Image

No ‘Father’, Bastar Catholic schools will have Maa Saraswati

Published on 25 November, 2014
No ‘Father’, Bastar Catholic schools will have Maa Saraswati

റായ്പൂര്‍* വിശ്വഹിന്ദു പരിഷത്തില്‍ (വിഎച്ച്പി) നിന്നുള്ള അഭ്യര്‍ഥന മാനിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഫാദര്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനു പകരം സര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ എന്നിവയില്‍ ഏതെന്തിലും ഉപയോഗിച്ചാല്‍ മതിയെന്ന് ബസ്തറിലെ കത്തോലിക്ക സ്‌കൂളുകളുടെ തീരുമാനം.

സരസ്വതി ദേവിയുടെയും രാജ്യതാല്‍പ്പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച മഹദ് വ്യക്തികളുടെയും ചിത്രങ്ങളും ഇതോടൊപ്പം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. ഛത്തിസ്ഗഢിലാണ് സംഭവം.

ഇതുസംബന്ധിച്ച് വിഎച്ച്പിയും ജഗദല്‍പൂറിലെ മിഷിനറിമാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ബസ്തര്‍ ജില്ലാ വിഎച്ച്പി പ്രസിഡന്റ് സുരേഷ് യാദവും ബസ്തറിലെ കത്തോലിക്ക സമൂഹത്തിന്റെ വക്താവ് ഫാദര്‍ ഏബ്രഹാം കണ്ണംപാലയുമാണ് ധാരണയില്‍ ഒപ്പിട്ടത്. തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായതെന്ന് ഫാ. ഏബ്രഹാം കണ്ണംപാല മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ചാവറ അച്ചന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ വഹിച്ച പങ്കിനെ കുറിച്ച് ബസ്തറിലെ നിര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ചടങ്ങില്‍ ജഗദല്‍പൂര്‍ ബിഷപ്പ് ഡോ. ജോസഫ് കൊല്ലമ്പല്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇതേപ്പറ്റി വന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തിയതായി ഫാ. ഏബ്രഹാം കണ്ണംപാല പറഞ്ഞു.

ചാവറ അച്ചന്റെ മാര്‍ഗം പിന്‍പറ്റി സിഎംഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലും പള്ളികളും സ്‌കൂളുകളും തുടങ്ങുമെന്ന രീതിയില്‍ ഒരു പത്രം വാര്‍ത്ത നല്‍കിയത് വിഎച്ച്പിയുടെ സംശയത്തിനിടയാക്കി. അതിന്റെ അടിസ്ഥാനത്തില്‍ സഭയ്‌ക്കെതിരെ അവര്‍ പത്രസമ്മേളനം നടത്തി.

എന്നാല്‍ അത്തരം തീരുമാനം എടുത്തിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും വിഎച്ച്പിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ചര്‍ച്ച നടത്തി ധാരണാ പത്രം ഉണ്ടാക്കിയത്.

ഒരാള്‍ക്ക് ഒരു പിതാവ് ഉണ്ടായിരിക്കെ, അധ്യാപകനെ പിതാവ് (ഫാദര്‍) എന്ന് വിളിക്കുന്നത് അനുചിതമാണെന്നായിരുന്നു വിഎച്ച്പിയുടെ നിലപാട്. അതിനാല്‍ ഹിന്ദു വിദ്യാര്‍ഥികള്‍ സര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ എന്നു വിളിക്കണമെന്നാണ് നിര്‍ദേശിച്ചത്. അത് അംഗീകരിച്ചതായി ഫാ. ഏബ്രഹാം കണ്ണംപാല പറഞ്ഞു.

സരസ്വതി ദേവിയെ മാതാവ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലന്നും മാതാ എന്നും സഹോദരി എന്നും ബഹുമാനത്തോടെ വിളിക്കുന്നതാണെന്നും വിഎച്ച്പി നേതാവ് സുരേഷ് യാദവ് അറിയിച്ചു. മുതിര്‍ന്ന സ്ത്രീകളെ മാതാവ് എന്നും പ്രായം കുറഞ്ഞ സ്ത്രീകളെ സഹോദരിയെന്നും അഭിസംബോധന ചെയ്യാറുണ്ട്. എന്നാല്‍ പ്രായമുള്ളയാളെ പിതാവ് എന്ന് അഭിസംബോധന ചെയ്യാറില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ മിഷിനറിമാര്‍ നടത്തുന്ന സ്‌കൂളുകളിലൂടെ മതപരിവര്‍ത്തനം അടക്കമുള്ള വര്‍ഗീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നാണ് വിഎച്ച്പിയുടെ ആക്ഷേപം. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ആദിവാസികളെ തിരിച്ചു മതംമാറ്റുന്ന ഖര്‍വാപ്‌സി (ഭവനത്തിലേയ്ക്ക് തിരിച്ചുവരൂ) പദ്ധതിയും വിഎച്ച്പി ആരംഭിച്ചിട്ടുണ്ട്.

Raipur, November 24, 2014: Under intense pressure from the VHP, the Catholic missionaries of Bastar have agreed that principals in their schools, normally referred to as “Father”, would now be addressed as “Pracharya”, or “Up-pracharya”, or “Sir”.

The missionaries have also agreed to put up photographs of “Maa Saraswati” and “great personalities who have worked for national interest” in their educational institutions.

A statement saying the missionaries agreed to the above was issued following a meeting between the VHP and the missionaries in Jagdalpur in Bastar on Sunday. It was signed jointly by Bastar district VHP president Suresh Yadav and the spokesperson of the Bastar Catholic Community, Abraham Kannampala.

The Catholics run 22 schools in the tribal district of Bastar, spread over an area bigger than Kerala.

As per the joint statement, “notice boards and assemblies of all Catholic educational institutions of Bastar” should specify that instead of “Father”, principals be addressed as Pracharya or Up-Pracharya or Sir.

The statement added, “The Catholic community expresses regret if any community, religion or society was hurt by our community.”

While the VHP has been targeting missionaries for long over issues in Bastar, and “Ghar Vapasi” programmes have been undertaken in interior villages to reconvert neo-Christians, the recent controversy began a few days ago when, during an address in Bastar, the Bishop of Jagdalpur church said a missionary school should be established with every church in the region.

The VHP immediately dispatched a letter to the Bastar Commissioner, with copies to Chief Minister Raman Singh and the Governor, saying “the address aimed to promote communalism and narrow-mindedness”. The letter also alleged instances when “Chirsitian missionaries put non-democratic pressure on Hindu society and administration on the pretext of education”.

The VHP demanded that “Father be immediately replaced by Pracharya or Guruji” and statues of “Maa Saraswati be installed”.

In Sunday’s statement, the missionaries clarified that “they have no intention” to follow the suggestion given by the Bishop.

Asserting that the statement “upholds the sentiments of Hindu students and community,” VHP leader Suresh Yadav justified the demand that principals not be called Father, saying they had been seeking it for long.

“We asked these missionaries what was the meaning of father? Father means pita. We have only one father, how can we address a teacher as father?

They said that their Bible says so, and that they consider God father. We asked them that Bible is a religious book, why do they bring it to educational institutions?” he said.

“In other English-medium schools, no one uses Father for teacher. Why only here? Addressing a teacher as father puts emotional pressure on students and their parents,” he added.

Yadav said there was no contradiction in calling Saraswati “Maa”, though. “Maa and behenji are words of respect. We address older women as mataji, younger women as behenji. Matayen aur behanen, we say before any address. But we never address an old man as pita.”

The spokesperson for the Bastar Catholic Community said they didn’t intend to hurt anyone. “We never pressure anyone to say Father. We also agreed to installing statues of Saraswati and noted personalities. We already have their photographs in our schools.”

About the Bishop’s address, Kannampala said he had given the example of Kerala where churches used to have educational institutes when that state had poor education. “There was no intention to hurt anyone’s feelings,” he said.

- indian express

Join WhatsApp News
vargeeyan 2014-11-25 06:13:21
മോഡി ഗവണ്മെന്റ് ആക്ഷന്‍ തുടങ്ങി എന്നര്‍ഥം. വര്‍ഗീയ വാദം ആണു രാജ്യ സ്‌നേഹം. അമേരിക്കയിലും ഹിന്ദുക്കള്‍ ഉണ്ട്‌
anti-fanatic 2014-11-25 19:33:24
അമ്മ എന്നു വിളിക്കുന്നതിനു പകരം മിസ് സുധാമണി എന്നു ഇനി വിളിക്കാം. ഇതൊന്നും മതങ്ങള്ക്കു ഭൂഷണമല്ല. പാകിസ്ഥാനിലെ ബ്ലാഷ്‌ഫെമി നിയമം പോലെ തന്നെയാണു ഇത്. ലോകമെങ്ങും ഫാദര്‍ എന്നു വിളിക്കാം. അതിലൊരു അസ്സംഗത്യവുമില്ല ചില വര്‍ഗീയക്കാര്‍ക്ക് അതില്‍ ദോഷം കാണാനാവുന്നു.
വിവരമുള്ള ഹിന്ദുക്കള്‍ ചിന്തിക്കേണ്ട സമയമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക