Image

ഫാസ്റ്റ്‌ ഫുഡുകള്‍ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍

Published on 19 November, 2014
ഫാസ്റ്റ്‌ ഫുഡുകള്‍ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍
കാലിഫോര്‍ണിയ: അമിതമായ ഫാസ്റ്റ്‌ ഫുഡ്‌ ഉപയോഗം ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍. കൊഴുപ്പ്‌ അധികമായി അടങ്ങിയിരിക്കുന്ന കേക്ക്‌, പേസ്‌ട്രി, ചിപ്‌സുകള്‍ എന്നിവ കഴിക്കുന്ന ആയിരത്തോളം ആരോഗ്യമുള്ള വ്യക്തികളിലാണ്‌ പഠനം നടത്തിയത്‌. ഇരുപത്‌ വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ മുതല്‍ ആര്‍ത്തവം നിലച്ച സ്‌ത്രീകള്‍ വരെ പഠനത്തിനുണ്ടായിരുന്നു.

യുവാക്കളിലും മധ്യവയസ്‌ക്കരിലും ഉള്‍പ്പടെ സാന്‍ ഡിഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ ഗവേഷണത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.

നാല്‍പ്പത്തിയഞ്ച്‌ വയസിന്‌ താഴെ പ്രായമുള്ളവര്‍ ഓര്‍മ്മ പരീക്ഷയില്‍ ഏറ്റവും മോശമായ പ്രകടനമാണ്‌ കാഴ്‌ച വച്ചത്‌. എല്ലാ ദിവസവും കഴിക്കുന്ന ഓരോ അധിക ട്രാന്‍സ്‌ ഫാറ്റിന്റെ അളവുകള്‍ വച്ച്‌ 0.76 ശതമാനം വാക്കുകള്‍ മാത്രമാണ്‌ അവര്‍ക്ക്‌ ഓര്‍മിക്കാനായത്‌. ഏറ്റവും കുറച്ച്‌ ട്രാന്‍സ്‌ ഫാറ്റ്‌ കഴിക്കുന്നവര്‍ക്ക്‌ കൂടുതല്‍ വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചു.
ഫാസ്റ്റ്‌ ഫുഡുകള്‍ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക