Image

ഏഷ്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമെന്ന് കാമറൂണ്‍

Published on 06 November, 2014
ഏഷ്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമെന്ന് കാമറൂണ്‍
ലണ്ടന്‍: ആസന്നഭാവിയില്‍ ഏഷ്യന്‍ വംശജനായ ഒരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രവചനം.   പ്രധാനമന്ത്രിയെന്ന പദത്തിന് പിറകെയായി ഒരു ബ്രിട്ടീഷ്ഏഷ്യന്‍ വംശജന്റെ പേരു കേള്‍ക്കുന്ന ദിനമുണ്ടാകുമെന്ന് ലണ്ടനില്‍ ജി ജി 2 ലീഡര്‍ഷിപ്പ് അവാര്‍ഡുദാന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 'മാന്‍ ഒഫ് ദി ഇയര്‍' അവാര്‍ഡ് നേടിയ ഇന്ത്യന്‍ വംശജന്‍ രാമിന്ദര്‍ സിംഗിനെ അദ്ദേഹം 'സമര്‍ത്ഥനായ വ്യവസായി' എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനത്തിന് ആഷ ഖേംക 'വുമണ്‍ ഒഫ് ദി ഇയര്‍' അവാര്‍ഡ് നേടി.

Join WhatsApp News
ജോമോൻ നാൽക്കാലയിൽ 2014-11-06 22:48:25
അമേരിക്കയിൽ ഒട്ടു മിക്ക കമ്പനികളും പുതിയ റിക്രൂട്ടുകളോട് ട്രെയിനിംഗ് സമയത്ത് ഇതേപോലെ കമ്പനിയുടെ ചെയർമാനും ഡയറക്ടറുമായി മാറാൻ 'ഹാർഡ്‌ വർക്കി'ലൂടെ ആർക്കും സാധിക്കുമെന്നു പറഞ്ഞു കൊടുക്കാറുണ്ട്. ട്രക്കിൽ പെട്ടിയും ചാക്കും ഊർജ്ജലസതയോടെയും ഉന്മേഷത്തോടെയും കയറ്റിയിറക്കിയാണ് ഇപ്പോഴത്തെ ചെയർമാൻ ഇന്നത്തെ നിലയിൽ  എത്തിയതെന്നും അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് ഒരുത്തൻ പ്രസംഗിക്കും. ചെയർമാൻ, 'അതെ, അതെ' എന്നു അതിനെ അനുകൂലിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തലയിട്ടു മുകളിലോട്ടും താഴോട്ടുമിട്ടു ആട്ടിക്കാണിക്കയും ചെയ്യും. ഊർജജം ഇല്ലാത്തവനും അതുണ്ടാക്കുന്ന വിദ്യ! ഫാക്ടറികളിൽ മിഷ്യനുകളുമായി മല്ലിട്ട് ഊണു കഴിക്കാൻ ഇരുപതു മിനിട്ടു കിട്ടിയ സമയത്തു എം.എ. ഇക്കൊണമിക്സു ഫസ്റ്റ്ക്ലാസിൽ പാസ്സായ ജിതീഷുമോൻ, 'നാള-നാളെയിതു മാറി നല്ലൊരു കാലം നമുക്കു ദൈവം തന്നീടും'മെന്നു പാടി, പെട്ടികൾ ഓരോന്നും പൊക്കിയെടുത്തു ട്രക്കിലേക്കുള്ള ബെൽറ്റിൽ എറിയും. 'ചെയർമാൻ ആക്കിയില്ലേലും, അസിസ്റ്റെങ്കിലും ആക്കുമവരെന്നെ, നന്നായി നടുവിനിത്തിരിയെണ്ണ ചൂടാക്കി തിരുമ്മെടിയെൻ കാത്തി' എന്ന പതിവു പാട്ടും പാടി നല്ല സ്വപ്നം കണ്ടു ജിതീഷു കാത്തിമോടെ മടിയിൽ തലവെച്ചുറങ്ങും. ഇതു ഞങ്ങളൊരുപാടു കേട്ടതാ സായിപ്പേ... പുതിയതുണ്ടേൽ പറ, കേക്കട്ട്...
വിദ്യാധരൻ 2014-11-07 05:20:04
ജോമോൻ നാല്ക്കാലുടെ അഭിപ്രായം വായിച്ചപ്പോൾ വളരെ സങ്കടം തോന്നുന്നു. എന്റെ പോന്നു സ്നേഹിതാ കണ്ണ് തുറന്നു നോക്ക് അപ്പോൾക്കാണം ജീവിതത്തിൽ വിജയ ശ്രീലാളിതരായി നില്ക്കുന്ന എത്രയോ ഇന്ത്യൻ പൗരന്മാരെ ലോകത്തിന്റെ വിവിത ഭാഗങ്ങളിൽ കാണാമെന്നു. രാഷ്ട്രീയത്തിൽ, ശാസ്ത്രലോകത്ത്, ആതുരരംഗത്ത് വ്യവസായ രംഗത്ത് തുടങ്ങി അങ്ങനെ എത്ര. ജീവിതത്തെക്കുറിച്ച് ആദ്യമായിവേണ്ടത് ശുഭാതി വിശ്വാസമാണ്. പിന്നെ ഇപ്പോൾ വസിക്കുന്ന പൊട്ടക്കുളത്തിൽ (ഫോമ, ഫൊക്കാന , മലയാളി അസോസിയേഷൻ തുടങ്ങിയ പോട്ടകുളം) നിന്ന് പുറത്തു ഇറങ്ങണം അപ്പോൾ കാണുന്ന വിശാലമായ ലോകത്ത്, അവസരങ്ങളെ ശരിക്കും പ്രയോചനപ്പെടുത്തി വിജയിച്ചവരും , അമേരിക്കയെന്ന സ്വപ്ന്മ്ഭൂമിയിൽ അടുത്ത തലമുറയുടെ സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി വാതായനം തുറന്നിട്ടവരെയും കാണാം .... അതുകൊണ്ട് ഉറക്കെ പാടുക "ഇല്ല ഞാൻ കുടുങ്ങി കിടക്കില്ലീ പോട്ടകുളത്തിൽ ' പുളവൻ ഫണീന്ദ്രനെപ്പൊൽ . എനിക്കും പറക്കണം ഉയരത്തിൽ ചിറകുവിരിച്ചു ഉയർന്നു പറക്കുന്ന കഴുകിനെപ്പൊൽ " ഇത് തനിക്കായി ഞാൻ എഴുതി ഉണ്ടാക്കിയതാ. എന്നും കാലത്തെ ഏഴുപ്രാവശ്യം ഉറക്കെ പാടുക. താനും നന്നാകും ഇത് കേൾക്കൊന്നോരും നന്നാകും.
Korathu John 2014-11-07 07:21:31
ഇവനൊക്കെ എന്തിനാണോ അമേരിക്കയ്ക്ക് കപ്പല് കേറിയത്‌? നേര്സുമാരു ജോലി ചെയ്യുത് കൊണ്ടുവരുന്നതൊക്കെ മേടിച്ചു സുഖിച്ചു ഓരോ പ്ര്സ്ഥാനങ്ങളുടെം സെക്രട്ട്രരീം പ്ര്സിടെണ്ടും ഒക്കെയായി വിലസാനാണ്. ഇവമാർക്ക് മറുപടി കൊടുക്കാൻ പറ്റിയാല് വിദ്യാധരൻ തന്നെ. Thank you sir for that inspiring response.
ഇടക്കുന്നേൽ ബേബി 2014-11-07 23:25:22
കൊരതു ജോണ്‍ എഴുതിയതു വായിച്ചപ്പോൾ ഇതിയാൻ കപ്പലേൽ ആണോ നേഴ്സുമാരുമായി അമേരിക്കയിൽ എത്തിയെതെന്നു തോന്നി! ഏതു സംഘടനയുടെ നേതാവായി മാറിയോ എന്തോ? എന്തായാലും ഞങ്ങളു വന്നതു പ്ലെയിനേലായിരുന്നു. കപ്പലേൽ കൊണ്ടു പോവുന്നു ണ്ടെന്നു കേട്ടിരുന്നുവെങ്കിലും അതിൽ കടന്നു കൂടാനായില്ല. വസ്തു പണയം വെച്ചാ  ടിക്കറ്റൊപ്പിച്ചതും. എന്തായാലും വന്നു, പെട്ടിപോക്കി മടുത്തു, സത്യം പറഞ്ഞാൽ. വിദ്യാധരകൻ പറഞ്ഞ കണ്ണ് തുറന്നും, അടച്ചും വിജയശ്രീലാളിതനാവാൻ പറ്റിയില്ല. കണ്ണു തള്ളുന്നു വീട്ടിൽപ്പോവാം, കപ്പക്ക്‌ കിളച്ചാൽ പിള്ളാര് പട്ടിണിയാവാതെ കിടക്കുമല്ലോ എന്നു കരുതി താറു പാച്ചിയപ്പോൾ ന്യൂയോർക്ക് സബ്-വേയിൽ ജോലി കിട്ടി. ട്രാക്കിൽ ഇളകുന്ന ആണിയടിച്ചുറ പ്പിക്കുന്ന ജോലി! ചെറിയ ചുറ്റിക കൊണ്ടു കുത്തിയിരുന്നുള്ള ആണിയടി, പെട്ടി ചുമക്കുന്നതിനേക്കാൾ ഭേദമായിരുന്നു. പക്ഷെ ഇരുമ്പു കട്ടകളും നട്ടും ബോൾട്ടും പാളികളുമൊക്കെ ഒരുചാക്കു അരിയെക്കാൾ കട്ടിയാ എടുക്കാൻ... ചിലപ്പോൾ കൂടം കൊണ്ടുള്ള ആണിയടിയും വേണം.  എല്ലാം ചുമന്നും വലിച്ചും ഊപ്പാട് വന്നിരുന്നു ദിവസോം.  വണ്ടിയുടെ പൊടിയും പുകയും ശബ്ദവും ഒക്കെയായി നരകം തന്നെയായിരുന്നു പണി. വിദ്യാധരകന്റെ ടെക്കിനിക്കുകൾ -  "ജീവിതത്തെ കുറിച്ചു ആദ്യം വേണ്ട 'ശുഭാതി വിശ്വാസം'(?)" തുടങ്ങിയവ ഒന്നുമറിയില്ലായിരുന്നു. ഹോട്ടലിൽ പാത്രം കഴുകി നടുവൊടിഞ്ഞപ്പോൾ കർത്താവ് മനസ്സലിഞ്ഞു പരീക്ഷണം നിറുത്തി തന്നതാണല്ലോ സബ്-വേ ജോലിയെന്നു കരുതി. ഭാര്യ നേഴ്സും കോപ്പും ഒന്നുമായിരുന്നില്ല. 'ഡങ്കിൻ-ഡോനട്ട്സിൽ' പാർടൈം കൗണ്ടർ-ടോപ്പു ക്ലീനിംഗ് ചെയ്തു പാവം രക്ഷപെടുന്നത് വാസ്തവത്തിൽ ഫ്രീയായി കിട്ടുന്ന 'വണ്‍ഫുട്ട് ഹീറോ'യും ഇഷ്ടം പോലെ കുടിക്കാൻ കിട്ടുന്ന കൊക്കും കൊണ്ടാ... ഇപ്പോഴും! എന്റെ പിള്ളേരും അതു തിന്നാ കൊഴുത്തെ. അങ്ങനെ ജോമോൻ എഴുതിയ പോലെ 'ഹാർഡു വർക്കി'ലൂടെ കിളച്ചതു കൊണ്ടു ഇച്ചിരി കാശൊത്തു. നാട്ടിലെ വസ്തുവിന്റെ കടം മാറ്റി. പക്ഷെ നേരെ നടക്കാൻ വയ്യ. കാലേൽ ആണിയുണ്ടോ എന്നു പരിചയക്കാർ ചോദിക്കും. ഉണ്ടെന്നും പറയും. ഇച്ചിരി കൂടി നിന്നിട്ടു വീട്ടിലോട്ടു പോവാമെടി എന്നു പറയുമ്പോൾ, ഡങ്കിനിൽ അവൾക്കു ഫുൾടൈം കിട്ടും, അച്ചായാൻ ഇത്തിരി കൂടി കടിച്ചു പിടിച്ചു നിക്ക്, അമ്പതല്ലേ ആയുള്ളൂ, അറുപത്തി രണ്ടിൽ കിട്ടുന്നതും വാങ്ങി റിട്ടയർ ചെയ്യാം അച്ചായ തിരിഞ്ഞു കിട ഞാൻ തിരുമ്മിത്തരാം എന്നു  പറഞ്ഞവൾ തിരുമ്മി ഉറക്കും. ആ... എനിക്കറിയത്തില്ല... അത്രേംവരെ പോകുമോന്നു. പിന്നെ വിദ്യാധരകനും കൊരതു ജോണിയുമൊക്കെ പറയുന്നതു കേക്കുമ്പം ഒരു ചുണയൊക്കെ തോന്നുന്നുമുണ്ട്...    
bijuny 2014-11-08 09:07:44
Dear Baby, Whatever you wrote, that is what writing is. A glimpse of true American story for thousands. Who says only gulf pravasis have stories to tell. Please write and publish and more as stories like this. The underlying feelings will resonate with lot of people's experience, even the early stages of life of suuccessful people in USA. Forget, Vidyadharan's comments, he is an arm chair pundit.  Very nice narration.
Aniyankunju 2014-11-08 19:19:01
ഇടക്കുന്നേൽ ബേബിച്ചായൻ അറിയുന്നതിനു, സത്യം പറ അച്ചായാ, 8 മണിക്കൂറിൽ 4 മണിക്കൂറും ഉറങ്ങിയും ചീട്ടു കളിച്ചും വാചകം അടിച്ചും കഴിയുകല്ലിയോ സബ്വേയിൽ? മണിക്കൂറിൽ 35 ഡോളർ [2000 രൂപ ], (16000 രൂപ ഒരു ദിവസം) അല്ലിയോ ശമ്പളം? 6 അക്കം വാര്ഷിക ശമ്പളം ഉണ്ടായിരുന്ന ഒരു ഗുജറാത്തി engineer സബ്വയിൽ നിന്ന് രാജി വെച്ചു പോയി Dunkin Dount restaurant തുടങ്ങി; ഇപ്പോൾ 6 Dunkin Donuts ന്റെ owner ആണ്.
bijuny 2014-11-09 05:22:52
Aniyan Kunju, You are doing what in statistics is called 'hasty generalization' by citing the example of one Gujarathi subway worker and truly belittling Baby's story. Why not write about the Malayali electrical  engineer who was hit and killed by train while working on the tracks.  Point is for people working with machines and materials , there is no easy way to just get out become 'successful' even though there are plenty of opportunites around.
Koruthu John 2014-11-09 08:06:39
ഇടക്കുന്നേൽ ബേബിയം ബിജുണ്ണിയും ചേർന്ന് 'ഒരിക്കലും നന്നാകാത്തോർ' എന്ന സംഘടന ഉണ്ടാക്കി ഏറ്റവും വലിയ അലസ്ന്മാർക്ക് ഒരു അവാർഡും സംഘടിപ്പിക്കണം
നാരദർ 2014-11-09 10:22:12
എന്തിനാ ഈ കുട്ടികുരങ്ങന്മാരെക്കൊണ്ട് ചുടു ചോറ് വാരിപ്പിക്കുന്നത് കോരുതെ?
വിദ്യാധരൻ 2014-11-09 10:28:59
ഈനാം ചക്കിക്ക് മരപ്പട്ടി കൂട്ട്. ഇടക്കുന്നേൽ ബേബിക്ക് ബിജുണ്ണി കൂട്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക