Image

ശിവസേനക്കാര്‍ ചൂരലുമായി നിയമം കൈയ്യിലെടുത്തത് മനോരമക്കു തമാശ വാര്‍ത്ത!

Published on 02 November, 2014
ശിവസേനക്കാര്‍ ചൂരലുമായി നിയമം കൈയ്യിലെടുത്തത് മനോരമക്കു തമാശ വാര്‍ത്ത!
കൊച്ചി: ബുള്ളറ്റും ഫ്രീക് ലുക്കും യൂണിഫോം ടീ ഷര്‍ട്ടും. ബൈക്കിലും വേഷത്തിലും ആര്‍ക്കും പെട്ടെന്നു പിടികിട്ടാത്ത എഴുത്തുകുത്തുകളും... പോരാത്തതിനു ചെറുപ്പക്കാര്‍. ആരും ഒന്നു തെറ്റിദ്ധരിച്ചുപോകും അല്‍പം 'പെശകല്ലേന്ന്. അതുതന്നെയാണ് ഇന്നലെ ചുംബനസമരത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിക്കിടെ ശിവസേനക്കാര്‍ക്കും പറ്റിയത്. ചുംബനസമരത്തിനെതിരെ ബൈക്ക് റാലിക്കിറങ്ങിയ ചെറുപ്പക്കാര്‍ സമരാനുകൂലികളാണെന്നു തെറ്റിദ്ധരിച്ചു ശിവസേനാനികള്‍ നടത്തിയ ചൂരല്‍ പ്രയോഗത്തില്‍ മൂന്നു പേര്‍ക്കാണു പരുക്കേറ്റത്.

ആലുവ റിവോള്‍ട്ടേഴ്‌സ് മോട്ടോഴ്‌സ് ക്ലബിലെ ഇരുപതോളം ചെറുപ്പക്കാര്‍ ചുംബനസമരത്തിനെതിരെ ബൈക്ക് റാലി നടത്തി പ്രതിഷേധിക്കാനാണു മറൈന്‍ ഡ്രൈവിലെത്തിയത്. എന്നാല്‍ ബൈക്ക് റാലി തുടങ്ങിയതോടെ ഏതോ ചാനലില്‍ വാര്‍ത്ത വന്നു- ചുംബനസമരത്തിനു പിന്തുണയുമായി യുവാക്കളുടെ ബൈക്ക് റാലി. സമരക്കാരെ നേരിടാന്‍ ചൂരലും കക്ഷത്തില്‍വച്ചുവന്ന ശിവസേനക്കാര്‍ രംഗത്തിറങ്ങി. ചൂരല്‍ കഷായത്തില്‍ പരുക്കേറ്റവരില്‍ ഒരാളുടെ ചെവി പൊട്ടി. തങ്ങള്‍ സമരക്കാരല്ലെന്നും പ്രതിഷേധക്കാരാണെന്നും ചെറുപ്പക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍. ഒടുവില്‍ റാലി അവസാനിപ്പിച്ചു ചെറുപ്പക്കാര്‍ക്കു മടങ്ങേണ്ടിവന്നു.
Join WhatsApp News
Marimutthu M.N. 2014-11-02 21:34:10
മനോരമയുടെ തമാശ നമ്മൾ എത്ര കേട്ടു.... ഇതാ എത്ര സോഫ്റ്റായിട്ടാണ് എഴുത്ത്...

"ആരു കേള്‍ക്കാന്‍. ഒടുവില്‍ റാലി അവസാനിപ്പിച്ചു ചെറുപ്പക്കാര്‍ക്കു മടങ്ങേണ്ടിവന്നു."

"മടങ്ങേണ്ടിവന്നു" ഹ.. ഹ..

ഓടി...!  ചൂരലേ  ഉപയോഗിച്ചുള്ളൂ ഇത്തവണ,  അടുത്ത തവണ കവിളിനു ഞെക്കി പല്ലിനു കെടും വരുത്തി വിടും.... സായിപ്പിനെപോലെ വെടിവെച്ചു കൊല്ലില്ല... നേരെ വരുന്നെങ്കിൽ വരട്ടെ.... അങ്ങിനെ ജീവിക്കാൻ അവസരം കൊടുക്കും. ഇല്ലേൽ പൊളിക്കും, ഉറപ്പാണ്.  സായിപ്പിന്റെ കാശും വാന്ങ്ങി ഒത്തിരി നാളായി ഈ  കളി ഭാരതത്തിൽ നടത്തുന്നു. ഉമ്മച്ചനും കാണ്‍ഗ്രസ്സും ഒന്നും തടുക്കാൻ വരില്ല.  അവരൊക്കെ സപ്പോർട്ടു ചെയ്യും, കേട്ടോ...?  ഈ മലയാളി ഇക്കാര്യം എഴുതണമെന്നും ഇല്ല. സൂചിപ്പിച്ചേത്....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക