Image

കുമ്പനാട്-പുല്ലാട് സംഗമം പ്രഥമവാര്‍ഷീകയോഗം ജനുവരി 11ന്

സജി പുല്ലാട് Published on 13 November, 2014
കുമ്പനാട്-പുല്ലാട് സംഗമം പ്രഥമവാര്‍ഷീകയോഗം ജനുവരി 11ന്
ഹൂസ്റ്റണ്‍ : മലയാളതനിമയുടെ മാധുര്യമൂറുന്ന ഗ്രാമീണത കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്ന കുമ്പനാട്-പുല്ലാട് സൗഹൃദസംഗമത്തിന്റെ പ്രഥമവാര്‍ഷീകയോഗം ജനുവരിയില്‍ നടത്തും. നവംബര്‍ 9ന് ഷിജു ജോര്‍ജ്ജിന്റെ ഭവനത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം. 2015 ജനുവരി 11ന് വൈകീട്ട് 6ന് അയണ്‍ റൈസ് കോര്‍ട്ടിലുള്ള റെജി ജോര്‍ജ്ജിന്റെ ഭവനത്തില്‍വെച്ച് വിപുലമായ രീതിയില്‍ നടത്തുവാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

വിവിധ കലാപരിപാടികള്‍ക്കൊപ്പം ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങളും നടക്കുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ഡാനിയേല്‍ സക്കറിയ അറിയിച്ചു.

ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ക്കായി അലക്‌സ് തോമസ്, അലക്‌സ് വര്‍ഗീസ്, ഏലികുട്ടി ജോര്‍ജ്ജ്, റ്റീന ജോര്‍ജ്ജ്, വത്സ സക്കറിയ, ലീന ജോര്‍ജ്ജ്, സോഫിയ ജോര്‍ജ്ജ് എന്നിവരെ ചുമതലപ്പെടുത്തി.

മത്സരവിജയികള്‍ക്ക് മിസോറി സിറ്റി പ്രോട്ടം മേയര്‍ റോബിന്‍ ഇലക്കാട്ട് സമ്മാനം വിതരണം ചെയ്യുന്നതാണ്. സജി പുല്ലാട് സ്വാഗതവും, ബിജു പി.മാത്യൂ കൃതജ്ഞതയും അര്‍പ്പിച്ചു.
കുമ്പനാട്- പുല്ലാട് സംഗമത്തിന്റെ ഭാഗഭാക്കാകുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക.

റെജി: 713806 6751, സജി: 832 633 3230


കുമ്പനാട്-പുല്ലാട് സംഗമം പ്രഥമവാര്‍ഷീകയോഗം ജനുവരി 11ന്കുമ്പനാട്-പുല്ലാട് സംഗമം പ്രഥമവാര്‍ഷീകയോഗം ജനുവരി 11ന്
Join WhatsApp News
Devin mathew 2014-11-16 20:43:47
പുല്ലാട്  കുബനാട് സംഗമം വൻ വിജയമാകട്ടെയന്ന് ആശംസിക്കുന്നു ..................  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക