Image

ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2014
ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌
ലാസ്‌ വെഗാസ്‌: ജിബി ലുക്കോസ്‌ തറയില്‍ 2014 ലെ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവായി. നവംബര്‍ 15 ന്‌ ലാസ്‌വേഗസിലെ ന്യു ഓര്‍ലിയന്‍സ്‌ കസിനോയില്‍ വെച്ച്‌ നടന്ന പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ച്‌ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. `വനിതകളുടെ ആരോഗ്യം' എന്ന വിഭാഗമാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡിനായി പരിഗണിച്ചത്‌. നഴ്‌സിംഗ്‌ തൊഴിലായി സ്വീകരിച്ചതിലുപരി, അതിലുള്ള സമര്‍പ്പണമാണ്‌ എന്നെ ഈ അവാര്‍ഡിന്‌ അര്‍ഹയാക്കിയതെന്ന്‌ ജിബി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഡിഗ്‌നിറ്റി ഹെല്‍ത്ത്‌ ഗ്രൂപ്പിന്റെ സാന്‍ മാര്‍ട്ടിന്‍ ഹോസ്‌പിറ്റലിലെ സീനിയര്‍ നഴ്‌സാണ്‌ ജിബി.

2006 മുതല്‍ കുടുംബ സമേതം ലാസ്‌ വെഗാസില്‍ താമസിക്കുന്ന ജിബിയുടെ ഭര്‍ത്താവ്‌ ലൂക്കോസ്‌, മകന്‍ ജിതില്‍, മകള്‍ ജില്‍സി എന്നിവര്‍ നാട്ടില്‍ കോട്ടയം കല്ലറ തറയില്‍ കുടുംബാംഗങ്ങളാണ്‌.
ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌ജിബി ലുക്കോസ്‌ തറയില്‍ നഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ജേതാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക