Image

ഡല്‍ഹിയിലെ കുട്ടികളില്‍ പോഷകാഹാരകുറവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 13 November, 2014
ഡല്‍ഹിയിലെ കുട്ടികളില്‍ പോഷകാഹാരകുറവെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കുട്ടികളില്‍ പോഷകാഹാരകുറവ്‌ നേരിടുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്‌. 500 കുട്ടികളില്‍ 200 ലധികം പേരും പോഷകാഹാരകുറവ്‌ നേരിടുന്നവരാണ്‌. കുട്ടികളിലെ പോഷകാഹാരകുറവ്‌ സംബന്ധിച്ച്‌ ഡല്‍ഹിയിലെ പ്രമുഖ എന്‍.ജി.ഒ നടത്തിയ സര്‍വെയിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍.കണക്കനുസരിച്ച്‌ 499 കുട്ടികളില്‍ 238 പേര്‍ പ്രായത്തിനനസുസരിച്ച്‌ തൂക്കമില്ലാത്തവരാണ്‌.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ദര്‍ശിത എന്ന എന്‍.ജി.ഒ കുട്ടികളുടെ തൂക്കം അളന്നുകൊണ്ട്‌ കിഴക്കന്‍ ഡല്‍ഹിയില്‍ നടത്തിയ സര്‍വേയിലാണ്‌ അധികം പേര്‍ക്കും പോഷകാഹാര കുറവുണ്ടെന്ന്‌ കണ്ടത്തെിയത്‌.

ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ ഇന്റഗ്രേറ്റഡ്‌ ചൈല്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌ സ്‌കീം എന്ന പേരില്‍ ശിശുക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക