Image

ചുംബനസമരക്കാര്‍ അറസ്റ്റില്‍

Published on 02 November, 2014
ചുംബനസമരക്കാര്‍ അറസ്റ്റില്‍
കൊച്ചി: മറൈന്‍ഡ്രൈവില്‍ ചുംബനം സമരം പ്രഖ്യാപിച്ച ഒരുസംഘം കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ലോ കോളേജിനടുത്ത് വെച്ചായിരുന്നു കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. വൈകീട്ട് നാലരക്കായിരുന്നു സംഘാടകരെ ബലപ്രയോഗത്തിലൂടെ പൊലീസ് നീക്കം ചെയ്തത്. എന്നാല്‍ ഇവരുടെ സംഘാംഗങ്ങള്‍ നഗരത്തിന്‍റ മറ്റ് ഭാഗങ്ങളില്‍ ഉണ്ടെന്നാണ് സൂചന.

സമരം കാണുന്നതിനും സമരത്തിനെതിരെ പ്രതിഷേധിക്കാനുമായി ആയിരത്തോളമാളുകള്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സമരത്തില്‍ ഇടപെടുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. ഇതോടെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചുമണിക്ക് മറൈന്‍ ഡ്രൈവിലാണ് ചുംബന സമരം നടത്താനിരുന്നത്. അമ്പതോളം പേരാണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 

മറൈന്‍ഡ്രൈവില്‍ യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമരക്കാര്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയ യുവാക്കളെ സമരക്കാരെന്നു തെറ്റിദ്ധരിച്ചു ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.

ചുംബന സമരം, സമരാനുകൂലികളും സമരത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള കയ്യാങ്കളിയായി മാറി. പൊലീസ് പലവട്ടം ലാത്തി വീശി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളകു സ്‌പ്രേ പ്രയോഗിച്ചു. ചുംബനസമരക്കാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ പെപ്പര്‍സ്‌പ്രേ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.


കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് വളപ്പില്‍ ചുംബിക്കുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അവിടം അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 'കിസ് ഓഫ് ലവ്' എന്ന പേരിലുള്ള കൂട്ടായ്മ ചുംബനോത്സവം പ്രഖ്യാപിച്ചത്.

ചുംബന സമരത്തിലൂടെ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ളെന്ന് എറണാകുളം കലക്ടര്‍ എം.ജി രാജമാണിക്യം. വ്യക്തികള്‍ ചുംബിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, സമരത്തിന്‍െറ ഭാഗമായി കൂട്ടംകൂടി നിന്ന് ചുംബിക്കുന്നത് നിയമവിരുദ്ധമാണ്. പരിപാടി പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും കലക്ടര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയില്‍ ഏതു തരത്തിലുള്ള പ്രതിഷേധ സമരമുറകള്‍ക്കും എതിരല്ല. എന്നാല്‍ അത് ക്രമസമാധാനത്തെ തകര്‍ക്കുമെങ്കില്‍ നിയമപരമായി ഇടപെടുമെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
keralite 2014-11-02 15:59:23
no police? sivasena inKerala? where were DYFI and Youth Congress to gove them a sound thrashing?
ചുംബനസമരത്തിനെതിരെ ബൈക്ക് റാലിക്കിറങ്ങിയ ചെറുപ്പക്കാര്‍ സമരാനുകൂലികളാണെന്നു തെറ്റിദ്ധരിച്ചു ശിവസേനാനികള്‍ നടത്തിയ ചൂരല്‍ പ്രയോഗത്തില്‍ മൂന്നു പേര്‍ക്കാണു പരുക്കേറ്റത്.

ആലുവ റിവോള്‍ട്ടേഴ്‌സ് മോട്ടോഴ്‌സ് ക്ലബിലെ ഇരുപതോളം ചെറുപ്പക്കാര്‍ ചുംബനസമരത്തിനെതിരെ ബൈക്ക് റാലി നടത്തി പ്രതിഷേധിക്കാനാണു മറൈന്‍ ഡ്രൈവിലെത്തിയത്. എന്നാല്‍ ബൈക്ക് റാലി തുടങ്ങിയതോടെ ഏതോ ചാനലില്‍ വാര്‍ത്ത വന്നു- ചുംബനസമരത്തിനു പിന്തുണയുമായി യുവാക്കളുടെ ബൈക്ക് റാലി. സമരക്കാരെ നേരിടാന്‍ ചൂരലും കക്ഷത്തില്‍വച്ചുവന്ന ശിവസേനക്കാര്‍ രംഗത്തിറങ്ങി. ചൂരല്‍ കഷായത്തില്‍ പരുക്കേറ്റവരില്‍ ഒരാളുടെ ചെവി പൊട്ടി. തങ്ങള്‍ സമരക്കാരല്ലെന്നും പ്രതിഷേധക്കാരാണെന്നും ചെറുപ്പക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍. ഒടുവില്‍ റാലി അവസാനിപ്പിച്ചു ചെറുപ്പക്കാര്‍ക്കു മടങ്ങേണ്ടിവന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക