Image

പ്രണയ നൈരാശ്യം: ഇന്ത്യന്‍ യുവതി ഷാര്‍ജയില്‍ ആത്മഹത്യ ചെയ്‌തു

Published on 09 December, 2011
പ്രണയ നൈരാശ്യം: ഇന്ത്യന്‍ യുവതി ഷാര്‍ജയില്‍ ആത്മഹത്യ ചെയ്‌തു
ഷാര്‍ജ: പ്രണയ നൈരാശ്യം മൂലം ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്‌തു. ഷാര്‍ജ അല്‍ക്കാനിലെ താമസ സ്ഥലത്ത്‌ 26കാരിയായ യുവതിഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു സംഭവം.

എന്നാല്‍ ഇവര്‍ ഏത്‌ സംസ്ഥാനക്കാരിയാണെന്ന്‌ വ്യക്തമല്ല. അവിവാഹിതയായ ഇവര്‍ ഒരു യുവാവുമായി ഇവര്‍ ഇഷ്ടത്തിലായിരുന്നുവെന്നും ഇതിന്‌ വീട്ടുകാര്‍ എതിരുനിന്നതാണ്‌ ആത്മഹത്യക്ക്‌ കാരണമെന്നും പറയപ്പെടുന്നു. അത്മഹത്യ ചെയ്‌ത മുറിയുടെ ചുവരില്‍ സ്വന്തം ചോര കൊണ്ട്‌ കാമുകന്‍െറ പേരും അയാളെ സ്‌നേഹിക്കുന്നുവെന്നും ഇവര്‍ എഴുതിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക