Image

നിലവിലുള്ള ഡാം ബലപ്പെടുത്തി ഇടഭിത്തി നിര്‍മ്മിക്കണം: അബ്‌ദുള്‍ കലാം

Published on 13 December, 2011
നിലവിലുള്ള ഡാം ബലപ്പെടുത്തി ഇടഭിത്തി നിര്‍മ്മിക്കണം: അബ്‌ദുള്‍ കലാം
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്‌ പകരം നിലവിലുള്ള അണക്കെട്ട്‌ ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കണമെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം വ്യക്തമാക്കി. ഇതുമൂലം ഇരു സംസ്ഥാനങ്ങള്‍ക്കും പ്രയോജനമുണ്ടാകും. ഇതുമൂലം കേരളത്തിന്‌ കൂടുതല്‍ വൈദ്യുതിയും, തമിഴ്‌നാടിന്‌ കൂടുതല്‍ വെള്ളവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അണക്കെട്ട്‌ ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കുന്നതുമൂലം ഡാമിന്റെ സംരക്ഷണവും ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ഡാമുകളിലും സൈന്യത്തെ വിന്യസിക്കണമെന്നും കലാം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക