Image

ഫുട്‌ബോള്‍ കളി കാണാന്‍ ശ്രമിച്ചതിന്‌ ജയില്‍ശിക്ഷ അനുഭവിക്കുന്ന യുവതിയെ വിട്ടയയ്‌ക്കണമെന്ന്‌ ആംനെസ്റ്റി

Published on 04 November, 2014
ഫുട്‌ബോള്‍ കളി കാണാന്‍ ശ്രമിച്ചതിന്‌ ജയില്‍ശിക്ഷ അനുഭവിക്കുന്ന യുവതിയെ വിട്ടയയ്‌ക്കണമെന്ന്‌ ആംനെസ്റ്റി
ടെഹ്‌റാന്‍: ഇറാനില്‍ പുരുഷന്‍മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന്‌ ജയില്‍ശിക്ഷ അനുഭവിക്കുന്ന യുവതിയെ വിട്ടയയ്‌ക്കണമെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇറാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

ജയിലിലായ ബ്രിട്ടീഷ്‌ വംശജയായ ഗുന്‍ചി ഗവാമി (25) ആണ്‌ ജയിലില്‍ ശിക്ഷയ്‌ക്കെതിരേ നിരാഹാരസമരം അനുഷ്‌ഠിക്കുന്നത്‌. സര്‍ക്കാര്‍വിരുദ്ധ പ്രചാരണം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ ഇവരെ ഇറാന്‍ അറസ്റ്റ്‌ ചെയ്‌തത്‌. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇവര്‍ ശനിയാഴ്‌ച മുതല്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നില്‌ളെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2012 ജൂണില്‍ പുരുഷന്മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവാമിയുള്‍പെടുന്ന സംഘത്തെ പൊലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു. ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ വെച്ചാണ്‌ ഇവര്‍ പൊലീസ്‌ പിടിയിലായത്‌. ഇവരെ പിന്നീട്‌ വിട്ടയക്കുകയും കേസില്‍ വീണ്ടും അറസ്റ്റു ചെയ്‌ത്‌ വിചാരണ നടത്തി ജയിലില്‍ അടക്കുകയുമായിരുന്നു. അറസ്റ്റിലായ സമയത്ത്‌ രണ്ടാഴ്‌ച ഇവര്‍ നിരാഹാരം കിടന്നിരുന്നു.
Join WhatsApp News
പ്രിട്ടീഷു വെടി 2014-11-04 09:09:00
ഇതൊരു നുണക്കഥയെന്നു ആർക്കാ മനസ്സിലാക്കാൻ പ്രയാസം? ബ്രിട്ടീഷ് മദാമ്മ വോളിബോൾ കാണാൻ ഇറാനിൽ പോയി? വായിക്കുന്നവനെ വടിയാക്കാൻ കുറെ പത്രങ്ങളും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക