Image

ബല്‍ജിയം നഗരത്തില്‍ ഉഗ്ര സ്‌ഫോടനം: 2 പേര്‍ മരിച്ചു

Published on 13 December, 2011
ബല്‍ജിയം നഗരത്തില്‍ ഉഗ്ര സ്‌ഫോടനം: 2 പേര്‍ മരിച്ചു
ബ്രസ്സല്‍സ്‌: ബെല്‍ജിയത്തിലെ ലീജിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. എന്നാല്‍ ആള്‍ത്തിരക്കുള്ള ബസ്‌ സ്റ്റേഷനടുത്തായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. സംഭവത്തില്‍ പത്തുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആയുധധാരിയായ ചാവേര്‍ സ്‌ഫോടക വസ്‌തുക്കള്‍ ആള്‍ക്കൂടത്തിനിടയിലേക്ക്‌ വലിച്ചെറിയുകയാണുണ്ടായത്‌. ലീജ്‌ നഗരത്തിലെ സെയിന്റ്‌ ലാംബെര്‍ട്ട്‌ എന്ന പ്രദേശത്താണ്‌ സ്‌ഫോടനമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക