Image

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ബന്ധം വ്യക്തമാകുന്നു; പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു

Published on 24 October, 2014
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ബന്ധം വ്യക്തമാകുന്നു; പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു. കേസിലെ പ്രതികളായ വിക്രമന്‍, പ്രകാശന്‍, പ്രഭാകരന്‍ എന്നിവരെയാണ് കോടിയേരി കണ്ണൂര്‍ സബ് ജയിലിലത്തെി സന്ദര്‍ശിച്ചത്.

കേസിലെ പ്രതിയായ പ്രഭാകരന് െ്രെകംബ്രാഞ്ച് ഓഫീസില്‍ വെച്ച് മര്‍ദ്ദനമേറ്റെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ജയിലിലത്തെിയതെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും സംഭവം ആഭ്യന്തരമന്ത്രി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
Aniyankunju 2014-10-24 21:32:29
......പ്രതിചേര്‍ക്കപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് ചില നേതാക്കളുടെ പേരുപറയിക്കാനാണ് പൈശാചിക മര്‍ദനം. പൊലീസിന് ആരെയും കൊല്ലാക്കൊലചെയ്യാന്‍ അധികാരമില്ല. 2011-ല്‍ പൊലീസ് ആക്ട് പരിഷ്കരിച്ച് മൂന്നാംമുറ പൂര്‍ണമായും തടഞ്ഞതാണ്. സംഭവവുമായി ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുമ്പിലെത്തിക്കണം. അറസ്റ്റുചെയ്യപ്പെട്ട് ഭീകര മര്‍ദനത്തിന് ഇരയായ മാലൂരിലെ പ്രഭാകരനെ CPIM കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ ധനഞ്ജയന്റെയും പേര് പറയണമെന്നാവശ്യപ്പെട്ടാണ് ക്രൂരമായി മര്‍ദിച്ചത്. തൊഴില്‍സ്ഥലത്തുനിന്ന് അറസ്റ്റുചെയ്ത് അന്യായമായി കസ്റ്റഡിയില്‍വച്ചാണ് തല്ലിച്ചതച്ചത്. തലശേരി ഡിവൈഎസ്പി ഓഫീസിലും പൊലീസ് ക്വാര്‍ട്ടേഴ്സിലും മര്‍ദനം നടന്നു. കേസുകള്‍ ശാസ്ത്രീയമായി തെളിയിക്കുമെന്നാണ് ആഭ്യന്തരമന്ത്രി ആവര്‍ത്തിക്കുന്നത്. കൈവിരലുകള്‍ക്കിടയില്‍ വടി തിരുകി അടിച്ചൊടിക്കുന്നതാണോ ശാസ്ത്രീയ അന്വേഷണം? ചില പൊലീസ് ഓഫീസര്‍മാരെ തെരഞ്ഞെടുത്ത് അന്വേഷണസംഘമുണ്ടാക്കിയത് പ്രത്യേക ലക്ഷ്യംവച്ചാണ്.... കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്നവരെ തുറന്നുകാട്ടേണ്ടി വരും......അറസ്റ്റ് ചെയ്യപ്പെട്ട നിസ്സഹായനായ പ്രതിക്കെതിരെ മൂന്നാംമുറ പ്രയോഗിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ഇത് വകവയ്ക്കാതെയാണ് കണ്ണൂരില്‍ ഒരുവിഭാഗം പൊലീസ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക