Image

ഇന്ത്യ ഒരു കുടിയേറ്റ രാജ്യമോ? സുബ്രമണ്യന്‍ സ്വാമി സത്യം പറയുമോ?- സിറിയക്ക് സ്‌കറിയ

സിറിയക്ക് സ്‌കറിയ Published on 20 October, 2014
ഇന്ത്യ ഒരു കുടിയേറ്റ രാജ്യമോ? സുബ്രമണ്യന്‍ സ്വാമി സത്യം പറയുമോ?- സിറിയക്ക് സ്‌കറിയ
ജനുവരി അഞ്ചാം തീയ്യതി 2011 ലെ ഒരു സുപ്രീം കോര്‍ട്ട് വിധി ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സത്യവിളംബരം ആയിരുന്നു.

ജസ്റ്റീസ് മാര്‍ക്കണ്ടേയ കട്ജു, ജ്യാന്‍ സുധാ മിശ്രാ തുടങ്ങിയവര്‍ ചേര്‍ന്ന ഡിവിഷന്‍ ബഞ്ച് നടത്തിയ വിധിപ്രഖ്യാപനം സെപ്ഷ്യല്‍ ലീവ് പെറ്റീഷന്‍ നമ്പര്‍ 10367- 2010 എന്ന കേസില്‍ നിന്നും ഉരുത്തിരിഞ്ഞ കൈലാസും കൂട്ടരും  വിസ് മഹാരാഷ്ട്ര സ്റ്റേറ്റ് ടി.ആര്‍ താലൂക്ക പി.എസ് എന്നതിനെപ്പറ്റിയാണ്.

ഈ വിധിയുടെ അന്തസത്ത താഴെപറയുന്നതാണ്. ഇന്ത്യ എന്ന രാജ്യം വടക്കേ അമേരിക്ക പോലെ ഒരു കുടിയേറ്റരാജ്യമാണ്. കുറച്ചുകൂടി പഴക്കമുള്ള കുടിയേറ്റ ചരിത്രം ഇന്ത്യയ്ക്കുള്ളപ്പോള്‍ അമേരിക്ക പുത്തന്‍ കുടിയേറ്റക്കാരുടെ പാരമ്പര്യമുള്ള നാടാണ്. ദ്രാവിഡന്മാരാണ് ഇന്ത്യയുടെ ആദ്യകാല മനുഷ്യര്‍ എന്ന് കരുതപ്പെട്ടെങ്കിലും അതിനും മുമ്പേ ഇവിടെ ഉണ്ടായിരുന്ന പ്രീ ദ്രാവിഡിയന്‍ അബോര്‍ജിന്‍സും(തെളിച്ച് പറഞ്ഞാല്‍ ഭരണ ഘടനയില്‍ പറയുന്ന ഷെഡ്യൂള്‍ഡ് ട്രൈബ്‌സും(scheduled Tribes) അല്ലെങ്കില്‍ ആദിവാസികളുമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ അവകാശികള്‍ അല്ലെങ്കില്‍ തനതായ താമസക്കാര്‍!) ആദിവാസികളുമാണ് ഇന്ത്യയുടെ മണ്ണിന്റെ അവകാശികള്‍.

ഇന്ത്യയുടെ വൈവിദ്ധ്യം ചരിത്രപരമാണെന്നും പരസ്പര ബഹുമാനത്തിലും സഹകരണത്തിലും സഹവര്‍ത്ത്യത്തിലും കഴിഞ്ഞെങ്കില്‍ മാത്രമെ ഇന്ത്യയെ ഒറ്റക്കെട്ടായ് നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂ എന്നും ഈ വിധിന്യായത്തില്‍ ബഹുമാനപ്പെട്ട നിയമജ്ഞര്‍ വിലയിരുത്തുന്നു.
ഇന്ത്യയിലെ ആദ്യകാല ജനസമൂഹമായ ഫില്‍സ്(bhils) എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു യുവതി 25-#ാ#ം വയസ്സില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുന്നതാണ് ഈ കേസിന്റെ ആധാരം.
നന്ദാബായി എന്നാണവളുടെ പേര്. ഉയര്‍ന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു യുവാവുമായ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കുറ്റത്തിന് ഉപരിവര്‍ഗ്ഗത്തിലെ നാലുപേര്‍ ചേര്‍ന്നാണ് അവളെ മാത്രം കുറ്റംചാര്‍ത്തി നഗ്നയാക്കി അടിക്കുകയും തൊഴിക്കുകയും പിന്നീട് തെരുവിലൂടെ വിവസ്ത്രയാക്ക് എഴുന്നള്ളിച്ച് അപമാനിക്കുകയും ചെയ്തത്.

കുറ്റം ചുമത്തപ്പെട്ട നാലു യുവാക്കളെയും ശിക്ഷിച്ച കോടതി അതിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശത്തിലാണ് മേല്‍ പറഞ്ഞ കുടിയേറ്റ ചരിത്രം ഉദ്ധരിച്ച് പറയുന്നത്. ഇന്ന് ഇന്ത്യന്‍ ജനസംഖ്യയില്‍ 8 ശതമാനം വരുന്ന Bhils Community മാറ്റിനിര്‍ത്തിയാല്‍ ബാക്കി 92 ശതമാനവും കുടിയേറ്റക്കാരുടെ പിന്‍തലമുറതന്നെ. ദ്രാവിഡന്മാര്‍, ആര്യന്മാര്‍ പിന്നെ മുഗളന്മാര്‍ തുടങ്ങി, കുടിയേറി വന്ന ജനസമൂഹം നിരവധി കാലഘട്ടങ്ങള്‍ക്കപ്പുറത്ത് ഒരു സങ്കലിത സംസ്‌കാരത്തിന്റെ ഭാഗമായ് മാറി.

കയ്യൂക്കും കായികബലവും കുതിരപട്ടാളവും വാളും കുന്തവുമൊക്കെ കീഴടക്കലിന്റെ ബാഹ്യപ്രകരണങ്ങളായ് മാറിയപ്പോള്‍ ദ്രാവിഡന്മാര്‍ ഉള്‍നാട്ടിലേക്കും തെക്കേ ഇന്ത്യയിലേക്കും ആദിവാസികളും പട്ടികവര്‍ഗ്ഗവും വനത്തിലേക്കും മലനിരകള്‍ക്കപ്പുറത്തേക്കും പുറന്തള്ളപ്പെട്ടു.
വടക്കന്‍ അമേരിക്കയിലെ കുടിയേററം പ്രധാനമായും യൂറോപ്പില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ത്യയിലെ കുടിയേറ്റം വിശാല യൂറോപ്പിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തു നിന്നായിരുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ചെറിയ അളവിലെങ്കിലും കുടിയേറ്റം നടന്നിട്ടുണ്ടാവാം എന്നും പഠനം തെളിയിക്കുന്നുണ്ട്.

നാലോ അഞ്ചോ നൂറ്റാണ്ടില്‍ നടന്ന അമേരിക്കന്‍ കുടിയേറ്റം 10,000 വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഇന്ത്യന്‍ കുടിയേറ്റ ചരിത്രത്തില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ആധികാരിക പഠനത്തിന് സാധ്യത നല്‍കുന്ന ശേഷിപ്പുകള്‍ നല്‍കുന്നവയുമാണ്.

കുടിയേറ്റ ചരിത്രത്തിന്റെ കാര്യകാരണങ്ങള്‍

കുടിയേറ്റം എന്നും ബുദ്ധിമുട്ടുള്ള ഒരു ഭൂപ്രദേശത്ത് നിന്ന് കൂടുതല്‍ സുഖസൗകര്യങ്ങളുള്ള അതേസമയം അവസരങ്ങളുള്ള നാട്ടിലേക്കാണ് നടന്നിട്ടുള്ളത്.

ഇന്ത്യയിലേക്ക് കടന്നുവന്നവരും കൂടുതല്‍ സൗകര്യപ്രദമായ സാധ്യതകളുടെ നാട് കണ്ടെത്തിയവരാണ്. നൂറ്റാണ്ടുകള്‍ക്ക്മുമ്പ് ആധുനിക വ്യവസയാങ്ങളുടെ കാലഘട്ടം പിറക്കുന്നതിനും മുമ്പേ കാര്‍ഷിക സമൂഹമായിരുന്നു എന്നും എവിടെയും. സമതലമായ ഭൂമി, വളക്കൂറുള്ളമണ്ണ്, ധാരാളം വെള്ളം, സന്തുലിതമായ കാലാവസ്ഥ എന്നു വേണ്ട സാമ്പത്തിക അഭിവൃത്തിക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന ഇന്ത്യയുടെ മണ്ണ് ഇറാനിയന്‍, പേര്‍ഷ്യന്‍, കിഴക്കു പടിഞ്ഞാറന്‍ യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കുടിയേറിയ ആര്യവംശജര്‍ക്ക് വാഗ്ദത്ത ഭൂമി പോലെയായിരുന്നു.

ആകാരത്തിലും ആക്രമണശക്തിയിലും താരതമ്യേന ദുര്‍ബലരായ ദ്രാവിഡിയന്‍ വര്‍ഗ്ഗത്തെ അധീശപ്പെടുത്തി മുന്നേറുന്നതില്‍ അവര്‍ക്ക് ഒന്നും, തടസ്സമായില്ല.
അങ്ങനെ വെടിപ്പിടിച്ച നാടുകളില്‍ രാജകുല പരമ്പരകളിലൂടെ പുത്തന്‍ സാമൂഹിക സാമ്പത്തിക സാംസ്‌കാരത്തിന്റെ സുഖസുഷുപ്തിയില്‍ വളര്‍ന്ന് വരുമ്പോഴാണ് മുഗളന്മാര്‍ അധിനിവേശവുമായ് കടന്നുവരുന്നത്. പിന്നീട് കച്ചവടത്തിനായ് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ്, യൂറോപ്യന്‍ ശക്തികള്‍ മുഗളന്മാരുമായും പിന്നീട് പലനാട്ടുരാജാക്കന്മാരുമായും പൊരുതി സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു നൂറ്റാണ്ടുകളോളം അടക്കി വാണചരിത്രവും ഭാരതത്തിന് സുപരിചിതം മാത്രം.
ഇത്രമാത്രം വൈവിധ്യങ്ങളുടെ നിറക്കൂട്ടായ ഇന്ത്യയെ എന്നും പരസ്പര ബഹുമാനത്തിന്റെയും സഹവര്‍ത്ത്യത്തിന്റെയും  നാടായ് നിലനിര്‍ത്തുവാനാണ് നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ ശ്രമിച്ചിട്ടുള്ളത്.

അതുമറ്റൊന്നും കൊണ്ടല്ല സത്യത്തോടും വസ്തുതകളോടുമുള്ള പ്രതിബദ്ധതകൊണ്ടു മാത്രം അത്രെ!
വലിയ തോതിലുള്ള കുടിയേറ്റവും, അധിനിവേശവും ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ഇന്ത്യയില്‍ വിവിധമത, സംസ്‌കാര, ഭാഷാ സമൂഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കുക എന്നത് മൗലികമായ ധര്‍മ്മമായ് കണ്ടതിനാലാണ് ഇന്ത്യയുടെ ഭരണഘടന സെക്യൂലര്‍ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംസാര സ്വാതന്ത്ര്യം(freedom of speech article 19) മതസ്വാതന്ത്ര്യം(article25) സമത്വം(article14-17), സ്വാതന്ത്ര്യം(article21) എന്നത് ഒരു മരീചിക മാത്രമായോ എന്ന് ഈ നാളുകളിലെ സംഭവവികാസങ്ങള്‍ അപഗ്രഥനം ചെയ്താല്‍ തോന്നിപ്പോവാം!
ഇന്ത്യയുടെ അഭിമാനപുത്രനായ രാജ്ദീപ് സാര്‍ദേശായിയെപോലെയുള്ള നാലാം എസ്റ്റേറ്റിന്റെ(പ്രസ്സ്) പ്രകടമുഖത്തെ അമേരിക്കന്‍ തെരുവില്‍ പാക്കിസ്ഥാന്‍ ചാരന്‍ എന്നു വിളിച്ചപമാനിക്കുക!
ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ് ചിന്തിച്ചാല്‍ ഉടന്‍ അവനെ വ്യക്തിപരമായ് ആക്ഷേപിക്കുക തുടങ്ങി അനാരോഗ്യപരമായ പല പ്രവണതകളും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്ന് പ്രകടമാണ്.
അതിനെക്കാളുപരി ഒരു കുടിയേറ്റ പാരമ്പര്യത്തിലുള്ള ഗാന്ധികുടുംബത്തെ രാഷ്ട്രീയപരമായ് നേരിടുന്നതിനു പകരം അവരുടെ കുടുംബഘടനയുടെ അടിസ്ഥാനത്തില്‍ തരംതാഴ്ത്തി വര്‍ഗ്ഗീകരിച്ചു ചിത്രീകരിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന മുഖ്യപ്രശ്‌നം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യത്തില്‍ തുടങ്ങി ഇന്ദിര, രാജീവ് ഗാന്ധി തുടങ്ങിയവരുടെ രക്തസാക്ഷ്യത്തിന്റെ ചരിത്രം പേറുന്ന ഒരു കുടുംബത്തിന് ഇന്ന് ഇന്ത്യ നല്‍കുന്നത് ആക്ഷേപത്തിന്റെ ആത്മനൊമ്പരങ്ങളാണ്. അഴിമതി, സ്വജനപക്ഷപാതം, തുടങ്ങിയ കുറ്റങ്ങള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ കറുത്ത ഏടുകളാണെങ്കിലും അത് ഒരു പാര്‍ട്ടിക്കു മാത്രം കൈമുതലായിട്ടുള്ള ചരിത്രം അല്ല. ബിജെപിയിലും മറ്റു പ്രാദേശികകക്ഷികളിലും ഇത്തരം കറപുരണ്ട കൈകള്‍ ധാരാളം.
പക്ഷെ വ്യത്യാസം ഇവിടെ ഒന്നില്‍ മാത്രം. ബിജെപിക്കാരും കമ്മ്യൂണിസ്റ്റുകളും, പ്രാദേശിക പാര്‍ട്ടിക്കാരും ദേശീയതയുടെ  ഭാഗമാകുമ്പോള്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് പാര്‍ട്ടി 'സോണിയായുടെ തൊലിനിറ' ത്തിന്റെ പേരില്‍ ഇന്ന് കടുത്ത ആക്രമണം നേരിടുകയാണ്. കുടിയേറ്റ രാജ്യമായ ഇന്ത്യയില്‍ സോണിയ എന്ന മദാമ്മ പ്രധാനമന്ത്രി ആയില്ല എന്ന് മാത്രമല്ല അവരുടെ വിശ്വാസം പ്രചരിപ്പിച്ചുമില്ല.

പക്ഷെ അവരുടെ മക്കളെ എന്തിന് ഈ രാജ്യം വെറുക്കണം, വേട്ടയാടണം…. ചോദ്യം ഇന്ത്യയുടെ മനസാക്ഷിയോടാണ്. ചിന്നിചിതറിപ്പോയ പിതാവിന്റെ ശവകുടീരത്തിനു മുമ്പില്‍ മരവിച്ചു നിന്ന ആ കുട്ടികള്‍ ഇന്ത്യക്കാരോട് എന്തുതെറ്റു ചെയ്തു!

മുത്തശ്ശിയുടെ(ഇന്ദിരാഗാന്ധി) ചോര ഇന്ത്യന്‍ ഭൂമിയില്‍ വീണത് ഭാരതാംബയുടെ അഖണ്ഡത നിലനിര്‍ത്താനുള്ള കടുംപിടുത്തത്തിലാണ്.

പിതാവിന്റെ ശരീരം പൊട്ടിച്ചിതറിയതും ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്കുവേണ്ടി തന്നെ.
പക്ഷെ ആ രക്തസാക്ഷികളുടെ മക്കള്‍ക്ക് അല്ലെങ്കില്‍ കുഞ്ഞു മക്കള്‍ക്ക് ഈ രാജ്യത്ത് ഇനി സ്ഥാനമില്ല എന്നു പറയുന്നത് നന്ദികേടല്ലേ?
കുടിയേറ്റ രാജ്യമായ അമേരിക്ക ആഫ്രിക്കക്കാരനായ കെനിയക്കാരന് പിറന്ന മുസ്ലീം നാമധാരിയായ ഒബാമ എന്ന മകനെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചെങ്കില്‍ എന്തുകൊണ്ട് ഒരു വിദേശി അമ്മക്ക് പിറന്ന എന്നാല്‍ സ്വദേശിയായ അപ്പന്റെ പാരമ്പര്യമുള്ള മക്കളെ ഇത്രമാത്രം അവഹേളിക്കണം!
ജന്മവും വര്‍ഗ്ഗവും ഒരു രാഷ്ട്രീയ പ്രശ്‌നമാണെങ്കില്‍ പാര്‍സികളും പത്താന്മാരും ആര്യന്മാരും സൊരാഷ്ട്രയന്‍സും നേതൃത്വത്തിലുള്ള ബി.ജെ.പി. ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളാണോ?
അവരേക്കാള്‍ അവകാശം ഒരു പക്ഷെ ദ്രാവിഡിയന്‍ പാരമ്പര്യമുള്ള ദ്രാവിഡ പാര്‍ട്ടികള്‍ക്കോ അതോ ചത്തീസ് ഗഡ്ഡിലേയും വാറംഗലിലെയും ആദിമവര്‍ഗ്ഗക്കാര്‍ക്കോ ആണ്.

മേല്‍ പറഞ്ഞത് ഒരു തത്വത്തിന്റെ മറുവശമായ് പറഞ്ഞുവെന്ന് മാത്രം!
രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും രാഷ്ട്രീയവിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കപ്പെടാം, വിലയിരുത്തപ്പെടാം. അവരുടെ കാര്യപ്രാപ്തിയുടെയോ, കര്‍മ്മമികവിന്റെയോ അടിസ്ഥാനത്തിലും ചോദ്യം ചെയ്യപ്പെടാം.
പക്ഷെ ജനിച്ച ചോരയുടെ  ഘടനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഇന്ന് പിന്നോക്കക്കാരന്‍ എന്ന് സ്വയം പ്രചരിപ്പിക്കുന്ന ശ്രീ.നരേന്ദ്രമോഡി വരെ ആ പഠനത്തിനു വിധേയനാകേണ്ടിവരും. കാരണം ഇന്ത്യയുടെ കുടിയേറ്റ ചരിത്രത്തിന്റെ ഭാഗമാണ് ഇവരെല്ലാം എന്നു കൊണ്ടുതന്നെ.

ഡോ.സുബ്രമണ്യന്‍ സ്വാമിയെയാണ് ഇന്നത്തെ ചരിത്രപരവും സാമൂഹിക പരവും സാംസ്‌കാരികപരവുമായ വിഷയങ്ങളുടെ ആധികാരികതയായ് സംഘപരിവാര്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. അതിനെക്കുറിച്ച് അടുത്തലക്കത്തില്‍ …

സിറിയയ്ക്ക് സകറിയ.


ഇന്ത്യ ഒരു കുടിയേറ്റ രാജ്യമോ? സുബ്രമണ്യന്‍ സ്വാമി സത്യം പറയുമോ?- സിറിയക്ക് സ്‌കറിയ
Join WhatsApp News
Ninan Mathullah 2014-10-20 04:42:40
Good article for a balanced thinking, going back to the pre-history of India.
George Texas 2014-10-20 08:06:40
ആര്യൻ അധിനിവേശം കെട്ടിച്ചമച്ച നുണ കഥ 
ആദിമമനുഷ്യരും ഭാരതവും 
പ്രപഞ്ചത്തിന്റെ ഉല്പത്തിയും മനുഷ്യന്റെ ആവിർഭാവവും സ്വയംഭൂവെന്നോ ഈശ്വരസൃഷ്ടമെന്നോ കരുതാം ( പ്രപഞ്ച ഉലപ്ത്തിയെ കുറിച്ച് വസിഷ്ഠൻ എഴുതിയീട്ടുണ്ട്) മനുഷ്യനെ ഈശ്വരൻ സൃഷ്ടിച്ചു എന്ന് ചിലർ , പരിണമിച്ചുണ്ടായി എന്ന് മറ്റുചിലർ. ആദ്യത്തേതിനു തെളിവില്ല എന്നാണെങ്കിൽ രണ്ടാമത്തെതിനും തെളിവില്ല. 
അസ്ഥി ശിലാ യുഗങ്ങളിലെ ഭഗ്നാവശിഷ്ടങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും കിട്ടിയീട്ടുണ്ട് . കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരതത്തിന്റെ പല ഭാഗത്തുനിന്നും ആദിമമനുഷ്യരുടെ ജീവിതാവശിഷ്ടങ്ങൾ കിട്ടിയീട്ടുണ്ട്. 
ഭാരതം ആദിമ മനുഷ്യരുടെ പ്രഭവസ്ഥാനമായിരുന്നു എന്ന് കരുതാൻ ന്യായം ഉണ്ട്. അസ്ഥി - ശിലായുഗങ്ങൾ താരതമ്യേന മനുഷ്യന്റെ പ്രാകൃത ദശയെ കാണിക്കുന്നു. ആ അതിപ്രാചീന കാലവുമായി നേരിട്ടുബന്ധപ്പെട്ട പ്രാചീന സാഹിത്യം മറ്റു രാഷ്ട്രങ്ങളിലോ രാജ്യങ്ങളിലോ കാണുന്നില്ല. എന്നാൽ ആശ്ചര്യമെന്നുപറയട്ടെ, ഭാരതത്തിന്റെ പ്രാചീന സാഹിത്യ കൃതികളിൽ അസ്ഥി - ശിലായുഗങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികളെപറ്റിയും സംഭവങ്ങളെപറ്റിയും ഉല്ലേഖങ്ങൾ കാണാം. 10000 (പതിനായിരം) വർഷത്തിലേറെ പഴക്കമുള്ള വേദത്തിൽ (ഋഗ്വേദത്തിൽ) അതിനും എത്രയോ വർഷം പഴക്കമുള്ള ചരിത്ര പുരുഷന്മാരെയും സംഭവങ്ങളെയും പറ്റി പ്രതിപാദിക്കുന്നുണ്ട്. 
അപരിഷ്കൃതം എന്ന് കരുതപെട്ട കാലയളവിലെ സംഭവങ്ങളെ പരമ്പരയാ ഓർമിച്ചു രേഖപെടുത്തണമെങ്കിൽ അന്ന് തന്നെ ലോകത്തിലെ ഏറ്റവും സംസ്കൃത ചിത്തരായ ജനങ്ങൾ ഭാരതത്തിൽ ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കാം. നമ്മുടെ ഗ്രന്ഥങ്ങളിൽ ( വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസങ്ങൾ) നിന്നും വ്യക്തമാകുന്നത് ഉജ്ജ്വലമായ സംസ്കാരത്തിന്റെ ഉടമകളാണ് നാം എന്നാണ്. 
ഒരു ഉദാഹരണം :- മനുഷ്യൻ അസ്ഥികൊണ്ട് ആയുധം ഉണ്ടാക്കിയിരുന്ന കാലം വൃത്രാസുരനെ കൊല്ലാൻ ദധീജി മഹർഷി സ്വന്തം അസ്ഥി ദാനം ചെയ്തു ( നട്ടെല്ലില്ലാത്ത ജനതയ്ക്ക് സ്വന്തം നട്ടെല്ല് ദാനമായി നൽകി എന്നും വ്യാഖ്യാനിക്കാം). അസ്ഥിയുഗത്തിൽ പോലും ഇത്ര ഉന്നതമായ ആദർശ ബോധം ഉണ്ടായിരുന്ന ഭാരതം മാനവ സംകാരത്തിന്റെ ജനനിയാണെന്ന് നിസ്സംശയം പറയാം. ഈ ഉന്നതമായ ആദർശം ഇടതടവില്ലാതെ ഇന്നും നിലനില്ക്കുന്നു.
A.C.George 2014-10-20 09:26:45
This is a part of India immigration history. Thanks for Criac scariah for reminding us the prehistoric stories of our inhabitants of India. The so called majority son of soil arguments are baseless. Some imigrants came to India earlier, some later. That is all. India belongs to all secular people. Take each argument case by case. Do not generalise.I do not have any politics. The above article written by Criac Scariah is impressive, because his research, findings and observation are very much in line with our secular constitution of India.
vivek 2014-10-20 14:59:20
മനുഷ്യ രാശിയുടെ പിറവി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണെന്നു ശാസത്രം.ആര്‍.എസ്.എസ് പതിപ്പിക്കുന്നത് ഇന്ത്യയിലാണെന്നു. അതിനു ശാസ്ത്രീയ തെളിവി വേണം. ഇന്ത്യാക്കാര ഭയങ്കരന്മാര്‍ ആനെന്നു വരുത്തീത്തീര്‍ക്കാനുള്ള ഇന്‍ഫീരൊയോറിട്ടി കൊമ്പ്‌ളക്‌സിന്റെ ഭാഗമാണിത്. ഇന്ത്യന്‍ സംസ്‌കാരം മികച്ചതാണെന്നു അംഗീകരിക്കുമ്പൊള്‍ തന്നെ, അതിനു മുന്‍പ് പേര്‍ഷ്യ, മെസൊപ്പൊട്ടോമിയ, ചൈന എന്നിവിടങ്ങളിലും മികച്ച സംസ്‌കാരം ഉണ്ടായിരുന്നു എന്നു മറക്കരുത്.
ഇതൊന്നും വര്‍ഗീയ കാരയണ്‍ഗളല്ല്. ചരിത്രവും ശസ്ത്രവും സത്യസന്ധമായി കാണേണ്ടവയാണു.
George Kentucky 2014-10-20 18:30:21
I agree with you, the 'prehistoric stories' of our inhabitants in India are wonderful. Yes, some came early and some came later. His observation is in line with secular constitution of India!
George Midas 2014-10-20 20:35:43
Yes, yes... I also agree with ACG. "His observation are very much in line with our secular constitution of India"!
bijuny 2014-10-21 06:39:54
Nobody has a clue which theory (amongst the many existing) is true. Genetics could in a way at least help disprove some of them - so that should be the path taken - most other forms of research (e.g.: linguistic ones) are open to errors. I think our courts should stick to punishing anyone who discriminates against anyone else in India. They should refrain from writing a thesis on origins, races etc and quoting unproven theories. Our origins are important - but only from a scientific perspective. From the perspective of modern society, it shouldnt matter where we come from, and who we are - all should be treated equally under law, and perhaps there should be support for the weak amongst us - not eternal support, but for a generation or two or three.

This judicial disquisition is another instance of myths, speculations and mere conjectures being passed off as historical facts. First, it is not true that Indians did not migrate out of India. Why is it that the conquest of territories in south east asia by Indians and the vast Indianisation of the South East extending to Indonesia not given a significant place in our history books. Similarly, Indianisation of lands lying to the north west of India, is not adequately recorded and reported in history. Even Chinese history is full of instances of Indianisation. True, India's influence was more cultural than political. But wasn't ancient Afghanistan in some ways a fount of Indian civilization? We have not even now overcome the mentality of colonial subjects. We have been so thoroughly brain washed into believing that only ancient India as depicted by the Oriental scholars was glorious and that too in ways speculated by them. All the oriental scholars believed that Greece was the first civilisation and that it was more ancient than all other civilizations. They did not want to concede to India a glory that they reserved for their own culture. Of course, the judegement is an interesting hypothesis-no more. Even the idea that aborigines were oppressed is contestable. There were Bhil, Munda and Santhal kingdoms and the chiefs of these communities were known as Rajas having their durbars.
(copy paste)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക