Image

അഴീക്കോടിനെതിരെ 'അമ്മ' കൊടുത്ത കേസും രാജിയാകുന്നു

Published on 14 December, 2011
അഴീക്കോടിനെതിരെ 'അമ്മ' കൊടുത്ത കേസും രാജിയാകുന്നു
പേരാമംഗലം (തൃശ്ശൂര്‍): സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഡോ.സുകുമാര്‍ അഴീക്കോടിനെതിരെ കൊടുത്ത കേസും രാജിയാകുന്നു. സംഘടനയുടെ ഭാരവാഹിയും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ആസ്പത്രിയില്‍ സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

സിനിമാ പ്രവര്‍ത്തകനായ ജയരാജ് വാര്യരുമായി മന്ത്രി ഗണേഷ്‌കുമാര്‍ ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന് 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവുമായി ചര്‍ച്ച നടത്തി. ഉച്ചയ്ക്കുശേഷം ബാബു ജയരാജ്‌വാര്യരെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. 'അമ്മ'യുടെ അടിയന്തരയോഗം ചേര്‍ന്ന് കേസ് രാജിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അറിയുന്നു.

അഭിനേതാക്കളുടെ സംഘടനയിലെ പ്രവര്‍ത്തകരെ അഴീക്കോട് ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു കേസ് കൊടുത്തത്. തിരുവനന്തപുരം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ബാബു കോടതിയില്‍ ഹാജരായിരുന്നു. അഴീക്കോട് ഹാജരായിരുന്നില്ല. അഴീക്കോട് മോഹന്‍ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം രാജിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക