Image

കാഴ്ചയുടെ വേറിട്ട അനുഭവങ്ങളുമായി ഇത്തവണ അഞ്ച് ജൂറി ചിത്രങ്ങള്‍ (ആശാ പണിക്കര്‍)

ആശാ പണിക്കര്‍ Published on 01 December, 2014
കാഴ്ചയുടെ വേറിട്ട അനുഭവങ്ങളുമായി ഇത്തവണ അഞ്ച് ജൂറി ചിത്രങ്ങള്‍ (ആശാ പണിക്കര്‍)
തിരുവനന്തപുരം: ജീവിതത്തിന്റെ അപരിചിതവും വ്യത്യസ്തവുമായ ദൃശ്യങ്ങള്‍ കാഴ്ചവയ്ക്കുന്ന അഞ്ച് ജൂറി ചിത്രങ്ങള്‍ ഇത്തവണ മേളയിലുണ്ടാകും, ജൂറി ചെയര്‍മാന്‍ ഷീ ഫേ സംവിധാനം ചെയ്ത ' ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്‌ളാക്ക് സ്‌നോ', ' എ ഗേള്‍ ഫ്രം ഹുനാല്‍', മറാത്തി  സംവിധായിക സുമിത്ര ഭാവെ സുനില്‍ സുക്താങ്കറുമായി ചേര്‍ന്ന സംവിധാനം ചെയ്ത ' വാസ്തുപുരുഷ്', റെയ്‌സ് ക്‌ളെയ്ക് സംവിദാനം ചെയ്ത ' 'നൈറ്റ് ഫ് സൈലന്‍സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

1983 ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരവും, ഷിക്കാഗോ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരവും നേടിയിരുന്നു.

ചൈനീസ് ഡ്രാമാ ചിത്രം 'ബ്‌ളാക്ക് സ്‌നോ' ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ പുരസ്‌കാരം നേടി. 1986ല്‍ പുറത്തിറങ്ങിയ 'എ ഗേള്‍ ഫ്രം ഹുനാന്‍' ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തിരികെ നോക്കുമ്പോള്‍ അവിശ്വസനായമായ ഒരു കഥയായി നിലകൊള്ളൂന്നു. കഥയിലെ പന്ത്രണ്ട് വയസുളള നായികക്ക് വെറും രണ്ടുവയസുകാരനെ വിവാഹം കഴിക്കേണ്ടി വരുന്നു. ഭാര്യ എന്നതിനേക്കാള്‍ തന്റെ ഭര്‍ത്താവിന്റെ അമ്മയാകേണ്ടി വരുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ ചുരുളഴിയുന്നത്. 1987 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സേര്‍ട്ടര്‍ റിഗാര്‍ഡ് സെഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് മികച്ച അഭിനയത്തിന് ചൈന ഗോള്‍ഡണ്‍ ഫീനിക്‌സ് അവാര്‍ഡ് ലഭിച്ചു.  2003ലെ നാഷണല്‍  ഫിലിം അവാര്‍ഡ്‌സില്‍ മികച്ച മറാത്തി ഫിലിമിനുള്ള ഗോള്‍ഡണ്‍ ലോട്ടസ് അവാര്‍ഡ് നേടിയിട്ടുണ്ട്.


2003ല്‍ റിലീസ് ചെയ്ത റെയ്‌സ് ക്‌ളെയ്ക്കിന്റെ '്‌നൈറ്റ് ഓഫ് സൈലന്‍സ് എന്നചിത്രത്തില്‍ തന്നെക്കാള്‍ 30 വയസു കൂടുതലുളള ജയില്‍പുള്ളിയെ വിവാഹം കഴിക്കേണ്ടി വരുന്ന കൗമാരക്കാരിയുടെ നിസ്സഹായവസ്ഥയും ദൈന്യതയാര്‍ന്ന ജീവിതവുമാണ്  വരച്ചു കാട്ടുന്നത്.
          

         ചലച്ചിത്രമേള : ചിത്രങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍
               ഇത്തവണ പ്രത്യേക കൗണ്ടര്‍ സംവിധാനം    



തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ തിയേറ്ററുകളില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. റിസര്‍വ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ ബുക്കിംഗ് കൗണ്ടര്‍ സംവിധാനം പ്രയോജനപ്പെടുത്താം. ഇവിടെ പാസ് ഹാജരാക്കിയാല്‍ ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാനാകും.

റിസര്‍വ് ചെയ്ത ചിത്രങ്ങള്‍ക്കുള്ള ടിക്കറ്റുകളും ഈ കൗണ്ടറുകളില്‍ ലഭിക്കും, എല്ലാ തിയേറ്ററുകളിലും നാല് കൗണ്ടറുകള്‍ വീതമുണ്ടായിരിക്കും. സഹായം ആവശ്യമുള്ളവര്‍കകായി എല്ലാ തിയേറ്ററുകളിലും ഹെല്‍പ് ഡെയ്കും പ്രവര്‍ത്തിക്കും.

റിസര്‍വേഷന്‍ കാന്‍സ,ലാകുന്ന സാഹചര്യത്തില്‍ ആദ്യമെത്തുന്ന ഡെലിഗേറഅറുകള്‍ക്ക് ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും, ഒരു ദിവസം മൂന്നു ചിത്രങ്ങള്‍ക്കു മാത്രമാണ്  റിസര്‍വേഷന്‍ അനുവദിക്കുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക