Image

പൊലീസുകാരന്റെ ഭാര്യയുമായി അവിഹിതം: എസ്.ഐയുടെ തൊപ്പി തെറിച്ചു

Published on 20 October, 2014
പൊലീസുകാരന്റെ ഭാര്യയുമായി അവിഹിതം: എസ്.ഐയുടെ തൊപ്പി തെറിച്ചു

കോട്ടയം: ഭാര്യയുമായി അവിഹിതമെന്ന പൊലീസുകാരന്റെ പരാതിയില്‍ എസ്.ഐയുടെ തൊപ്പി തെറിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ എസ്.ഐ ഇ.പി. റെജിയെയാണ് ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തന്റെ ഭാര്യയുമായി എസ്.ഐ റെജി വീട്ടില്‍ എത്തിയും മറ്റ് സ്ഥലങ്ങളില്‍ വച്ചും അവിഹിത ബന്ധം പുലര്‍ത്തുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് പരാതി നല്കിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.  അന്വേഷണം നടത്തി. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

ആരോപണവിധേയയായ സ്ത്രീയുടെ സഹോദരനും പൊലീസുകാരനാണ്. എ.ആര്‍ ക്യാമ്പില്‍ ഭര്‍ത്താവായ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളായിരുന്നു. തുടര്‍ന്നായിരുന്നു വിവാഹം.  ഇപ്പോള്‍ ഇവര്‍ തമ്മില്‍  സ്വരച്ചേര്‍ച്ചയില്ലെന്ന് അറിയുന്നു.

എസ്.ഐ യെക്കുറിച്ച്  വേറെയും ചില ആരോപണങ്ങളുണ്ട്. ഇതിനകം സി.ഐ ആയി സ്ഥാനക്കയറ്റം ലഭിക്കേണ്ട എസ്.ഐ പലവട്ടം ഡിപ്പാര്‍ട്ടുമെന്റിന്റെ  ശിക്ഷണ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.  പൊന്‍കുന്നം സ്‌റ്റേഷനില്‍ പൊലീസുകാരനായിരുന്നു. പിന്നീടാണ് എസ്.ഐ. സെലക്ഷന്‍ ലഭിച്ചത്.
സ്ത്രീയാവട്ടെ, മദ്യത്തിന് അടിമയാണെന്ന ആരോപണവും ശക്തമാണ്. നടുറോഡില്‍ മദ്യപിച്ചതിന്  ഈ സ്ത്രീയെ പൊലീസ് ഓഫീസര്‍മാര്‍ തന്നെ പിടികൂടിയിട്ടുണ്ട്. പക്ഷേ, സഹപ്രവര്‍ത്തകന്റെ ഭാര്യയെന്ന പരിഗണന നല്കി കേസ് എടുക്കാതെ പലപ്പോഴും പറഞ്ഞയക്കുകയായിരുന്നു. എസ്.ഐ. റെജി ഗാന്ധിനഗര്‍ എസ്.ഐ. ആയിരിക്കുമ്പോഴാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്.

Join WhatsApp News
Truth man 2014-10-20 15:55:35
He love his neighbor and his wife same like he love his friend and his wife according to poet prof. Antony sir. Is it sinn?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക