Image

ഹിന്ദുവിന്റെ അഞ്ചു ശത്രുക്കള്‍: ലോക ഹിന്ദു കോണ്‍ഗ്രസില്‍ രഹസ്യ രേഖ

Published on 26 November, 2014
ഹിന്ദുവിന്റെ അഞ്ചു ശത്രുക്കള്‍: ലോക ഹിന്ദു കോണ്‍ഗ്രസില്‍ രഹസ്യ രേഖ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ മാര്‍ക്‌സിസവും മെക്കാളയിസവും ഭൗതിക വാദവും ക്രിസ്ത്യന്‍ മിഷനറിയും മുസ്ലിം തീവ്രവാദവും ആണെന്ന് ആര്‍.എസ്.എസ് രഹസ്യ രേഖ. ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ വിതരണം ചെയ്ത രണ്ടു പേജുള്ള കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇംഗ്‌ളീഷ് വാര്‍ത്താ പോര്‍ട്ടലായ ഫസ്റ്റ് പോസ്റ്റ് ഡോട്‌കോം റിപ്പോര്‍ട്ട് ചെയ്തു.

ഇവയെല്ലാം ഹിന്ദുവിരുദ്ധമാണെന്നും ശതാബ്ദങ്ങളായി ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നത് ഈ അഞ്ചു കാര്യങ്ങളാണെന്നും കുറിപ്പില്‍ പറഞ്ഞു. പല രൂപത്തിലും ഇവ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ മാവോയിസ്റ്റുകളുടെ രൂപത്തില്‍ ഗറില്ല യുദ്ധമുറകളോടെ ഹിന്ദുത്വത്തെ കടന്നാക്രമിക്കും. ചിലപ്പോള്‍ അതിനു ജിഹാദികളുടെ രൂപമായിരിക്കും. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ സാംസ്‌കാരിക കടന്നാക്രമണവും ഉണ്ടായേക്കാം.
മാര്‍ക്‌സിസം ആണ് ഇതില്‍ കൂടുതല്‍ ഭയാനകം. കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, ലിബറലുകള്‍, മാവോയിസ്റ്റുകള്‍ , അരാജകവാദികള്‍ എന്നിങ്ങനെ ഈ ഗണത്തില്‍ പലതും പെടും. മെക്കാളെയിസം ഇറക്കുമതി ചെയ്ത പാശ്ചാത്യ സ്വാധീനത്തിലൂടെ ഹിന്ദു സംസ്‌കാരം, ധര്‍മം, ആധ്യാത്മികത എന്നിവ നശിക്കുന്നു. 

ക്രിസ്തീയതയും പാശ്ചാത്യ സംസ്‌കാരമാണ് വിളംബരം ചെയ്യുന്നത്. അത് പടിഞ്ഞാറിന്റെ സ്വാധീനം കിഴക്കോട്ടു വ്യാപിപ്പിക്കും. ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍ ,ഫാഷന്‍ ഭ്രമം , ടി.വി, സിനിമ എന്നിവ പടിഞ്ഞാറിന്റെ ഉല്‍പന്നങ്ങളാണെന്നും രഹസ്യ കുറിപ്പില്‍ പറയുന്നു .

Join WhatsApp News
Ninan Mathullah 2014-11-26 12:33:59
It is easy to close your eyes and make it dark. The GDP of India at present is an after effect of British rule and the changes it brought in society through education. Reactionary forces like to embrace the old society based on color. This is only wishful thinking or trying to race against time. This attitude can result in only Blood shed, division and foreign interference. There is strength for India in unity. Things may not workout the way these reactionary forces plan to accomplish.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക