Image

സ്‌ത്രീ സൗന്ദര്യത്തെ ആരാധിച്ച അതുല്യ പ്രതിഭ

Published on 09 June, 2011
സ്‌ത്രീ സൗന്ദര്യത്തെ ആരാധിച്ച അതുല്യ പ്രതിഭ

ലണ്ടന്‍: ഇന്ന്‌ അന്തരിച്ച പ്രശസ്‌ത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ എന്നും സ്‌ത്രീ സൗന്ദര്യത്തിന്റെ ആരാധകനായിരുന്നു. മാധുരി ദീക്ഷിത്‌, ശ്രീദേവി, സ്‌മിത പാട്ടീല്‍...അങ്ങനെ അദ്ദേഹത്തിന്റെ സൗഹൃദം നീളുന്നു. മാധുരി ദീക്ഷിത്തുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഹുസൈന്‌. അവരെ നായികയാക്കി അദ്ദേഹം സിനിമ നിര്‍മ്മിച്ചു. മാധുരി ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ മാതൃകയായിരുന്നുവെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. മാധുരിയുടെ ഹിറ്റ്‌ ചിത്രമായ 'ഹം ആപ്‌കെ ഹേ കോന്‍' 67 തവണ‌ കണ്ടിട്ടുണ്ട്‌ ഹുസൈന്‍.

പ്രശസ്‌ത താരം താബുവിനെ നായികയാക്കി മീനാക്ഷി ദി ടെയില്‍ ഓഫ്‌ ത്രീ സിറ്റീസ്‌ എന്ന സിനിമയെടുത്തിട്ടുണ്ട്‌ ഹുസൈന്‍. അടിയന്തരാവസ്ഥ കാലത്ത്‌ അദ്ദേഹം ഇന്ദിരാഗാന്ധിയെ ദുര്‍ഗയായി ചിത്രീകരിക്കുന്ന ചിത്രം വരിച്ചിരുന്നു. അതും വിവാദത്തിന്‌ ഇടയാക്കിയിരുന്നു.

സ്‌ത്രീ സൗന്ദര്യത്തെ ആരാധിച്ച അതുല്യ പ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക