Image

വിശുദ്ധപദവി പ്രഖ്യാപനം: വത്തിക്കാനില്‍ തീര്‍ത്ഥാടനത്തിന് പോയ 60 മലയാളികളെ കാണാനില്ല

Published on 02 December, 2014
വിശുദ്ധപദവി പ്രഖ്യാപനം: വത്തിക്കാനില്‍ തീര്‍ത്ഥാടനത്തിന് പോയ 60 മലയാളികളെ കാണാനില്ല

തിരുവനന്തപുരം: ചാവറയച്ചനെയും, ഏവുപ്രാസ്യാമ്മയെയും വിശുദ്ധരാക്കുന്ന ചടങ്ങുകള്‍ക്ക്  നേരിട്ട് സാക്ഷിയാവാനായി വത്തിക്കാനില്‍ പോയ മലയാളി സംഘത്തിലെ  60 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസം കാലാവധിയുളള വിസയിലാണ് ഇന്ത്യയിലെ ആറ്  ട്രാവലേജന്‍സികള്‍  പതിനായിരത്തോളം പേരെ വത്തിക്കാനിലേക്ക് കൊണ്ടു പോയത്. ഇവര്‍ക്ക് നവംബര്‍ 30 വരെ മാത്രമേ അവിടെ  തങ്ങുവാനുളള അനുമതിയുണ്ടായിരുന്നുള്ളൂ. പലരും വിവിധ ജോലികള്‍ തേടി ഒളിവില്‍ പോയെന്നാണ്  ട്രാവല്‍ ഏജന്‍സികള്‍ കരുതുന്നത്. കാണാതായവരില്‍ കൂടുതലും സ്ത്രീകളാണ്. എങ്കിലും, ഇവരുടെ വീട്ടുകാരാരും ഇതുവരെയും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ഇന്ത്യന്‍ എംബസിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുവാനൊരുങ്ങുകയാണ് ട്രാവല്‍ ഏജന്‍സികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

Join WhatsApp News
Ponmelil Abraham 2014-12-02 19:49:50
What an act of infiltration or planned disappearance under the shadow of a great world event. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക