Image

ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ് മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി

പി.പി.ചെറിയാന്‍ Published on 16 October, 2014
ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ് മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഒരു കൂട്ടം ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍, അവര്‍ നടത്തുന്ന പ്രസംഗത്തിന്റെ പകര്‍പ്പ് സിറ്റിക്ക് കൈമാറണമെന്ന് ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ്. അമേരിക്കന്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും, പുള്‍പിറ്റില്‍ എന്തുപറയണമെന്നുള്ള അധികാരം പാസ്റ്റര്‍മാര്‍ക്കുള്ളതാണെന്നും അതില്‍ കൈകടത്തരുതെന്നും ഹൂസ്റ്റണിലെ പാസ്റ്റര്‍മാര്‍ മേയര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഹൂസ്റ്റണ്‍ സിറ്റിയിലെ ആദ്യ ലസ്ബിയന്‍ മേയര്‍ അനിസ് പാക്കറുടെ ഈ നിര്‍ദേശം സിറ്റി അറ്റോര്‍ണിയാണ് പാസ്റ്റര്‍മാര്‍ക്ക് കൈമാറിയത്.

ഹോമോസെക്ഷ്വാലിറ്റി, ജെന്‍ഡര്‍ ഐഡന്‍ഡിറ്റി എന്നീ വിഷയങ്ങളില്‍ പാസ്റ്റര്‍മാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഹൂസ്റ്റണ്‍ സിറ്റിയുടെ ഈക്വല്‍ റൈറ്റ്‌സ് ഓര്‍ഡിന്‍സിനു വിരുദ്ധമാണോ എന്നു പരിശോധിക്കുന്നതിനാണ് പ്രസംഗങ്ങള്‍ മേയറെ കാണിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതും. സിറ്റിയുടെ പുതിയ നോണ്‍-ഡിസ്‌ക്രിമിനേഷന്‍ ഓര്‍ഡിനന്‍സ് (ബാത്ത്‌റൂം ബില്‍) എന്നാണറിയപ്പെടുന്നത്.

ഹൂസ്റ്റണ്‍ സിറ്റിയിലെ അഞ്ച് പ്രധാന പാസ്റ്റര്‍മാര്‍ ബാത്ത്‌റൂം ബില്ലിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സിറ്റി ഉത്തരവിനെതിരെ ടെക്‌സസിലെ മുഴുവന്‍ ക്രൈസ്തവ പാസ്റ്റര്‍മാരുടേയും പിന്തുണ സമാഹരിച്ചുകൊണ്ടു നിയമനടപടികള്‍ സ്വീകരിക്കുവാനൊരുങ്ങുകയാണ് പാസ്റ്റര്‍മാര്‍.

സിറ്റി മേയറുടെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഹൂസ്റ്റണ്‍ സിറ്റി ചര്‍ച്ചുകളിലെ നാനൂറോളം പാസ്റ്റര്‍മാര്‍ ഈ ഉത്തരവിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ പൗരന്മാരുടെ അഭിപ്രായം അറിയുന്നതിന് ഈ ഉത്തരവ് ബാലറ്റ് പേപ്പറിലൂടെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതിനുള്ള ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ് മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി
Join WhatsApp News
jep 2014-10-19 07:12:13

പ്രാര്ത്ഥന യോഗം  മാത്രം നടത്തിയാൽ പോര ,വോട്ടു ചേയാനും   പോകണം . സമയത്ത് ഓവർ ടൈംബിസിനസ്ഓര്ത്തു നടന്നാൽ ഇങ്ങനെ ഉള്ളവർ ഭരണത്തിൽ വരും .ഇതുവരെ ഒരു മലയാള  മത ,സാമൂഹിയ പ്രസ്ഥാനം ങ്ങൾ തങ്ങളുടെ കടമ തെരഞ്ഞെടുപ്പിൽ നിർവഹിക്കാൻ ഉപദേശിച്ചതയീ കേട്ടിട്ടില്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക