Image

രാഹുലിന്റെ വാഹനം തടയാന്‍ ശ്രമം:15 പേര്‍ പിടിയില്‍

Published on 13 December, 2011
രാഹുലിന്റെ വാഹനം തടയാന്‍ ശ്രമം:15 പേര്‍ പിടിയില്‍
അലിഗഡ്: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ വാഹനം തടയാന്‍ ശ്രമിച്ച 15 സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് പിടികൂടി. അഞ്ചു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശില്‍ എത്തിയത്. 60 ഓളം വരുന്ന സംഘംമാണ് വാഹനം തടയാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

വിമാനത്താവളത്തില്‍നിന്ന് സമ്മേളന വേദിയിലേക്ക് പോകവെയാണ് എസ്.പി പ്രവര്‍ത്തകര്‍ വാഹനം തടയാന്‍ ശ്രമിച്ചത്. സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ചതിനാണ് 15 പേരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക