Image

നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്

Published on 30 November, 2014
നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്
ടാമ്പ, ഫ്‌ളോറിഡ: മെഡിക്കല്‍ രംഗത്തെ നൂതന ആശയങ്ങള്‍ പങ്കു വയ്ക്കുകയും പുത്തന്‍ വിജ്ഞാനം പകര്‍ന്നു നല്‍കുകയും ചെയ്തു കൊണ്ടു നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന), സംഘടിപ്പിച്ച നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചടങ്ങില്‍ സത്യ പ്രതിഞ്ജയും ചെയ്തു.
നേഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള അറിവും പ്രാപ്തിയും ആര്‍ജ്ജിക്കുക എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. പ്രവര്‍ത്തന മണ്ഡലത്തില്‍ ആവശ്യമായ കഴിവുകളും വിജ്ഞാനവും വികസിപ്പിക്കുതിനുള്ള വെല്ലുവിളികള്‍ എന്ന വിഷയം സജീവ ചര്‍ച്ചക്ക് വഴിയൊരുക്കി. പങ്കെടുത്തവര്‍ക്ക് അഞ്ചു മണിക്കൂര്‍ തുടര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് നല്‍കി.
ഇന്ത്യന്‍ നേഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്.
നൈന പ്രസിഡന്റ് വിമല ജോര്‍ജ് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ പോയ വര്‍ഷത്തെ വിവിധ നേട്ട്ങ്ങള്‍ അക്കമിട്ടു നിരത്തി. പ്രത്യേകിച്ചു കപ്പലില്‍ നടത്തിയ കണ്‍ വന്‍ഷനും പഠന പര്യടനവും. ഈ നേട്ടങ്ങളൊക്കെ ഒരു ടീം വര്‍ക്കിന്റെ വിജകഥയാണെവര്‍ അനുസ്മരിച്ചു. ഓരോരുത്തരും ഈ നേട്ടങ്ങള്‍ക്കായി പ്രയത്‌നിച്ചു. അതു ഫലം കണ്ടു.
കഴിഞ്ഞ വര്‍ഷം നടത്തിയ ഫണ്ടു സമാഹരണം മുതല്‍ ഈ ലീഡര്‍ഷിപ്പ് കോഫറന്‍സ് വരെ നൈന അനുദിനം പുതിയ നേട്ടങ്ങളിലേക്കാണു മുന്നേറുന്നത്. ഇതില്‍ പങ്കാളികളാവാന്‍ എല്ലാ നേഴ്‌സുമാരെയും അവര്‍ ക്ഷണിച്ചു. അടുത്ത എഡുക്കേഷനല്‍ ടെലികോണ്‍ഫറന്‍സ് ഡിസംബറില്‍ നടത്തുന്നതാണെന്നു അവര്‍ അറിയിച്ചു.
നേരത്തെ നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസ് ലഭിച്ച നൈന അലയന്‍സ് ഫോര്‍ എത്തിക്കല്‍ റിക്രൂട്ട്മന്റ് പ്രാക്ടീസിന്റെ സ്ഥിരം ബോര്‍ഡ് അംഗമായി. അതു പോലെ സി.ജി.എഫ്.എന്‍.എസ്, ന്യു യോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്‍ എന്നിവയുടെ അംഗീകാരം നേടി. ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി പാര്‍ട്ണര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടു. ഇതു മൂലം അവിടെ പഠനത്തിനു ചേര്‍ന്നാല്‍ ഫീസില്‍ 15 ശതമാനം ഇളവു ലഭിക്കും. നഴ്‌സുമാര്‍ക്കു മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവു ലഭിക്കും.
നൈന എഡുക്കേഷനല്‍
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാ നെഴ്‌സുമാര്‍ക്കും അതു കരിയര്‍ വിജയത്തിനുപകരിക്കും. ഇന്ത്യാക്കാര്‍ക്ക് മാത്രമല്ല മറ്റു വിഭാഗങ്ങള്‍ക്കും ഇതു പ്രയോജനകരമാണു.
ഇന്ത്യയിലും യു.എസിലുമുള്ള നെഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകല്‍ നൈന നല്‍കുന്നു.
ഉപരി പഠനത്തിനുള്ള ഒരവസരവും പാഴാക്കരുത്. ജോലി ചെയ്യുന്ന സ്ഥാപങ്ങള്‍ അതിന്റെ ചെലവു വഹിക്കും. ഇല്ലെങ്കില്‍ അത് ടാക്‌സില്‍ ഇളവായി ലഭ്യമാകും. നൈനയിലെ അംഗത്വം അഡ്മിഷനു സഹായകരമാകും. പ്രാദേശിക ചാപ്ടറില്‍ അംഗത്വം എടുക്കുമ്പോള്‍ പരിചയ സമ്പന്നരായവരുമായി ബന്ധമുണ്ടാകും. അതു ഉപരിപഠനത്തിനു ചേരാന്‍ പ്രേരകമാകും.
സേവന പ്രവര്‍ത്തങ്ങള്‍ക്കുള്ള അവസരവും നൈന ഒരുക്കുന്നു. നൈന എല്ലാ തലത്തിലുമുള്ള നഴ്‌സുമാരെയും ആദരിക്കാന്‍ അവാര്‍ഡുകളും നല്‍കുന്നുണ്ട്
ഒരിക്കല്‍ കൂടി എല്ലവരോടും താന്‍ നന്ദി പറയട്ടെ. പുതിയ ആശയങ്ങള്‍ നല്‍കുകയും നൈനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തവരാണു ഈ സംഘടനയെ ഇത്ര സജീവമായി മുന്നോട്ടു നയിക്കുന്നത്. ആദ്യ ഫണ്ടു റെയ്‌സിംഗ് 
നടത്തുകയും കപ്പല്‍ കണ്‍വന്‍ഷനു ചുക്കാന്‍ പിടിക്കുകയും ചെയ്ത ന്യു ജെഴ്‌സി-1 ചാപ്ടറിനും സമീപ ചാപ്ടറുകള്ക്കും പ്രത്യേകം നന്ദി.
നല്ല നിലയില്‍ പരിരക്ഷിക്കുന്ന ബെന്‍സ് കാര്‍ പോലെ നൈന ബഹുദൂരം ടീം വര്‍ക്കിലുടെ മുന്നോട്ടു പോയി. നിങ്ങളെല്ലാം യാത്രക്കാരായി ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. ഇനി ഡ്രൈവര്‍ സീറ്റ് താന്‍ സാറ ഗബ്രിയേലിനു കൈമാറുകയാണു. അവര്‍ മികച്ച നേട്ടങ്ങള്‍ക്കുടമയാണെന്നതിനു പുറമെ അവരുടെ കൂടെ ഭാരവാഹികളാകുന്ന ഡോ. ജാക്കി മൈക്കല്‍, ബീന വള്ളിക്കളം, മേരി ഏബ്രഹാം, മറിയാമ്മ കോശി എന്നിവര്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണു. അവര്‍ക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നൈനയുടെ ഓരോ പ്രവര്‍ത്തന നേട്ടങ്ങളും അത്ഭുതം തയൊയി താന്‍ കാണുന്നു. അംഗങ്ങളില്‍ നിന്നു ലഭിച്ച സ്‌നേഹം എത്രമാത്രമാണെന്നു പരയാന്‍ വയ്യ. അവ തന്റെ ജീവിതത്തെ ധന്യമാക്കുന്നു- വിമല ജോര്‍ജ് പറഞ്ഞു.
രാവിലെഐ.എന്‍.എ പ്രസിഡന്റ് പൗലിന്‍ ആളൂക്കാരന്റെ സ്വാഗത പ്രസംഗത്തോടെ കോണ്‍ഫറന്‍സ് തുടങ്ങി. സാലി കുളങ്ങര, സുമാ മാമ്മന്‍ എന്നിവര്‍ ആമുഖ പ്രസംഗം നടത്തി.
കുക്ക് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റ്റത്തില്‍ നേഴ്‌സിംഗ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആഗ്നസ് തേറാടി, സാറാ ഗബ്രിയേല്‍, ഡോ. ജാക്കി മൈക്കിള്‍, ഡോ. റേച്ചല്‍ കോശി എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി റിക്കാര്‍ഡൊ സംസാരിച്ചു.
ചര്‍ച്ചകളില്‍ മേരി ജോസ് പൗലീന്‍, മറിയാമ്മ കോശി, ഷര്‍ലി ഫിലിപ്പ്, ബീന വള്ളിക്കളം, അന്നാ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് കലാപരിപാടികളും ഡിന്നറും. സമ്മേളനത്തില്‍ ജാനറ്റ് ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി.
ഫണ്ട് റെയ്‌സിംഗിനും ക്രൂസ് കണ്‍വന്‍ഷനും നല്‍കിയ സേവനത്തിനു ന്യു ജെഴ്‌സി ചാപ്ടര്‍ ഒന്നിനുള്ള അംഗീകാരം ചാപ്ടര്‍ പ്രസിഡന്റ് മറിയാമ്മ കോശി എറ്റു വാങ്ങി.
ലീഡര്‍ഷിപ്പ് കോഫറന്‍സിനു നേത്രുത്വം നല്‍കിയ ഫ്‌ളോറിഡ ചാപ്ടറിനുള്ള അംഗീകാരം പൗലീന്‍ ആളുക്കാരന്‍, വിമല ജോര്‍ജില്‍ നിന്നു ഏറ്റുവാങ്ങി.
പുതിയ ഭാരവാഹികള്‍ക്ക് പ്രസിഡന്റ് വിമലാ ജോര്‍ജ് സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു. പുതിയ ഭാരവാഹികളെ അവര്‍ അനുമോദിക്കുകയും ചെയ്തു. സത്യ പ്രതിഞ്ജക്ക് പൗലിന്‍ ആളൂക്കാരനും ജെയ്‌നമ്മ ചെറിയാനും നേത്രുത്വം നല്‍കി. പുതിയ നേത്രുത്വം ജനുവരിയില്‍ ചാര്‍ജ് എടുക്കും
പുതിയ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ ഭാവി പരിപാടികളെപറ്റി സംസാരിച്ചു.
വിമലാ ജോര്‍ജ്, പൗലീന്‍ ആളൂക്കാരന്‍, മറിയാമ്മ കോശി എന്നിവരുടെ സേവനങ്ങള്‍ക്കു പ്രത്യേക നന്ദി പറയുകയും ചെയ്തു ഡെയ്‌സി പുളിനില്‍ക്കുംകാലായില്‍ നന്ദി പറഞ്ഞു.
പബ്ലിക്ക് റിലേഷന്‍സ് ചെയര്‍ മേരി ഏബ്രഹാം (ശാന്തി) നല്‍കിയ റിപ്പോര്‍ട്ടോടെ തയ്യാറാക്കിയത്‌

photos:
1) Lamp lighting
2) New leaders taking oath
3) attendees at the conference
4) President Vimala George speaking
നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്നഴ്‌സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക