Image

'അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാം'

Published on 13 December, 2011
'അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാം'
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണത്തിനുവേണ്ടി സംഭരിച്ചിട്ടുള്ള അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിന് സുപ്രീം കോടതി അനുമതി നല്‍കി.

ചീഫ് ജസ്റ്റിസ് എസ്. എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചാണ് അനുമതി നല്‍കിയത്. വിവിധ കമ്പനികള്‍ സൂക്ഷിച്ചിട്ടുള്ള അസംസ്‌കൃത വസ്തുക്കള്‍ എച്ച്.ഐ.എല്‍ വഴി മാത്രം കയറ്റുമതി ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉത്പാദനവും വിപണനവും മെയ് 13 ന് കോടതി നിരോധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക