Image

അറിയിപ്പ്‌ (നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു)

Published on 02 December, 2014
അറിയിപ്പ്‌ (നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു)
2014 ലെ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍, എഴുത്തുകാരി കൂടാതെ ഏറ്റവും നല്ല രചനകള്‍ ഏതെല്ലാം..നിങ്ങളുടെ അഭിപ്രായങ്ങള്‍

2013 ല്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ലേഖനം, കവിത, കഥ, ഹാസ്യം ഏതെന്നതീരുമാനം ഞങ്ങള്‍ വായനക്കാര്‍ക്കു വിട്ടുകൊടുത്തുകൊണ്ട്‌ ഒരു അറിയിപ്പ്‌ നല്‍കിയിരുന്നതനുസരിച്ച്‌ വായനക്കാര്‍ അറിയിച്ച എഴുത്തുകാരുടെ പേരുവിവരങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇ മലയാളിയുടെ ആ അംഗീകാരം തുടര്‍ന്നുമുണ്ടായിരിക്കും. 2014 ഡിസംബര്‍വരെ എഴുതുന്ന എഴുത്തുകാരുടെ ഏറ്റവും നല്ല രചനകള്‍ ഞങ്ങളെ അറിയിക്കുക. കൂടാതെ നിങ്ങള്‍ക്കിഷ്‌ട്ടപ്പെട്ട എഴുത്തുകാരന്‍, എഴുത്തുകാരി ആരെന്നും അറിയിക്കുക. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നവര്‍ വിജയികളാകും. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എഴുതുന്നതൊന്നും നല്ലതല്ലെന്നു പൊതുവായി പറഞ്ഞ്‌ ആക്ഷേപിക്കുന്നതിനെക്കാള്‍ ഓരോരുത്തരുടേയും കഴിവുകള്‍ വിലയിരുത്തി അഭിപ്രായം പറയുക. അര്‍ഹതയുള്ള എഴുത്തുക്കാര്‍ക്ക്‌ പ്രോത്സാഹനവും, അംഗീകാരവും ലഭിക്കാനുള്ള അവസരം നല്‍കുക എന്ന കാര്യത്തിനു ഇ-മലയാളി പ്രാധാന്യം കൊടുക്കുന്നു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായ സ്‌ഥാപനങ്ങള്‍ക്കോ വ്യക്‌തികള്‍ക്കോ വിജയികളാകുന്ന എഴുത്തുകാര്‍ക്ക്‌ സമ്മാനങ്ങള്‍ സ്‌പോണ്‍സോര്‍ചെയ്യാവുന്നതാണ്‌. വ്യക്‌തികള്‍ക്ക്‌ അവരുടെ പേരിലോ അവരെ വിട്ടുപിരിഞ്ഞവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മാക്കായോ സമ്മാനങ്ങള്‍ നല്‍കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. സാഹിത്യ സംഘടനകള്‍ക്കും എഴുത്തുകാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കവുന്നതാണ്‌. ഇതൊരു ഓര്‍മ്മക്കുറിപ്പ്‌ മാത്രം. ഫല പ്രഖ്യാപനം ജനുവരി ആദ്യവാരത്തില്‍. അഭിപ്രായങ്ങള്‍ ഇപ്പോള്‍ മുതല്‍ അയച്ചു കൊണ്ടിരിക്കുക.നിങ്ങളുടെ അഭിപ്രായങ്ങള്‍ ജനുവരി 2015 അഞ്ചിനകം (January 5th) ഇ മലയാളിക്ക്‌ കിട്ടിയിരിക്കണം.

സ്‌നേഹത്തോടെ
ഇ-മലയാളി
അറിയിപ്പ്‌ (നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു)
Join WhatsApp News
VASUDEV PULICKAL & SAMCY KODUMON 2014-12-02 15:28:25

Fgp¯pImsc A`n\µn¡mëÅ kwcw`¯n\v Cuaebmfn¡v A`n\µ\§Ä. Atacn¡³ aebmf kmlnXy¯nsâ hnImkhpw Fgp¯pImêsS t{]mÕml\hpw e£yam¡n {]hÀ¯nç¶ hnNmcthZn, Cuaebmfn {]Jym]nç¶ Fgp¯pIm À¡v ^eI§Ä \ÂIn BZcnç¶XmWv.

നാരദർ 2014-12-02 20:11:08
വാസുദേവ് പുളിക്കലും മോൻസി കൊടുമണ്ണും എന്ത് ചീത്തയാണ്‌ ഇവിടെ എഴുതി പിടിപ്പിച്ചിരിക്കുന്നത് ?
Tom Mathews 2014-12-03 07:13:46
Dear Editor: I recognize Ms. Jane joseph of Texas to be my favorite writer in 'emalayalee ' columns. She is a high-caliber writer of poems and serialized novel (as in the 'poem, 'Amma' which won the best poem entry award of Malayalee Association of America's contest of 2014. and 'Chackos' appearing in 'Emalayalee' now. Jane is an unpretentious talent with a vivid imagination and creative energy in literary compositions. I would certainly recommend her for any national recognition. Thanks, Tom Mathews New Jersey
വിദ്യാധരൻ 2014-12-03 08:30:17
രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പരസ്യമായി പോസ്റ്റ്‌ ചെയ്യുന്നത് ഒരു ശരിയായ രീതിയാണോ എന്ന് ഞാൻ സംശയിക്കുന്നു.  എല്ലാ അഭിപ്രായങ്ങളും കിട്ടിയതിനു ശേഷം, ഇ-മലയാളിയിലെ വിധികർത്താക്കൾ നീതിപൂർവ്വമായ  ഒരു തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്.   ചിലർ വ്യക്തികളോടുള്ള താത്പര്യം ഉറക്കെ പ്രഖ്യാപിക്കാൻ പല മാർഗ്ഗങ്ങളും ഉപയോഗിക്കും.  ഈ-മലയാളിക്ക് അത്തരക്കാരുടെ ഒരു സന്ദേശവാഹകർ ആകണ്ട ആവശ്യം ഇല്ലല്ലോ?  അതുകൂടാതെ അനാവശ്യ്മായി എഴുത്തുകാരിൽ പരസ്പര സ്പർദ്ധ വളർത്താനും ഇത് കാരണമായി തീരും.  ചിലർക്ക് ചിലരോടുള്ള പ്രത്യേക മമത വായനക്കാർക്ക്, അവരുടെ ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്.  കാള വാല് പൊക്കുമ്പോൾ നമ്മൾക്ക് മനസ്സിലാക്കാം അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് .
Anthappan 2014-12-03 09:05:48

Dear Editor

I agree with Mr. Vidyadharan.   Mr. Tom Mathew is trying to influence the Editor of E-Malayalee and making some campaigning for Ms. Jane Joseph by referring some of her achievements in the past.    She may be a good writer but Mr. Tom’s writing is not going to help her or anyone.    Malayalee Organizations in USA are notorious for their nepotism in the selection process of good writing and award distribution.    E-Malayaalee doesn’t have to follow suit.   Hope E-malayaalee editorial board will keep the opinions of the readers a secret until the selection process is completed and publish the name of the winners on the due date.  (we readers trust you)   E-Malayaalee’s honest effort to choose the best Malayalam writers based on the opinion of the readers will definitely be bring integrity in the loose process of award selections employed now by many Malayaale organizations in USA. 

വായനക്കാരൻ 2014-12-03 10:39:05
മുമ്പേ ഗമിക്കുന്ന ഗോവുതന്റെ 
പിമ്പേ മുക്രയിടുന്ന മൂരി 
മുമ്പേ ഗമിക്കുന്ന മൂരികളെ 
അമ്പേ, കണ്ടഭാവമില്ല.
Reader 2014-12-03 10:42:58
Who is Anthappan to criticize Tom Mathews, who has every right to express his opinion. He said it using his name, while Anthappan spoke hiding. It is no good.
Tom Mathews 2014-12-03 11:07:52
Dear Anthappan: I do not care who you are or what you say. As a reader of 'emalayalee' I was asked to suggest names of writers and I did that. Is anything the matter with this approach ? Please remember we live in the free country of U.S.A. I have every freedom to do what I like. Thanks. Tom Mathews, New Jersey
John Varghese 2014-12-03 11:32:33

Anthappan and Tom Mathew are within their right to criticize or express their opinion.   It doesn’t make any logic or sense for Reader (masked) to say that Anthappan is hiding under his name when reader himself is hiding.   Anthappan made some valid points and I don’t see anything wrong in it. 

വിദ്യാധരൻ 2014-12-03 11:41:05
മുമ്പേ ഗമിക്കുന്ന ഗോവു തന്റെ 
പിൻമ്പേ (മ്പെ ...മ്പെ  വച്ച് ) ഗമിക്കുന്നു മുതുകാള മെല്ലെ 
മുമ്പേ മുക്രയിട്ട് ഗമിക്കും മൂരിക്കുട്ടരെ 
അമ്പേ കണ്ട ഭാവം മുതുകാളക്കൊട്ടുമില്ല 
 
വിക്രമൻ 2014-12-03 13:10:12
മൂരിക്കുട്ടന്മാർക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. മുതുകാള പശുവിനെ മിനക്കെടുത്തും എന്നാണു പറയുന്നത് 

HellsAngels 2014-12-03 21:15:18
ഈ മലയാളിയിൽ പ്രസിദ്ധികരിച്ച  ലേഖനങ്ങളുടെ  കൂടെ ഏറ്റവും കൂതറ ലേഖനത്തിനും ഒരു അവാര്ട് കൊടുക്കണം. അതിനായി " കൈരളി നു യോർക്ക്‌ " എന്ന നാമത്തിൽ എഴുതുന്ന വക്തിയെ നാമ നിര്ദേശം
ചെയുന്നു.
ഇനിയും ഇത്തരം കലാപരിപാടികൾ തുടങ്ങാൻ ഉദ്ദേശ മുണ്ടെങ്ങിൽ മലയാളം വായന തന്നെ നിര്തുമെന്നു ജീവിച്ചിരിക്കുന്ന എല്ലാവര്ടെയും പേരില് ഞാൻ  ശപഥം ചെയുന്നു.
നന്ദി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക