Image

ശകുന്തളയെന്ന കാര്യസ്ഥ (പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 30 November, 2014
ശകുന്തളയെന്ന കാര്യസ്ഥ (പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
വലതുകാല്‍ പാതിപൊക്കി
ചെരുപ്പിന്റെ വാറഴിക്കുമ്പോള്‍
അവള്‍ തിരിഞ്ഞുനോക്കി:
കാല്‍വെള്ളയില്‍ നിന്നും മുള്ളെടുക്കുന്ന
രവിവര്‍മ്മയെ അറിഞ്ഞതും
ഉള്ളില്‍ `ശകുന്തളേ' എന്നു വിളിച്ചതും.
അവള്‍ തലതാഴ്‌ത്തി കുടുസ്സു-
മുറിയിലേക്ക്‌ പതുക്കെ നടന്നു-

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
വിദ്യാധരൻ 2014-12-01 11:43:46
സമയം ആയില്ല പോലും സമയം ആയില്ലപോലും ക്ഷമ എന്റെ .......എന്ന രീതി (കരുണ)

പലനാളായി രവിവർമ്മ പാതവക്കിൽ പതുങ്ങുന്നു 
വീഴുത്തുവാൻ ശകുന്തളയെ അവൻ വിരിച്ച വലക്കുള്ളിൽ 
ചെന്താമര മിഴികളും ചെന്തോണ്ടി അധരവും 
മുലകച്ചയ്ക്കുള്ളിൽ നിന്നും പുറത്തേക്കു ചാടാൻ വെമ്പും 
ചെന്തെങ്ങിൻ തേങ്ങപോലെ മുഴുത്തതാം കൊങ്കകളും 
തെറിച്ചു നില്ക്കും നിതംമ്പവും താളാത്മകനടത്തവും 
ഇളക്കി രവിവർമ്മയുടെ മനസ്സിനെ അടിമുടി 
തലക്കുള്ളിൽ പൊന്തിവന്നു കുത്സിത ബുദ്ധിയുടൻ 
ശകുന്തള പോയിടുന്ന വഴിത്താരയിൽ രവിവർമ്മ 
മുള്ളുകൾ എറിഞ്ഞിട്ടു പതുങ്ങിയുടൻ .
മൃദുലമാ ചരണത്തിൽ മുള്ളുകൾ തറഞ്ഞപ്പോൾ 
'അയ്യോ' എന്നവൾ വച്ച് അറിയാതുടൻ 
' എന്തുപറ്റി പറയുനീ എൻമനം ഉരുകുന്നു 
സുന്ദരി ചൊല്ലീടൂ നീ" മൊഴിഞ്ഞവൻ വിവശനായി  
മൃദുലമാം അവളുടെ കണംങ്കാലിൽ പിടിച്ചിട്ട്
മുള്ള് വലിച്ചൂരിയവൻ കള്ളനാ രവിവർമ്മ .
സെൽഫോണിൽ രഹസ്യമായി ചിത്രങ്ങൾ പകർത്തുംപോൽ 
പകർത്തിയവനുള്ളിലുടൻ അവളുടെ അംഗോപാംഗം
അഴകുള്ള ശരീരവും കുന്നുകളും കുഴികളും. 
കാലങ്ങൾ കടന്നുപോയി ശകുന്തള ഗർഭിണിയായി 
 കണ്ണ്വമുനി ഭ്രാന്തനായി  ദുഷ്യന്തന്റെ പേരുനാറി. 
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന-
ഭാവംമാർന്നു രവിവർമ്മപകർത്തിയാ ചിത്രമൊക്കെ 
ക്യാൻവാസിൽ ചേതോഹരമായി വിറ്റഴിച്ചു ലോകമാകെ.
.
John Varghese 2014-12-01 12:10:44
കവികൾക്ക് ഭാവന ചിറകു വിടർത്തുമ്പോൾ ശാകുന്തളത്തിനു പല ട്വിസ്റ്റും സംഭവിക്കാം. എന്തായാലും ഡോക്ടർ . കുഞ്ഞാപ്പുവും വിദ്യാധരനും അവരുടെതായ ഭാവനകളിലൂടെ അതിനെ രസകരം ആക്കിയിരിക്കുന്നു.  
വിദ്യാധരൻ 2014-12-02 04:30:29
കാളിദാസ മഹാ കവിയുടെ മനോഹരമായ കവിതയെയാണ് ഞാനും കുഞാപ്പുസാറും കൂടി കുളമാക്കിയത് അതിൽ ജോണ്‍ വറുഗീസ് രസം കണ്ടെത്തിയെങ്കിൽ നിങ്ങൾ ഒരു നല്ല വായനക്കാരൻ എന്നതിന് സംശയം ഇല്ല. 

"ദർഭാംകുരണെ ചരണ: ക് ഷത ഇത്യകാണ്ഡേ 
ത്വനിസ്ഥിത കതിചിദേവ പദാനി ഗത്വ 
ആസിദ്വി വൃത്തവദനാ ച വിമോചയന്തി 
ശാഖാസു വല്ക്കലമസക്തമപി ദ്രുമാണാം "  എന്ന മനോഹര പദ്യത്തെ  വള്ളത്തോൾ 

"കാന്താംഗി നാലടി നടന്നത നിന്നുകൊണ്ടാൾ 
കാലിൽത്തറഞ്ഞിതു കുശാംകുരമെന്ന കാണ്ഡേ-
ചീരത്തെവൃക്ഷ വിടപത്തിലുടക്കിയില്ലെ -
ന്നാലും -വിടർത്തുവതിനായ്‌ മുഖവും തിരിച്ചാൾ "

"ചിക്കന്നു *ദർഭമുനയേറ്റിത് കലിലെന്നായ്
മുഗ്ദ്ധാംഗി നിന്നു  ചില   ചോടു നടന്ന കാണ്ഡേ
വക്ത്രം തിരിച്ചു തരുശാഖകളിൽത്തടഞ്ഞു 
നില്ക്കാത്ത വല്ക്കലവുമഹോ വിടുവിച്ചു മന്ദം "  എന്ന് കൃഷണ പിഷാരടിയും 

(*ചില കുസൃതിക ൾ ഇതിനെ 'ഗർഭമുന'യേറ്റ് വയറ്റിലായി' എന്ന് പറയാറുണ്ട്‌ ) 

'കല്യാണാംഗി ചിലയടി നടന്നിട്ട് പിന്നീടകസ്മാൽ 
പുല്ലിന്റഗ്രം പദഭുവി തറച്ചെന്നപോൽ നിന്നുകൊണ്ടാൾ 
ചൊല്ലാമല്ലോ തരുതതിയതിൻ ശാഖയിൽക്കൊണ്ടുടക്കീ -
ട്ടല്ലെന്നാലും മരവുരി വിടുവിക്കുന്നപോൽ പിന്തിരിഞ്ഞാൾ '  എന്ന് വലിയകോയി തമ്പുരാനും 

"കൊണ്ടാർ വേണി ഒരു രണ്ടുനാലടി നടന്നതില്ലതിനു മുമ്പുതാൻ 
കൊണ്ട് ദർഭമുന കാലിലോന്നു വെറുതെ നടിച്ചു വെറുതെ നിലകൊണ്ടിതെ 
കണ്ഠവും ബത തിരിച്ചുനോക്കിയവൾ വല്ക്കലാഞ്ചലമിലച്ചലിൽ 
കൊണ്ടുടക്കുമൊരു മട്ടുകാട്ടി വിടുവിച്ചിടുന്ന കപടത്തോടെ "  എന്ന് രാജരാജ വർമ്മയും 

 അതിനെ 

"വലതുകാൽ പാതിപോക്കി ചെരുപ്പിന്റെ വാറഴിക്കുമ്പോൾ 
അവൾ തിരിഞ്ഞു നോക്കി കാൽവെള്ളയിൽ നിന്ന് മുള്ളെടുക്കുന്ന-
രവിവർമ്മയെ അറിഞ്ഞതും ഉള്ളിൽ ശകുന്തളേയെന്ന് വിളിച്ചതും 
അവൾ തല താഴ്ത്തി കുടുസു മുറിയിലേക്ക് നടന്നതും ..."                    

 എന്ന് കുഞ്ഞാപ്പു സാറും 
George Abraham 2014-12-02 08:48:02
വിദ്യാധരന്റെ  ഭാവന കൊള്ളാം. പക്ഷെ എത്ര ശ്രമിച്ചിട്ടും "ക്ഷമ എന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി" എന്ന രണ്ടാമത്തെ വരി യോജിപ്പിച്ചു പാടാൻ പറ്റുന്നില്ല.
വിക്രമൻ 2014-12-02 09:19:14
ജോർജു എബ്രഹാമിന് തോഴിയെ  കാണുമ്പോഴാണ് ക്ഷമ നഷ്ടപ്പെടുന്നെതെങ്കിൽ എനിക്ക് 
മുലകച്ചക്കുള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പും ചെന്തെങ്ങിൻ തേങ്ങപോലെ മുഴുത്ത കൊങ്കകൾ കാണുമ്പോൾ വൃത്തം തന്നെ തെറ്റുകയാണ് 
വിദ്യാധരൻ 2014-12-02 10:00:18
കവിത വായിക്കുമ്പോൾ നീട്ടിയും കുറുക്കിയും അനുയോച്യമായ വാക്കുൾ ചേർത്തും വായനക്കാർ വായിക്കുന്നതിൽ കവിയല്ലാത്ത എനിക്ക് യാതൊരു തടസ്സങ്ങളും ഇല്ല.  ജോർജ്ജു എബ്രാഹാമിന് വേണ്ടി 
വരികളെ ഒന്നുകൂടി ഭേദഗതി ചെയ്യുന്നു 

പലനാളായി രവി വർമ്മ പാതവക്കിൽ പതുങ്ങുന്നു 
വീഴ്ത്തുവാൻ ശകുന്തളെ വല വീശി അതിനുള്ളിൽ 
വായനക്കാരൻ 2014-12-02 10:13:08

ദുഷ്യന്തനെയൊന്നിമ്പ്രസുചെയ്യുവാൻ
ഉപ്പൂറ്റിപൊങ്ങിയ പാദുകത്തിൽ കേറി
ചന്തി കുലുക്കി നടന്നു ഞാൻ നീങ്ങവേ
(
ഗാനഗന്ധർവൻ പറഞ്ഞതാൽ മാമുനി
ബ്ലൂജീൻസ് കല്ലിനടിയിലൊളിപ്പിച്ചോ
?)
പ്രാക്ടീസ് തെല്ലുമില്ലാത്തതുകൊണ്ടെന്റെ
പാദുക വാറിന്റെ കെട്ടഴിഞ്ഞിട്ടു കാൽ
ഹൈഹെത്സിൽനിന്നൂരി മുള്ളിൽ ചവിട്ടവെ
കാല്പൊക്കി നിന്നുഞാൻ മുള്ളൂരുമ്പോൾ പിന്നിൽ
 മണ്ടനാം രാജാവു കൂകുന്നു
,
മുന്നിലായ്
കോന്തിയാം എൻ‌സഖിതൻ സാരോപ്ദേശവും
-
മുള്ളിലമേൽ വീണാലും ഇല മുള്ളേൽ വീണാലും”

 ഹീത്സില്ലാചിത്രം വരച്ചു വിറ്റതിന്
 നന്ദിയുണ്ട് രാജാ രവിവർമ്മ സാറിന്
.

വിദ്യാധരൻ 2014-12-02 12:07:38
കോണകം ഉടുത്തിട്ടു മാമുനി നില്ക്കും നേരം 
ദൂരെ നിന്ന് വരവായി ശകുന്തള ഹീൽസുമ്മിട്ടു 
ജീൻസിനുള്ളിൽ ശ്വാസംമുട്ടും ജഘനങ്ങൾ കണ്ടുമുനി 
ഓടിതന്റെ ജീവനുമായി പർണ്ണശാലക്കുള്ളിലേക്ക് 
ഗാനഗന്ധർവ്വൻ തന്റെ സ രി ഗ മ യ്ക്കൊത്തു ശകു   (ശകുന്തളയുടെ ലോഭം )
ആട്ടി നന്നായവളുടെ മതയാന ചന്തി രണ്ടും.
ആട്ടി അട്ടി അവളുടെ ബാലൻസും  തെറ്റിപ്പോയി 
ഹീൽസിന്റെ വാറുകളും പറിഞ്ഞുപോയി 
പാദം മെല്ലെ പൊക്കിയവൾ ചുറ്റുപാടും ഗൗനിക്കാതെ 
പറിഞ്ഞു പോയ പാദുക അണിഞ്ഞു കാലിൽ 
ഇതുകണ്ട് രസിച്ചവൻ രവിവർമ്മ ചേട്ടൻ ദൂരെ 
പകർത്തിയാ രംഗം ബ്രഷാൽ   ക്യാൻവാസിൽ അതിവേഗം
പാവമാ ശകുന്തളേ സഹായിക്കാൻ തുനിയാതെ 
കാട്ടിയവൻ 'ദുഷ്യന്തന്റെ' തനിനിറം അപ്പോൾ തന്നെ.
കളിപ്പാവപ്പോലെ സ്ത്രീയെ കരുതുന്ന പുരുഷരാൽ 
നിറയുന്നു കാലം കലികാലംതാൻ 

Chandran. 2014-12-02 20:19:47
മാമുനി മരവുരി ആയിരിന്നിരിക്കണം ഉടുത്തിരുന്നത്, കോണകം ആകുമ്പോൾ വലിയ ചൊറിച്ചിൽ കാണില്ല. എന്തായാലും കവിത രസാത്മകം. 
വിക്രമൻ 2014-12-02 20:39:00
മാമുനി ബുദ്ധിമാനാണ്.  ഗാനഗന്ധർവ്വനെപ്പോലെ ചുമ്മാ കമന്റടിച്ചു നാറാതെ ജീനസ് ഇട്ടു വരുന്ന ശകുന്തളയെക്കണ്ട്  പർണ്ണശാലയിലേക്ക് ഓടിക്കളഞ്ഞു.  അതും ഇത്തിരിയില്ലാത്ത കോണകമുടുത്തു നില്ക്കുന്ന മുനിക്കറിയാം സംഗതി ശരിയാകില്ലെന്നു  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക