Image

സ്ത്രീകള്‍ക്കും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റാകാം: സുപ്രീം കോടതി

Published on 04 November, 2014
സ്ത്രീകള്‍ക്കും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റാകാം: സുപ്രീം കോടതി
ഇന്ത്യന്‍ സിനിമയില്‍ അര നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ലിംഗ വിവേചനം അവസാനിപ്പിച്ച് സുപ്രീം കോടതി വിധി. സ്ത്രീകള്‍ക്കും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പദവി നല്‍കണമെന്ന് വ്യക്തമാക്കിക്കൊണ്ട് ഫീമെയില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവായി.

ചലച്ചിത്ര മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനകളുടെ നിയമപ്രകാരം ഇന്ത്യയില്‍ മെയ്ക്കപ്പ് മേഖലയില്‍ സ്ത്രീകളെ അനുവദിക്കുന്നില്ല. ഹെയര്‍ ഡ്രെസ്സര്‍ ആയി മാത്രമേ ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ അനുവദിക്കുന്നുള്ളൂ. ഇതു സംബന്ധിച്ച നിയമത്തില്‍ ഉടന്‍ മാറ്റം വരുത്താന്‍ സിനി കോസ്റ്റിയൂം മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഹെയര്‍ഡ്രെസ്സേഴ്‌സിന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി ഇത് 1935 അല്ലെന്നും 2014 ആണെന്നും പറഞ്ഞു. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീകള്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റാകുന്നതില്‍ എന്ത് തടസ്സമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

സ്‌കൂള്‍ ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും വിജയിച്ചിട്ടും ബോളിവുഡില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ ചാരു ഖുറാന പറയുന്നു. ഒന്നു രണ്ടു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചെങ്കിലും യൂണിയന്‍ ഇതിനെതിരായി ശക്തമായി രംഗത്തെത്തുകയും നിര്‍മാതാവ് പിഴയടയ്‌ക്കേണ്ടി വരികയും ചെയ്‌തെന്ന് ചാരു ഖുറാന വ്യക്തമാക്കി.

നടിമാര്‍ക്ക് സ്ത്രീ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആണ് കൂടുതല്‍ സൗകര്യപ്രദമെന്നും ചാരു ഖുറാന പറഞ്ഞു. നിലവില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളാകുന്ന സ്ത്രീകള്‍ ഫാഷന്‍ ഷോകളിലും പരസ്യ ചിത്രങ്ങളിലും െ്രെബഡല്‍ മെയ്ക്കപ്പിലുമൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്.


Join WhatsApp News
പാറയ്ക്കൽ ഉണ്ണി 2014-11-04 09:46:18
നമ്മുടെ ആർട്ടിസ്റ്റു വീരന്മാരുടെ മേക്കപ്പുകഥ കേട്ടു പുറം ലോകം ചിരിക്കയാണിപ്പോൾ. തലയേതാ, വാലേതാന്നു തിരിച്ചറിയാൻ മേലാത്തവന്മാരാ മേക്കോപ്പു ആർട്ടിസ്റ്റ്... പെണ്‍പിള്ളാരെ തടവാൻ ഒരു ചാൻസായിരുന്നു മേക്കോപ്പെന്നും പറഞ്ഞു തട്ടീം മുട്ടീം കളിച്ചു പോന്നത്... അതിപ്പോൾ കോടതിയിൽ കേസായി, നാട്ടുകാർക്ക് വിവരവും മനസ്സിലായി. തേങ്ങാ പൊതിക്കാൻ കൊടുത്താൽ അതിട്ടു ഉരുട്ടുന്നവന്മാരാ മേക്കോപ്പുമായി മുറിക്കകത്ത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക