Image

ഗോഡ്‌സേയിസത്തെ പൂവിട്ടു പൂജിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ നീക്കം അപലപനീയമാണെന്നു സുധീരന്‍

Published on 23 October, 2014
ഗോഡ്‌സേയിസത്തെ പൂവിട്ടു പൂജിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ നീക്കം അപലപനീയമാണെന്നു സുധീരന്‍
തിരുവനന്തപുരം: മഹാത്മജിയെയും ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും തേജോവധം ചെയ്യുന്നതിനും ഗോഡ്‌സേയിസത്തെ പൂവിട്ടു പൂജിക്കുന്നതിനുമുള്ള ആര്‍എസ്എസിന്റെ നീക്കം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആര്‍എസ്എസ് മുഖപത്രമായ 'കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇന്ത്യാ വിഭജനവും ഗാന്ധിവധവും അടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ഥതയാണെന്ന അസംബന്ധം എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

ഗാന്ധിജിയുടെ വധത്തിനു കാരണക്കാരായ ഹിന്ദു തീവ്രവാദികളെയും ഘാതകനായ ഗോഡ്‌സേയെയും മഹത്വവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണിത്. നെഹ്‌റുവിനോടും നെഹ്‌റു കുടുംബത്തോടുമുള്ള നരേന്ദ്ര മോദിയുടെ അസഹിഷ്ണുതയാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്.

ഒരുവശത്തു നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയും മറുവശത്തു സംഘപരിവാര്‍ ശക്തികളെ ഉപയോഗിച്ചു നെഹ്‌റുവിനെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കാന്‍ മോദി തയാറാകണം. മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം ദേശീയനേതാക്കളുടെ നാമം പോലും തമസ്‌കരിക്കാനും ചരിത്രം വളച്ചൊടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണു നടക്കുന്നതെന്നു സുധീരന്‍ പറഞ്ഞു.
ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ഗാന്ധിജിയെ അല്ല നെഹ്‌റുവിനെയാണ് വധിക്കേണ്ടിയിരുന്നത് എന്ന ധ്വനിയുയര്‍ത്തി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നല്‍കിയ പരാതി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
‘കേസരി’യില്‍ എഴുതിയ ലേഖനത്തിന്‍െറ പേരില്‍ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത് ഇത്തരം വിഷയങ്ങളെ ആശയപരമായി നേരിടുന്നതില്‍ കോണ്‍ഗ്രസിനും സര്‍ക്കാരിനുമുള്ള പാപ്പരത്തിന്‍െറ ലക്ഷണമാണെന്ന് ബി.ജെ.പി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കേസിനെ നിയമപരമായി നേരിടും. ലേഖനത്തില്‍ ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം തൃശൂരില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Kerala's RSS unit has published an article in its mouthpiece Kesari on the Congress' efforts to allegedly distort history. But, in a startling statement, the author hinted that Nathuram Godse, who assassinated Mahatma Gandhi, chose the wrong target. The implication is that he should have targeted Jawaharlal Nehru. A report in The News Minute quotes the author as saying:
"If history students honestly verified the historical facts before partition and also the views of Godse, they may arrive at the conclusion that Godse had chosen the wrong target."

The author, B Gopalakrishnan, was a BJP candidate in Chalakudy Lok Sabha constituency in the last elections. He alleges that Nehru indulged in selfish politics during Partition.

The article spoke about how Nehru clinically eliminated Gandhi from the last round of talks with the British for his petty ends. Nehru merely wanted Gandhi's khadar and cap as the symbol for the Indian National Congress, the article alleged.

Another report in The Deccan Chronicle said that the RSS, through the article, has tried to prove that Godse was not a swayamsevak and that the Hindu outfit had nothing to do with the assassination of Gandhi.

The Kesari article allegedly highlighted that Nehru was the sole reason behind major national tragedies, for instance the Partition and Gandhi's assassination.
"Nehru's selfish politics was behind national tragedies like partition and Gandhi murder."
Gopalakrishnan goes on to say how Godse was a better person than Nehru because the latter psychologically killed Gandhi.
"Godse pulled the trigger on Gandhiji's chest after a respectful bow. It was unlike Nehru who stabbed Gandhiji from behind and greeted him from front," Gopalakrishnan argues.
The Kesari article created quite a stir in Kerala. Home minister Ramesh Chennithala has called for a probe and told the state police to take appropriate action against the magazine.

Criticising BJP and the RSS, VM Sudheeran, Kerala Pradesh Congress Committee president, said that the BJP, and not Congress, distorts facts and history.

"After the Modi government came to power, consistent attempts are being made to glorify hardcore Hindutva ideologues and Gandhiji's killer Nathuram Godse. It also displays the intolerance of Modi towards Nehru and his family," Sudheeran was quoted as saying by The News Minute.
Join WhatsApp News
anti-RSS 2014-10-24 06:40:11
Godse is their hero. They want their religious coountry as the jihadis do. What can secular, left people do? In today's manorama carried an item about Modi people taking a photo without the approval of the photographer. Many wrote comments. they say it a s small thing. did they behave the same way when Congress ruled? we should fight these people and reclaim India
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക