Image

`നിങ്ങള്‍ ഇതുവരെ കേട്ടത്‌' (അഷ്‌ടമൂര്‍ത്തി)

Published on 09 November, 2014
`നിങ്ങള്‍ ഇതുവരെ കേട്ടത്‌' (അഷ്‌ടമൂര്‍ത്തി)
വെറും സ്‌കൂള്‍ മാസ്റ്ററില്‍നിന്ന്‌ ഹെഡ്‌ മാസ്റ്ററായപ്പോള്‍ അച്ഛന്റെ ശമ്പളം ഇരുന്നൂറ്റമ്പതില്‍നിന്ന്‌ നാനൂറുറുപ്പികയായി. പക്ഷേ അതിലുമധികം വിലയുണ്ടായിരുന്നു ഒരു റേഡിയോവിന്‌. മാത്രമല്ല മാസച്ചെലവും കഴിഞ്ഞു പോണമല്ലോ. അതുകൊണ്ട്‌ ആയിടെ ജോലികിട്ടിയ വലിയേട്ടനോട്‌ കുറച്ചു പണം അയച്ചു തരാന്‍ അച്ഛന്‍ എഴുതി. സ്വതേ മകനോട്‌ പണം ചോദിയ്‌ക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ്‌. ഞങ്ങളുടെ അടങ്ങാത്ത റേഡിയോ മോഹം കണ്ടാണ്‌ അച്ഛനതിനു തുനിഞ്ഞത്‌. വലിയേട്ടനയച്ചു തന്ന ഇരുന്നൂറുറുപ്പികയും കൂട്ടി അച്ഛനും ഞാനും തൃശ്ശൂര്‍ക്കു പുറപ്പെട്ടു.

ഏതു റേഡിയോ വാങ്ങണമെന്ന്‌ ഓപ്പോളേരും ഞാനും തീര്‍ച്ചപ്പെടുത്തി വെച്ചിരുന്നു. കുറേ മാസങ്ങളായി റേഡിയോവിന്റെ പരസ്യങ്ങള്‍ നോക്കലായിരുന്നു ഞങ്ങളുടെ പണി. ഇല്ലസ്റ്റ്രേറ്റഡ്‌ വീക്കിലിയില്‍ എച്‌ എം വിയുടെ പരസ്യങ്ങള്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. വീട്ടില്‍ കറന്റ്‌ ഇല്ലാത്തതുകൊണ്ട്‌ ട്രാന്‍സിസ്റ്റര്‍ തന്നെ വേണം. രണ്ടു മോഡലേ അത്തരത്തിലുള്ളതുള്ളു. അതില്‍ ലേഡി ബേഡ്‌ എന്ന മോഡലാണ്‌ഞങ്ങള്‍ക്കിഷ്ടപ്പെട്ടത്‌. നല്ല ഒതുക്കമുണ്ട്‌. കോസ്‌മോപോളിറ്റന്‍ വേണ്ട. അതിന്‌ ആവശ്യത്തിലധികം വലിപ്പമുണ്ട്‌.

സ്വരാജ്‌ റൗണ്ടിന്റെ തെക്കേ ഭാഗത്തുള്ള എസ്‌ വി വി രാമസ്വാമി അയ്യര്‍ ആന്‍ഡ്‌സണ്‍സ്‌ എന്ന കടയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എച്‌ എം വിയുടെ കുത്തകവ്യാപാരം അവര്‍ക്കാണ്‌. പക്ഷേ പ്രധാനകച്ചവടം പി വി സി പൈപ്പും വീടുപണിയ്‌ക്കുള്ള കമ്പികളും മറ്റുമായിരുന്നു. പൈപ്പും കമ്പികളും കവച്ചു വെച്ച്‌ അടുത്തു വന്ന്‌ സ്വാമി ഞങ്ങളെ അകത്തേയ്‌ക്കാനയിച്ചു. റേഡിയോകള്‍ നിരത്തി. അധികവും വാല്‍വ്‌ മോഡലുകളാണ്‌. അതു ഞങ്ങള്‍ക്കു പറ്റില്ലല്ലോ. സ്ഥിരമായി റേഡിയോ വാങ്ങാന്‍ വരുന്ന ഒരാളേപ്പോലെ ഞാന്‍ സ്വാമിയോട്‌ ലേഡി ബേഡ്‌ ഇല്ലേ എന്നു ചോദിച്ചു. ഇല്ല. ട്രാന്‍സിസ്റ്റര്‍ ഇനത്തില്‍ ആകെയുള്ളത്‌ കോസ്‌മോപോളിറ്റന്‍. ബാറ്ററി അടക്കം 465 ഉറുപ്പികയാണ്‌ വില. അഞ്ഞൂറുറുപ്പികകയ്യില്‍ കരുതിയിരുന്നു അച്ഛന്‍. റേഡിയോ താങ്ങിപ്പിടിച്ച്‌ മുനിസിപ്പല്‍ സ്റ്റാന്‍ഡിലേയ്‌ക്ക്‌.അവിടെനിന്നു ബസ്സു കയറി ഊരകത്തേയ്‌ക്ക്‌. അവിടത്തെ ഒരേയൊരു ടാക്‌സിയായ വാരിയരുടെ വഒിയില്‍ കയറി വീട്ടിലെത്തിയപ്പോള്‍ ഉച്ചയായിരുന്നു.

അന്നും പന്ത്രഒരയ്‌ക്ക്‌ പ്രാദേശികവാര്‍ത്തകളുഒ്‌. പ്രതാപന്റെ ശബ്‌ദമാണ്‌ ഞങ്ങളുടെ റേഡിയോവില്‍നിന്ന്‌ ആദ്യമായി കേട്ടത്‌. പിന്നെ `സ്‌ത്രീകള്‍ക്കു മാത്രം', ദില്ലിയില്‍നിന്ന്‌ വാര്‍ത്ത, ഒരു മണിയ്‌ക്ക്‌ ആരുടെയോ കച്ചേരി, ഒരു മണിയ്‌ക്ക്‌ ദില്ലിയില്‍നിന്നുള്ള ഇംഗ്ലീഷ്‌ വാര്‍ത്ത. അതു കഴിഞ്ഞതോടെ `വൈകുന്നേരം 5.30ന്‌ സായാഹ്നപരിപാടികള്‍ ആരംഭിയ്‌ക്കുംണ്ട എന്ന അറിയിപ്പോടെ സമാപനം.

കോസ്‌മോപോളിറ്റനെ ഞങ്ങള്‍ക്ക്‌ ക്ഷ പിടിച്ചു. ഇതു വാങ്ങണ്ട എന്നു മുന്‍കൂട്ടിതീരുമാനിച്ചതില്‍ കുറ്റബോധം തോന്നി. പെട്ടിയുടെ വാസന നുകര്‍ന്ന്‌ ഞങ്ങള്‍കോസ്‌മോപോളിറ്റനെത്തന്നെ ചുറ്റിപ്പറ്റി നിന്നു. ഞങ്ങളുടെ ജീവിതത്തില്‍ അന്നുവരെഇത്രയ്‌ക്കു സന്തോഷം തോന്നിയിട്ടില്ല. വൈകുന്നേരം അഞ്ചരയാവുന്നതിനു മുമ്പ്‌ വീണ്ടുംറേഡിയോവിന്റെ അടുത്തെത്തി.

രാത്രി ഏഴു മണിയ്‌ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ ആയിരുന്നു ഞങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി. അതുവരെ സിനിമാപ്പാട്ടുകള്‍ കേട്ടിരുന്നത്‌ അടുത്തുള്ള വല്ല വീട്ടിലും കല്യാണം വരുമ്പോഴാണ്‌. അന്ന്‌ കല്യാണങ്ങള്‍ക്ക്‌ പെട്ടിപ്പാട്ടുകള്‍ വെയ്‌ക്കുന്ന പതിവുണ്ടായിരുന്നു. സ്വന്തം വീട്ടില്‍നിന്ന്‌ സിനിമാപ്പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയുന്നത്‌ ഞങ്ങള്‍ക്ക്‌ ഒരുത്സവം പോലെയായി. രാത്രി ഏഴു മണിയായാല്‍ പഠിപ്പൊക്കെ നിര്‍ത്തി റേഡിയോവിന്റെ അടുത്തെത്തും. ഏഴരയ്‌ക്ക്‌ ദില്ലിയില്‍നിന്നുള്ള വാര്‍ത്ത തുടങ്ങുംവരെ ഒമ്പതു പാട്ടുകള്‍. ഞായറാഴ്‌ച ചലച്ചിത്രശ്‌ദരേഖയുണ്ട്‌ അന്ന്‌ തീയറ്ററില്‍ പോയി സിനിമ കാണലൊക്കെചുരുക്കമാണ്‌. അതുകൊണ്ട്‌ `ഇരുട്ടിന്റെ ആത്മാവ്‌' അടക്കമുള്ള അക്കാലത്തെ സിനിമകളധികവും `കേള്‍ക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

ഏതെങ്കിലും ദേശീയനേതാവ്‌ മരിയ്‌ക്കുമ്പോള്‍ അക്കാലത്ത്‌ ഏറ്റവുമധികം ദുഃഖം തോന്നിയിരുന്നത്‌ ഞങ്ങള്‍ക്കാണ്‌. മറ്റൊന്നും കൊണ്ടല്ല ചലച്ചിത്രഗാനം കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌.`തൊഴിലാളിമണ്‌ഡലം', `വയലും വീടും' എന്നിവയൊക്കെ മുറപോലെ നടക്കുമ്പോള്‍ ചലച്ചിത്രഗാനം മാത്രം കേള്‍പ്പിയ്‌ക്കാതിരിയ്‌ക്കുന്ന ആകാശവാണിയോട്‌തോന്നാറുള്ള ദേഷ്യത്തിന്‌ അളവില്ല. പത്തു ദിവസമൊക്കെയുണ്ടാവും ദുഃഖാചരണം. ആദ്യത്തെ മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ദുഃഖത്തിന്റെ തീവ്രത കുറയും.`ആത്മവിദ്യാലയമേ', `ഈശ്വരചിന്തയിതൊന്നേ' തുടങ്ങിയ പാട്ടുകള്‍ വെയ്‌ക്കും. അപ്പോഴാണ്‌ ഞങ്ങളുടെ ദുഃഖത്തിന്റെ തീവ്രതയും അല്‍പം കുറയുക.

പഠിപ്പു കഴിഞ്ഞ്‌ ജോലി തേടി ബോംബെയ്‌ക്കു വണ്ടി കയറുമ്പോള്‍ പിറന്ന നാടുവിടുന്നതിനോളം തന്നെ സങ്കടമുണ്ടായിരുന്നു ആകാശവാണിയെ പിരിയുന്നതിലും.ബോംബെയില്‍ ശ്രീലങ്കാ വാനൊലീ നിലയം മാത്രമായിരുന്നു ആശ്രയം. പിന്നെ വിവിധ്‌ഭാരതിയില്‍ വൈകുന്നേരം നാലിനും അഞ്ചു മണിയ്‌ക്കും ഇടയ്‌ക്കുള്ള `ദക്ഷിണ്‍ഭാരതീയ്‌ ഫില്‍മീ ഗീതോം കാ കാര്യക്ര'മില്‍ മലയാളത്തിന്‌ അനുവദിയ്‌ക്കപ്പെട്ട പതിനഞ്ചു മിനിട്ടും.`ശ്രീകുമരന്‍ തമ്പി'യും `മുല്ലനാസി'യും മറ്റും എഴുതിയ നാലു പാട്ടുകള്‍ കേള്‍ക്കാം.പുതിയ പാട്ടുകളൊന്നും വരില്ല. അതിന്‌ ആശ്രയം ശ്രീലങ്ക തന്നെ. `വൃശ്ചികപ്പൂനിലാവേ'എന്ന പാട്ട്‌ ആദ്യമായി ശ്രീലങ്കന്‍ നിലയത്തില്‍നിന്നു കേട്ട്‌ പുളകം കൊഒതിന്റെ ഓര്‍മ്മ ഇപ്പോഴുമുണ്ട്‌. എന്നാലും ചില പാട്ടുകള്‍ പതിവു തെറ്റിച്ച്‌ വിവിധ്‌ ഭാരതിയില്‍നിന്നാണ്‌ ആദ്യമായി കേട്ടിട്ടുള്ളത്‌. `മാര്‍കഴിയില്‍ മല്ലിക പൂത്താല്‍' എന്ന പാട്ട്‌ ഒരുദാഹരണം. ബോംബേയില്‍ കേരളത്തിലെ നിലയങ്ങളൊന്നും കിട്ടില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. മീഡിയം വേയ്‌വില്‍ തൃശ്ശൂരിന്റെ തൊട്ടടുത്തായിരുന്നു ബോംബെ നിലയം. അതുകൊ
ണ്ട്‌ തൃശ്ശൂര്‍ ഒരിയ്‌ക്കലും കിട്ടില്ല. വളരെ സൂക്ഷ്‌മമായി കാതോര്‍ത്താല്‍ രാത്രിയില്‍ആലപ്പുഴ നേരിയ ശബ്‌ദത്തില്‍ കേള്‍ക്കാം. ദൂരം കണക്കാക്കിയെടുത്താല്‍ കോഴിക്കോട്‌നിലയമാണ്‌ ഏറ്റവും അടുത്തുള്ളത്‌. എന്റെ കൂട്ടുകാരന്‍ ടി. എസ്‌. മുരളി രാത്രി ഫ്‌ളാറ്റിന്റെബാല്‍ക്കണിയിലേയ്‌ക്കു കടന്നുചെന്ന്‌ റേഡിയോ ചെവിയോടു ചേര്‍ത്തു വെച്ച്‌ കോഴിക്കോട്ടു നിന്നുള്ള കഥകളിപ്പദങ്ങള്‍ കേള്‍ക്കും. അയാള്‍ ഒരു കഥകളിഭ്രാന്തനാണ്‌.എഴുപതുകളുടെ അവസാനമായപ്പോള്‍ ടൂ ഇന്‍ വണ്‍ പ്രചാരത്തിലായി. നാട്ടില്‍പോവുന്നവര്‍ കസ്സെറ്റില്‍ പുതിയ സിനിമാപ്പാട്ടുകള്‍ പകര്‍ത്തിക്കൊഒു വരും. അങ്ങനെയാണ്‌ അന്ന്‌ നാടുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊഒിരുന്നത്‌. പക്ഷേ അപ്പോഴും ആകാശവാണി കാതെത്താദൂരത്തു തന്നെ.

പന്ത്രഒു വര്‍ഷത്തെ `നഗരകാന്താരവാസം' കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോള്‍ആകാശവാണിയുമായി വീഒും ചങ്ങാത്തമായി. അപ്പോഴേയ്‌ക്കും എച്ച്‌ എം വി കോസ്‌മോപോളിറ്റന്‍ ആയുസ്സു വെടിഞ്ഞ്‌ തട്ടുംപുറത്തെത്തിയിരുന്നു. വിദേശികളായ സോണിയുംസാനിയോവും പനാസോണിക്കും ഇരിപ്പുമുറിയില്‍ സ്ഥലം പിടിച്ചു. ടേപ്പ്‌ റെക്കോര്‍ഡര്‍കൂടിയുള്ള ടൂ-ഇന്‍-വണ്‍ ആയതുകൊ
ണ്ട്‌ അവര്‍ സമയഭേദമില്ലാതെ പാടിക്കൊഒിരുന്നു.ഭംഗി കൊഒും ശബ്‌ദഗുണം കൊഒും അവര്‍ രാജാക്കന്മാരേപ്പോലെ അരങ്ങു വാണു.
പുതിയ രാജാക്കന്മാരുടെ വരവു വരെയായിരുന്നു അത്‌. സ്വീകരണമുറിയില്‍ ടെലിവിഷന്‍ ഇടംപിടിച്ചതോടെ അല്‍പം അപകര്‍ഷബോധത്തോടെ അവര്‍ ഇടനാഴികളിലേയ്‌ക്കും അടുക്കളയിലേയ്‌ക്കും പിന്‍മാറി. കാലം എത്ര വേഗത്തിലാണ്‌ മാറിയത്‌! ഇന്ന്‌ റേഡിയോ പോലും കഒിട്ടില്ലാത്ത കുട്ടികള്‍ ധാരാളം. മുതിര്‍ന്നവരും റേഡിയോവിനെ മറന്നിരിയ്‌ക്കുന്നു. `ഓ, നിങ്ങളൊക്കെ ഇപ്പോഴും റേഡിയോ കേള്‍ക്കുന്നുണ്ടോ,' വീട്ടിലെത്തുന്ന അതിഥികള്‍ കുറച്ചു പുച്ഛത്തോടെയും കൂടുതല്‍ അത്ഭുതത്തോടെയും ഞങ്ങളോടു ചോദിയ്‌ക്കാറുണ്ട്‌.

ഉണ്ട്‌. ഞങ്ങളുടെ വീട്ടില്‍ ഇപ്പോഴും ആദ്യം ഉണരുന്നത്‌ ആകാശവാണിയാണ്‌.രാവിലെ 5.55ന്‌ `ഇന്നത്തെ പരിപാടികള്‍', ആറു മണിയ്‌ക്ക്‌ `സുഭാഷിതം', 6.05ന്‌ ഇംഗ്ലീഷ്‌വാര്‍ത്തകള്‍, പിന്നെ പ്രഭാതവമ്പനം, സമകാലികം, പ്രാദേശികവാര്‍ത്തകള്‍, ഏഴുമണിയ്‌ക്ക്‌ പുലരിപ്പൂക്കള്‍, ചലച്ചിത്രഗാനം, ഒമ്പതരയ്‌ക്ക്‌ ആശാലതയും ബാല
കൃഷ്‌ണനും അവതരിപ്പിയ്‌ക്കുന്ന ചലച്ചിത്രഗാനങ്ങള്‍, ഉച്ചയ്‌ക്ക്‌ ഒരു മണിയ്‌ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ ................ ആകാശവാണി ഞങ്ങളുടെ ഒപ്പമുണ്ട്‌ ഇപ്പോഴും.

ആശാലതയേയും ബാലകൃഷ്‌ണനേയും പറ്റി പറഞ്ഞപ്പോഴാണ്‌. മലയാളത്തിലെആദ്യത്തെ റേഡിയോ ജോക്കികള്‍ അവരാണെന്നു തോന്നുന്നു. കൊച്ചി എഫ്‌ എമ്മില്‍ചലച്ചിത്രഗാനങ്ങള്‍ അവതരിപ്പിയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക്‌ ആയിരക്കണക്കിന്‌ആരാധകരാണ്‌ ഉണ്ടായത്‌. പരിധിയ്‌ക്കു പുറത്താണെങ്കിലും ഞങ്ങള്‍ക്ക്‌ കൊച്ചി എഫ്‌ എം തരക്കേടില്ലാതെ കിട്ടിയിരുന്നു. കൊച്ചി നിലയം അവതരിപ്പിച്ച ഗാനലോകവീഥികളില്‍എന്ന പരിപാടി മലയാളചലച്ചിത്രഗാനത്തേക്കുറിച്ചുള്ള ആധികാരികവും വിലപ്പെട്ടതുമായഒരു രേഖയായി ഇന്നും നിലനില്‍ക്കുന്നു. താരതമ്യേന പുതിയ സ്റ്റാഫാണ്‌ കൊച്ചി നിലയത്തിലുണ്ടായിരുന്നതെങ്കിലും പുതുമയേറിയ പരിപാടികള്‍ കൊണ്ട്‌ കൊച്ചി എഫ്‌ എം കേരളത്തിലെ നിലയങ്ങളില്‍ വെച്ച്‌ ഏറ്റവും തിളങ്ങിയതായി.

ഞങ്ങള്‍ റേഡിയോ വാങ്ങിയ കാലത്ത്‌ വലിയൊരു താരനിര തന്നെയുണ്ടായിരുന്നുആകാശവാണിയില്‍. ടി. എന്‍. ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍. എസ്‌. കുറുപ്പ്‌, പി.ഗംഗാധരന്‍ നായര്‍, എസ്‌. രാമന്‍കുട്ടി നായര്‍, ടി. പി. രാധാമണി, സി. എസ്‌. രാധാദേവി,കെ. ജി. ദേവകിയമ്മ, രാജം കെ. നായര്‍ എന്നീ നാടകക്കാര്‍, പ്രതാപന്‍, ശങ്കരനാരായണന്‍, ഗോപന്‍, സത്യചമ്പ്രന്‍, റാണി, അടുത്ത കാലത്ത്‌ അപ്രത്യക്ഷനായ മാവേലിക്കരരാമചന്ദ്രന്‍, കൗതുകവാര്‍ത്താ വിദഗ്‌ധനായ എം. രാമചമ്പ്രന്‍ എന്നിങ്ങനെ വാര്‍ത്താവായനക്കാര്‍. വേണമെന്ന്‌ കലശലായി മോഹിച്ചിട്ടുഒെങ്കിലും ഇവരെയാരെയും നേരില്‍ കഒിട്ടില്ല.അതു പോലെത്തന്നെയായിരുന്നു ആകാശവാണി നിലയം കാണാനുള്ള മോഹവും.പഠിയ്‌ക്കുന്ന കാലത്തായിരുന്നു അത്‌. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഒരു കഥവായിയ്‌ക്കാനായി ചെന്നപ്പോഴാണ്‌ ആ മോഹം സാധിച്ചത്‌. പിന്നെ ആകാശവാണിയുമായിനിത്യസമ്പര്‍ക്കത്തിലായി. അവിടെ ധാരാളം കൂട്ടുകാരുഓയി. മണിച്ചേച്ചി എന്ന എം. തങ്കമണി, ടി. ടി. പ്രഭാകരന്‍, ചാര്‍ളി, കഥാകൃത്ത്‌ രവി, കെ. എം. നരേമ്പ്രന്‍, എസ്‌. ഗോപാലകൃഷ്‌ണന്‍, അനിതാ വര്‍മ്മ, സി. പി. രാജശേഖരന്‍, എം. ഡി. രാജേമ്പ്രന്‍, എസ്‌. നാരായണന്‍നമ്പുതിരി, പ്രശസ്‌തകവയിത്രി വി. എം. ഗിരിജ, കെ. ജയകൃഷ്‌ണന്‍, അനന്തപദ്‌മനാഭന്‍,വാമനന്‍ നമ്പൂതിരി, പി. ബാലന്‍, ആര്‍. വിമലസേനന്‍ നായര്‍, റേഡിയോ നാടകങ്ങള്‍ക്ക്‌തുടര്‍ച്ചയായി ദേശീയ പുരസ്‌കാരം കിട്ടിക്കൊഒിരിയ്‌ക്കുന്ന കെ. വി. ശരത്‌ചമ്പ്രന്‍, റാണാപ്രതാപന്‍, ഉമാ ബാലന്‍, ടി. കെ. മനോജന്‍, കെ. ആര്‍. ഇമ്പിര, ഉദയകുമാര്‍ ................ പട്ടികസാമാന്യം നീഒതാണ്‌. ഇടക്കാലത്ത്‌ കുറച്ചു കാലം ആകാശവാണി പ്രോഗ്രാംഅഡ്‌വൈസറി കമ്മിറ്റിയില്‍ അംഗമായിരിയ്‌ക്കാനും ഭാഗ്യമുഓയി.

ഇപ്പോള്‍ കയ്യിലുള്ളത്‌ ഒരു ഫിലിപ്‌സ്‌ റേഡിയോ ആണ്‌. ബഹാദൂര്‍ എന്ന പോര്‍ട്ടബ്‌ള്‍ മോഡല്‍. ഏഴു കൊല്ലം മുമ്പ്‌ തൃശ്ശൂരിലെ എറണാകുളം റേഡിയോ കമ്പനിയില്‍നിന്നു വാങ്ങിയത്‌. (എസ്‌ വി വി രാമസ്വാമി അയ്യരൊക്കെ എന്നോ പീടിക പൂട്ടിപ്പോയിരുന്നു.)അന്നതിനു വില ബാറ്ററിയടക്കം 517 ഉറുപ്പികയായിരുന്നു. (അര നൂറ്റാണ്ടു കഴിഞ്ഞിട്ടുംറേഡിയോവിനു വില കൂടിയിട്ടില്ല! ഇന്ന്‌ അലസമായി ഒന്നു പുറത്തിറങ്ങി രണ്ടു കിലോ ചേന വാങ്ങിക്കൊണ്ടുവരുന്നതു പോലെ റേഡിയോ വാങ്ങിവരാം.) പലവട്ടം കയ്യില്‍നിന്നുവീണതുകൊണ്ട്‌ ചെറുതായി കേടു വന്നിട്ടുണ്ട്‌. ചിലപ്പോള്‍ ഒന്നു തട്ടുകയോ മുട്ടുകയോവേണം. ഏരിയലൊക്കെ ഒടിഞ്ഞു പോയി. റേഡിയോ നേരെയാക്കാന്‍ ഇപ്പോള്‍ ആരെയുംകിട്ടില്ല. പോരാത്തതിന്‌ നേരെയാക്കണമെങ്കില്‍ പുതിയ റേഡിയോവിനേക്കാളും ചെലവുംവരും. അതുകൊണ്ട്‌ പുതിയതൊന്നു വാങ്ങണമെന്നു തീരുമാനിച്ചു. ആകാശവാണി തൃശ്ശൂര്‍നിലയം ഈയിടെ എഫ്‌ എം വഴിയും പ്രക്ഷേപണം തുടങ്ങിയതാണ്‌ പെട്ടെന്നുണ്ടായപ്രചോദനം. എഫ്‌ എമ്മിനു പറ്റിയ ശബ്‌ദനിലവാരം ഉണ്ടായിക്കോട്ടെ. എറണാകുളം റേഡിയോ കമ്പനി അന്വേഷിച്ചു ചെന്നു. അപ്പോള്‍ അവിടെ ആ കടകാണാതെ ഞാന്‍ അമ്പരന്നു. അടുത്തുള്ള ടൈറ്റാന്റെ ഷോ റൂമില്‍ ചെന്നു. `അവരൊക്കെഎന്നോ പോയി,' കൗണ്ടറിലെ പെണ്‍കുട്ടി പറഞ്ഞു. `ഇപ്പൊ റൗണ്ടില്‍ റേഡിയോവില്‍ക്കുന്ന കടകളൊന്നുമില്ല. പോസ്റ്റോഫീസ്‌ റോഡില്‍ ഏതോ കടയുണ്ടെന്നു പറയുന്നു.അവിടെ പോയി നോക്കിക്കോളൂ.'

പോസ്റ്റോഫീസ്‌ റോഡിലേയ്‌ക്കു പോകുന്നതിനിടയില്‍ പകുതിയ്‌ക്കു വെച്ചു ഞാന്‍നടത്തം നിര്‍ത്തി. അല്ലെങ്കില്‍ എന്തിനാണ്‌ പുതിയ റേഡിയോ? എഫ്‌ എം കേള്‍ക്കാനാണെങ്കില്‍ മൊബൈല്‍ ഫോണ്‍ മതിയല്ലോ. വീട്ടില്‍ തിരിച്ചെത്തി മൊബൈലില്‍ഇയര്‍ഫോണ്‍ പിടിപ്പിച്ചു. എഫ്‌ എം റേഡിയോവിന്റെ ഐക്കണ്‍ അമര്‍ത്തി 101.1 ഡയല്‍ ചെയ്‌തു.

കനത്ത ശബ്‌ദത്തില്‍ ചാര്‍ളി സ്വാഗതമരുളി: `ആകാശവാണി, തൃശ്ശൂര്‍ ...........'(ഈ വര്‍ഷം ആകാശവാണി കൊച്ചി നിലയം അതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിയ്‌ക്കുകയാണ്‌.)
`നിങ്ങള്‍ ഇതുവരെ കേട്ടത്‌' (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക