Image

പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published on 10 June, 2011
പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ആലപ്പുഴ: പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റിലായി. ഇയാള്‍ കുട്ടിയെ പണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആറന്മുള കുറുന്താല്‍ തോലിട്ടകാലായില്‍ പ്രമോദിനെയാണ്‌ (26) ചെങ്ങന്നൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മുളക്കുഴ കാരയ്‌ക്കാട്‌ സ്വദേശിനിയായ കുട്ടിയെ പല സ്ഥലങ്ങളില്‍ കൂടെ താമസിപ്പിച്ച്‌ ഒരു മാസമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ്‌ കേസ്‌. ഇത്‌ സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‌കിയ പരാതിയെത്തുടര്‍ന്ന്‌ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും കഴിഞ്ഞദിവസം പ്രമോദിന്റെ ആറന്മുളയിലെ വീട്ടിലെത്തിയതറിഞ്ഞ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക