Image

കുട്ടികളുടെ ഭക്ഷണത്തില്‍ അളവില്‍ കൂടുതല്‍ കൊഴുപ്പും മധുരവും; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്

Published on 18 November, 2014
കുട്ടികളുടെ ഭക്ഷണത്തില്‍ അളവില്‍ കൂടുതല്‍ കൊഴുപ്പും മധുരവും; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്

വിയന്ന: കുട്ടികള്‍ക്ക് സ്‌നാക്‌സും മധുരപലഹാരങ്ങളും പാനീയങ്ങളും വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓസ്ട്രിയയിലെ പ്രമുഖ ഏജന്‍സി രംഗത്ത്.

പല മാതാ,പിതാക്കന്മാരും കുപ്പികളുടെ പുറത്തും ഭക്ഷണപായ്ക്കറ്റുകളുടെ പുറത്തും രേഖപ്പെടുത്തിയിരിക്കുന്ന ഘടകങ്ങളുടെ വിവരങ്ങള്‍ അന്ധമായി വിശ്വസിച്ച് കുട്ടികള്‍ക്ക് പായ്ക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങി നല്‍കുന്നു. അവരറിയുന്നില്ല, കുട്ടികള്‍ക്ക് ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് തങ്ങള്‍ സംഭാവന ചെയ്യുന്നതെന്ന്.

ഫെറോറോസ് കിണ്ടര്‍ കണ്‍റി എന്ന ചോക്ലേറ്റില്‍ 49 ശതമാനം പഞ്ചസാരയും 36 ശതമാനം കൊഴുപ്പും 100 ഗ്രാമില്‍ 558 കിലോ കലോറിയുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ഉപ്പടങ്ങിയ സ്‌നാക്‌സുകളില്‍ കൊഴുപ്പ് 28 ശതമാനവും ഉപ്പ് പരിധിയിലധികവും ഇനി കുട്ടികള്‍ക്ക് വേണ്ടിയുള്ള പാക്കറ്റ് പാനീയങ്ങളില്‍ കൂടുതല്‍ വെള്ളവും പഞ്ചസാരയും ഏറ്റവും കുറവു പഴങ്ങളുടെ സത്തും.

പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കുട്ടികളുടെ ജ്യൂസില്‍ 10 ശതമാനം പഞ്ചസാരയും 43 കലോറിയുമാണുള്ളത്. റൗഹ് കമ്പനിയുടെ ജ്യൂസുകളില്‍ 50 കലോറിയും 10 ശതമാനം പഞ്ചസാരയുമാണുളളത്. ഇനി സ്‌നാക്‌സുകളില്‍ ഫെറേറോ സ്‌നാക്‌സില്‍ 100 ഗ്രാമില്‍ 558 കലോറിയും 49 ശതമാനം പഞ്ചസാരയും 33 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഫെറേറേ മില്‍ക്ക് ഷ്‌നിറ്റേയില്‍ 448 കലോറിയും 29 ശതമാനം പഞ്ചസാരയും 27 ശതമാനം കൊഴുപ്പുമാണുള്ളത്. ഇനി ഫെറോറ്റോയുടെ തന്നെ കിണ്ടര്‍ മാക്‌സി കിംഗില്‍ 514 കലോറിയും 35 ശതമാനം പഞ്ചസാരയും മാനര്‍ കുട്ടികളുടെ ബിസ്‌ക്കറ്റില്‍ 372 കലോറിയും 37 ശതമാനം പഞ്ചസാരയും 6 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു.

കേക്കില്‍ 464 കലോറിയും 34 ശതമാനം കൊഴുപ്പും ചേര്‍ന്നിരിക്കുന്നു. സ്‌നാക്‌സുകളില്‍ 480 കലോറിയും ഒരു ശതമാനം പഞ്ചസാരയും 23 ശതമാനം കൊഴുപ്പും ചേര്‍ത്തിരിക്കുന്നു. പോം ബാര്‍ ഒര്‍ജിനലില്‍ 505 കലോറിയും ഒരു ശതമാനം പഞ്ചസാരയും 28 ശതമാനം കൊഴുപ്പും ഉണ്ട്. ഇനി സാര്‍ട്ടറ്റ് ജൂണിയര്‍ ഫമില്‍ 436 കലോറിയും 5 ശതമാനം പഞ്ചസാരയും 13 ശതമാനം കൊഴുപ്പും ചേര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക