Image

മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും

Published on 23 October, 2014
മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും
ഹൂസ്റ്റണ്‍: കടലഴികത്ത് കെ. ഫിലിപ്പിന്റെ മകള്‍ റീനയെ (43) വെടിവച്ചുകൊലപ്പെടുത്തിയശേഷം കോട്ടയം ഈരാറ്റുപേട്ട തീക്കോയി വള്ളിക്കാപ്പില്‍ ജോര്‍ജ് തോമസാണ് (58) സ്വയം വെടിവച്ചു മരിച്ചത്.

മാവേലിക്കര തഴക്കര മംഗലത്ത് കൊന്നക്കോട്ട് എബനേസറില്‍ എം. ഏബ്രഹാം കോശിയുടെയും ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ അക്കമ്മയുടെയും മകന്‍ അജിത്താണ് ഭര്‍ത്താവ്. പത്തുവര്‍ഷമായി യുഎസിലായിരുന്നു റീന. മുംബൈയിലെ സി. യു. ഷാ കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സും നേടിയശേഷം മുബൈയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്ന റീന, വിവാഹശേഷമാണ് യുഎസിലെത്തിയത്.
 മുംബൈയില്‍ പശ്ചിമ റയില്‍വേയില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഏബ്രഹാം കോശി ഹൂസ്റ്റണില്‍ ആരംഭിച്ച എകെ റിയാല്‍റ്റി എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അജിത്. രണ്ടു മക്കള്‍: അഞ്ജലി, ആന്‍ഡ്രു. മാവേലിക്കര തടത്തില്‍ റേച്ചല്‍ ഫിലിപ്പാണ് റീനയുടെ മാതാവ്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൂസ്റ്റണിലെ ടെക്‌സസ് മെഡിക്കല്‍ സെന്ററിനടുത്തുള്ള ബെന്‍ ടാബ് ജനറല്‍ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ ഫാര്‍മസി ടെക്‌നീഷ്യനാണ് ജോര്‍ജ്.
മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും
Join WhatsApp News
Chandran 2014-10-24 22:16:21
സാഹചര്യങ്ങള്‍ മനുഷ്യനെ മാറ്റിമറിക്കുന്നു. എന്ത് വികാരപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോഴും അത് ഒരു ദിവസം കൂടി ചിന്തിച്ചതിനു ശേഷം ആകാം എന്ന്, എല്ലാ മനുഷ്യരും മുന്‍കൂട്ടി പരിശീലിക്കുക.ഈ സംഭവത്തിലെ രണ്ടുപേരും വളരെ നല്ല വ്യക്തികള്‍ ആയിരുന്നു എന്നാണ് അറിയുന്നത്. രണ്ടു കുടുംബങ്ങളും ഈ ദുരന്ധം ഉണ്ടാക്കിയ വലിയ വേദന തരണം ചെയ്യാന്‍ പ്രപ്തരാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക