Image

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍

Published on 24 November, 2014
ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍
ന്യൂയോര്‍ക്ക്‌: യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍, സാഹിത്യകാരന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തിയാര്‍ജ്ജിച്ച ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ഷ്രോഡിങ്കറുടെ പൂച്ച (കവിതാസമാഹാരം), വിദ്യാധരനും സാമൂഹ്യപാഠങ്ങളും (ലേഖനസമാഹാരം) എന്നീ കൃതികളിലൂടെ മലയാള സാഹിത്യത്തെ  വീണ്ടും സമ്പന്നമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ പുസ്‌തകങ്ങള്‍ നവംമ്പര്‍ 9-ന്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന വിചാരവേദിയുടെ സാഹിത്യ സദസ്സില്‍ വെച്ച്‌ പ്രകാശനം ചെയ്യപ്പെട്ടു. വിദ്യാധരനും സാമൂഹ്യപാഠങ്ങളും എന്ന പുസ്‌തകം, പണ്ഡിതനും ഭാഷാഗവേഷകനും ചിന്തകനും മാനവശാസ്‌ത്രജ്ഞനുമായ ഡോ. ഏ. കെ. ബി. പിള്ള, നാലു പതിറ്റാണ്ടുകളോളം ന്യൂയോര്‍ക്കിലെ സെയ്‌ന്റ്‌ ജോണ്‍സ്‌ യൂണിവേര്‍സിറ്റിയില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫ്‌ ചെറുവേലിക്കും, ഷ്രോഡിങ്കറുടെ പൂച്ച എന്ന പുസ്‌തകം പ്രശസ്‌ത സാഹിത്യകാരനും കോളേജ്‌ അദ്ധ്യാപകനും പോണ്ടിച്ചേരിയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പിഎച ്‌. ഡി. തിസ്സിസ്‌ ഇവാലുവേറ്ററുമായ പ്രഭാഷണ കലയില്‍ ഒരു നവീന അദ്ധ്യായം വെട്ടിത്തുറന്നു കൊണ്ടിരിക്കുന്ന ഡോ. ശശിധരന്‍, പ്രശസ്‌ത കവിയും സെയ്‌ന്റ്‌ തോമസ്‌ കോളേജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കെ. വി. ബേബിക്കും നല്‍കിക്കൊണ്ടാണ്‌ ഈ പുസ്‌തകങ്ങളുടെ പ്രകാശനകര്‍മ്മം, വിചാരവേദി പ്രൊഫ. ജോസഫ്‌ ചെറുവേലിയെ ആദരിച്ച നിറഞ്ഞ സദസ്സില്‍ വെച്ച്‌ നിര്‍വ്വഹിക്കപ്പെട്ടത്‌.

ഈ പുസ്‌തകങ്ങള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌. ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതായിരിക്കും.

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു തൃശ്ശൂര്‍ സെന്റ്‌ തോമസ്സ്‌ കോളേജില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ മാസ്റ്റര്‍ ബിരുദവും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ രണ്ട്‌ ഡോക്‌ടറല്‍ ബിരുദങ്ങളും ധഓര്‍ഗാനിക്ക്‌ കെമിസ്‌ട്രിയില്‍ പി.എച്ച്‌.ഡി ബിരുദവും (1985) ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഡി.എസ്‌.സി ബിരുദവും (1994)പ കരസ്ഥമാക്കി. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ റിസര്‍ച്ച്‌ സയന്റിസ്റ്റായും പ്രൊഫസ്സറായും പ്രവര്‍ത്തിച്ചു. ബോംബെയിലെ ഭാഭാ ആറ്റോമിക്ക്‌ റിസര്‍ച്ച്‌ സെന്ററില്‍ ഇരുപതു കൊല്ലക്കാലം സയ്‌ന്റിസ്റ്റായും, യഷീവ യൂണിവേഴ്‌സിറ്റി (1985), സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യുയോര്‍ക്കിന്റെ ബ്രൂക്കിലിന്‍ കോളേജ്‌ എന്നിടങ്ങളില്‍ പ്രൊഫസ്സറായും, ഇന്‍ഡസ്‌ട്രികളില്‍ റിസര്‍ച്ച്‌ കെമിസ്റ്റായും. ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലും രസതന്ത്ര മേഖലയിലും കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു.
ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍
Join WhatsApp News
വിദ്യാധരൻ 2014-11-25 17:45:10
ഷോറിഡങ്ങറുടെ പൂച്ച ' ചിന്തകളും യുക്തിയും ഉപയോഗിച്ചുള്ള ഒരു പരീക്ഷണമാണ്.- ഒരു പൂച്ച ജീവിച്ചിരിക്കുന്നതുമാവാം മരിച്ചതുമാകാം എന്ന ചിന്ത - ഈ ആശയത്തെ പരീക്ഷണ വിധേയമാക്കുമ്പോൾ, പൂർവ്വകാല സംഭവങ്ങളെ ആധാരമാക്കാറുണ്ട്. ഭാവനയുടെ മണ്ഡലത്തിൽ ആദ്യം വിശകലനം ചെയ്യതതിനു ശേഷം അതിന്റെ പ്രായോഗികത ജീവിതത്തിൽ പരീക്ഷിക്കുന്നു.  ഇതിനും വിദ്യാധരന്റെ സാമൂഹ്യപാഠവുമായി എന്ത് ബന്ധമെന്ന് വായനക്കാർ ചോതിചേക്കാം !  എന്റെ നിഗമനം ഇതാണ് -  ഇവിടെ എഴുതിയിരിക്കുന്നതുപോലെ ഡോക്ടർ കുഞ്ഞാപ്പുവെന്ന ബുദ്ധിമാനായ ശാസ്ത്രഞ്ഞൻ, അദ്ദേഹത്തിൻറെ ദുർഗ്രഹമായ  'രസതന്ത്രസമവാക്യകഥാകവിതയെ '  ഇടയ്ക്കിടക്ക് മാന്താറുള്ള  വിദ്യാധരൻ എന്ന കാട്ടുപൂച്ചയെ , 'ഷോറിങ്ങറുടെ പൂച്ചയെക്കൊണ്ട് പുറത്തു ചാടിക്കാനുള്ള പരിപാടിയിലാണ്.  പക്ഷെ വിദ്യാധരൻ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ മരിച്ചിരിക്കുന്ന വ്യക്തിയാണോ എന്ന് അദ്ദേഹത്തിനറിവില്ല. ഒരു പ്കഷെ വിദ്യാധരന്റെ പേരിൽ പലരും എഴുതുന്നതായിരിക്കും. അല്ലെങ്കിൽ ഈ മലയാളി പ്രതിഫലം നല്കി ആരെക്കൊണ്ടെങ്കിലും എഴുതിയ്ക്കുന്നതായിരിക്കും? പക്ഷെ ജീവനുള്ള വ്യക്തിയാണെങ്കിൽ, വെറുതെ ഒരു പുസ്തകം തന്റെ പേരിൽ എഴുതപ്പെടുകയും, ആമസോണിൽ വില്പ്പനക്ക് വരികയും ചെയ്യുമ്പോൾ,  അതിൽ ആകൃഷ്ടനായി, പൂച്ച പുറത്തു ചാടുകയും കയ്യോടെ പിടികൂടാം എന്ന്അദ്ദേഹം  വ്യാമോഹിക്കുന്നുണ്ടായിരിക്കാം.   ഇതെഴുതുമ്പോൾ ഒരു എലിയെ നിരീക്ഷണങ്ങൾക്ക് വിധേയപ്പെടുത്തി പരീക്ഷണം നടത്തിയ ഒരു ശാസ്ത്രഞ്ഞന്റെയും ഒരു കുട്ടി ശാസ്ത്രന്ജന്റെയും കഥ ഓർമ്മ വരുന്നു.  ഒരു പെട്ടിയിൽ ഏലിയെ  ഇട്ടു ഒരു സുഷിരത്തിലൂടെ എലിയുടെ ചെയ്തികൾ ഇവർ വീക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കൽ മുതിർന്ന ശാസ്ത്രന്ജ്ൻ കുട്ടി ശാസ്ത്രന്ജ്നോട് എലിയെ നിരീക്ഷിക്കുവാൻ പറഞ്ഞു. ഒരു കണ്ണടച്ചു മറ്റേ കണ്ണുകൊണ്ട് സുഷിരത്തിലേക്ക് നോക്കിയ കുട്ടി ശാസ്ത്രന്ജ്ൻ പെട്ടെന്ന് ഞെട്ടി പിൻവാങ്ങി. അതിനു കാരണം തിരക്കിയ മുതിർന്ന ശാസ്ത്രജ്ഞനോട് കുട്ടി ശാസ്ത്രജ്ഞ ൻ പറഞ്ഞത് ' അവൻ സുഷിരത്തിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച, എലി സുഷിരത്തിലൂടെ ശാസ്ത്രജ്ഞമാരെ നിരീക്ഷണം ചെയ്യുന്ന കാഴ്ചയാണ്.  എനിക്ക് ആ എലിയുടെ ബുദ്ധിയില്ലെങ്കിലും, കുഞ്ഞാപ്പു സാറ് ഒരിക്കൽ ഷോറിങ്ങറുടെ പൂച്ചയേയോ പുലിയേയോ ഒക്കെ ഇറക്കി എന്നെ പുറത്തു ചാടിക്കാൻ ശ്രമിക്കും എന്നറി യാമെന്നുള്ളതുകൊണ്ട് അല്ല്പം ജാഗ്രതയിലാണ്. പിന്നെ എന്റെ പേരിൽ ആർക്കെങ്കിലും അവാർഡ് വല്ലതും വാങ്ങണം എന്നുണ്ടങ്കിൽ ആയിക്കോ എനിക്ക് വിരോധം ഇല്ല. ഈ രാജ്യത്ത് ഒത്തിരി അവാർഡ് കൊതിയന്മാർ ഉണ്ടല്ലോ ? പക്ഷേ സൂക്ഷിച്ചോണം? അദ്ദേഹം ചിലപ്പോൾ പ്രൊക്രൂസ്റ്റസിനെപ്പോലെ പെരുമാറിയേക്കും 

അനുനയവാക്കുകൾ ചൊല്ലിക്കൊണ്ടവ -
നവരുടെ പിറകെ കൂടും 
ലാബിലേക്കവനവരെ വിളിക്കും 
വെറുതെ അവിടം കാട്ടാനായി 
അവർക്ക് പലതും പറഞ്ഞുകൊടുക്കാൻ 
അനുചര സംഘം നില്ക്കും 
അവന്റെ ലാബിലെ ടെസ്റ്റ്‌ട്യുബുകളിൽ 
തിളച്ചുപൊങ്ങും ആസിഡ് 
പുകഞ്ഞുകേറും ആസിഡവരുടെ 
ശരീരമാസകലം 
അവന്റെ കഥകൾ കവിതകളൊക്കയും 
അടിച്ചുകേറ്റുംശീഘ്രം 
അതിനു വഴങ്ങാത്തവരുടെ പിറകെ 
അഴിച്ചുവിടുമാപൂച്ചേ 
ഏഴുജീവൻ ജീവൻ കൊണ്ട് കുതിക്കും 
ഷോറിഡങ്ങറുടെ പൂച്ചെ 


John Varghese 2014-11-25 21:36:16
Humorous yet critical comment by Vidyaadharan!
CID Mooza 2014-11-25 21:56:25
Many people doubt that 'Vayanakkaaran' is Vidyaadharan.  Our department is Scrutinizing the evidence.  
Anthappan 2014-11-26 21:09:37
The following poem written by Smolly is dedicated to Vidyadharan for his courage and valor in expressing his thoughts without fear but enjoying the full freedom within despite the attempt by Dr. Kunjaappu to undermine it by writing essays and even publishing a book to belittle him. Mr. Vidyadharan is a good example for writers who want to stand up on their feet and fight the intellectual Goliath like Dr. Kunjappu. Dr. Kunjappu was agitated when he was criticized for his difficult to understand poems impregnated with imageries. Malayalees who have enjoyed poems of Kunjan Nambiar, Changanpuzha, and Vyalar have difficulty in understanding the poems written by Dr. Kunjappu. It seems like Dr. Kunjappu is experimenting with readers, just like experimenting on Guinea pig, and fathoming their capacity to understand the molecular structure of his poem. As he is continuing with his experiment, he is also destroying the infrastructure of poetry writing established by thousands of poets from time immemorial. His poems may be the poems that are enjoyed by the elite class or upper class intellectuals (I deduce) like Dr. A. K.B. Pillai and Dr. Sasidaran, Prof. Baby etc. It is ok for Dr. Kunjappu to write the poems as he wishes but at the same time he should have the tolerance to accept the criticism by people like Vidyaadharan. 'What Freedom Is To Me' by Smolly Tue Oct 03, 2006 1:09 pm A poem i had to write for school. i wanted it to be something different and approach it from a different angle. instead of writing what i see freedom as, or what i would like it be or how i see it in my mind etc. etc., i decided to right what freedom really is and weather we have it or not, that we think we have it when we don’t ... Freedom is something we all speak of, Represented by the wings of a dove. Restrained by the stereotypes the media sets, Being who we are by being what we are not is what everyone regrets. Freedom is something all within our grasp, Fear and oppression hide us under its mask. Suppressing us from acting out, Hiding inside fills our next generation with doubt. Lack of communication takes us further from our desires, Worshipping our icons remodel us into liars. Senseless, smart, ugly, fair, Constant pressure makes us care. To break these restraints, We must make complaints. Open us to opportunities, More to the world than everyone sees. Faced by life as mysteries, Influenced by past histories. Walking blindly through the worlds wonders, Not seeing natures teachings, making blunders. To be able to breathe without accusations, To start again, a revelation. Revealing to others what we believe in Seeing our concepts as anything but a sin Freedom is something to each quite unique, All our life we may seek. To find it may be an eternal task, But when you find it, make it last.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക