Image

വിധി തിരിച്ചടിയല്ല, കേരളത്തിന്റെ ആവശ്യം ന്യായീകരിച്ചിട്ടുണ്ട്‌: ഉമ്മന്‍ചാണ്ടി

Published on 13 December, 2011
വിധി തിരിച്ചടിയല്ല, കേരളത്തിന്റെ ആവശ്യം ന്യായീകരിച്ചിട്ടുണ്ട്‌: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി വിധി കേരളത്തിന്‌ തിരിച്ചടിയല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോടതി കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ ന്യായീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉന്നതാധികാര സമിതിക്ക്‌ അപേക്ഷ നല്‍കുമെന്ന്‌ മന്ത്രി പി.ജെ. ജോസഫ്‌ വ്യക്തമാക്കി. ജലനിരപ്പ്‌ കുറയ്‌ക്കാനുള്ള കേരളത്തിന്റെ ആവശ്യം ഉന്നതാധികാര സമിതിക്ക്‌ മുന്‍പാകെ അവതരിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക