Image

അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)

Published on 03 December, 2014
അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ്‌ പുതിയ നിയമത്തിലെ സുവിശേഷ വചനങ്ങളില്‍ക്കൂടി നാം പഠിക്കുന്നത്‌. മനുഷ്യമനസിന്റെ ആഴങ്ങളില്‍ പ്രതിഫലിക്കുന്ന ആധ്യാത്മിക താത്ത്വിക ചിന്തകള്‍ യേശുവിന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞിരിക്കുന്നതായും കാണാം. സത്യവും ദയയും കരുണാര്‍ദ്ര മായ സ്‌നേഹവും ദീനാനുകമ്പയും ഉപമകളില്‍ക്കൂടി യേശു തന്നെ ശിഷ്യഗണങ്ങളെ പഠിപ്പിക്കുന്നുമുണ്ട്‌. ആദ്ധ്യാത്മികതയില്‍ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനും പ്രയാസമാണ്‌. ക്രിസ്‌ത്യന്‍ മതങ്ങളുടെ ജീവനും ആത്മാവുമായ യേശുവിന്റെ ചരിത്രം പണ്ഡിതരുടെയിടയില്‍ എന്നും വിവാദമായിരുന്നു. യേശുവിന്റെ ജീവിതത്തെപ്പറ്റി ബൈബിളിലെ വിഷയങ്ങല്ലാതെ മറ്റു യാതൊരു സമകാലീക തെളിവുകളും ലഭിച്ചിട്ടില്ലായെന്നതും വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നു. അതുകൊണ്ട്‌ ചരിത്രത്തിന്‌ എക്കാലവും ജീവിക്കുന്ന ക്രിസ്‌തുവിനെ കണ്ടുപിടിക്കാന്‍ അനുമാനങ്ങളെയും വ്യാഖ്യാങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.

യേശു ഒരിക്കലും ഒരു പുസ്‌തകം എഴുതിയിട്ടില്ല. ഒരു പട്ടാളത്തെ നയിച്ചില്ല. ഒരു ഭരണാധികാരിയായിരുന്നില്ല. വസ്‌തുക്കളും സ്വത്തും സമ്പാദിച്ചിട്ടില്ല. അവന്റെ ഗ്രാമം വിട്ട്‌ നൂറു കാതങ്ങള്‍ക്കപ്പുറം അവനൊരിക്കലും സഞ്ചരിച്ചിട്ടില്ല. അവന്റെ വാക്കുകള്‍ കേട്ട്‌ കര്‍മ്മനിരതരായ ജനം വിദൂര ദേശങ്ങളില്‍നിന്നുപോലും വന്നുകൊണ്ടിരുന്നു.അവന്റെ പിന്നാലെ ജനവും സഞ്ചരിച്ചിരുന്നു. അജ്ഞേയവും അദൃശ്യവുമായ സത്‌ഗുണങ്ങള്‍ അവനില്‍ കണ്ടിരുന്നു. അവന്റെ വാക്കുകള്‍ ശ്രവിച്ചവര്‍ക്കെല്ലാം അവന്‍ സാധാരണ മനുഷ്യരില്‍ നിന്ന്‌ വ്യത്യസ്‌തനായിരുന്നു. ജീവിച്ചിരുന്ന യേശുവിനെപ്പറ്റിയുള്ള തെളിവുകള്‍ ചരിത്ര താളുകളില്‍ ഒളിഞ്ഞിരിക്കുകയാണെങ്കിലും ആയിരമായിരം പുസ്‌തകങ്ങളിലും മീഡിയാകളിലും അവിടുത്തെ മഹത്വം നിറഞ്ഞിരുപ്പുണ്ട്‌ വിപ്ലവകാരികള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ അവന്‍ ആവേശഭരിതനായിരുന്നു.യഹൂദ ഗോത്രങ്ങള്‍ക്കും റോമനധികാരികള്‍ക്കും വെല്ലുവിളിയുമായിരുന്നു. അഭിമാനിക്കത്തക്ക സമകാലീകമായ നേട്ടങ്ങളോ രാഷ്ട്രീയധികാരമോ ഉണ്ടായിരുന്നില്ലെങ്കിലും ഇരുപത്തിയൊന്നു നൂറ്റാണ്ടുകളും യേശുവെന്ന നസ്രായത്തുകാരന്‍ ലോകത്തെ തന്നെ പരിവര്‍ത്തന വിധേയമാക്കിക്കൊണ്ടിരുന്നു. അനേക പ്രവാചക ഗണങ്ങളും മത പ്രചാരകരും ലോകത്തു നിന്ന്‌ മണ്മറഞ്ഞിട്ടുണ്ടെങ്കിലും നസ്രത്തിലെ ആശാരി ചെറുക്കനെപ്പോലെ ചൈതന്യം നല്‍കിയവരാരും ലോകത്തുണ്ടായിട്ടില്ല.

യേശുവില്‍ വ്യത്യസ്‌തമായി നാം കാണുന്നത്‌ എന്താണ്‌? അദ്ദേഹം ഒരു മഹാനോ അതോ അതിലുമുപരിയോ? ഇത്‌ നാം ഓരോരുത്തരുടെയും ഹൃദയത്തോടു ചോദിക്കേണ്ട ചോദ്യമാണ്‌. സന്മാര്‍ഗ ഗുരുവായി ചിലര്‍ അദ്ദേഹത്തെ കാണുന്നു. മറ്റുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ മതത്തിന്റെ ആദ്ധ്യാത്മിക നേതാവായി മാത്രം കരുതുന്നു. എന്നാല്‍ ഭൂരിഭാഗം ജനം അതിലുമുപരി വിശ്വസിക്കുന്നു. ദൈവം മനുഷ്യ രൂപത്തില്‍ വന്നുവെന്ന്‌ ക്രിസ്‌ത്യാനികള്‍ വിശ്വസിക്കുന്നു. അതിനുള്ള തെളിവുകളും ദൈവ ശാസ്‌ത്രം വഴി പണ്ഡിതര്‍ നിരത്താറുണ്ട്‌.ആരാണ്‌ ജീസസ്‌. അദ്ദേഹം ആദ്ധ്യാത്മിക ഗുരു മാത്രമോ? ഈ വിവാദ മനുഷ്യനെ അഗാധമായി പഠിക്കുംതോറും നാം സ്വയം ചോദിച്ചു പോകും, അദ്ദേഹം മഹാനായ ഒരു ഗുരു മാത്രമോ?

ക്രിസ്‌തുവിനെ ഒരു ചരിത്ര പുരുഷനായിട്ടാണ്‌ കോടാനുകോടി ജനങ്ങള്‍ തലമുറകളായി കരുതുന്നത്‌. സുവിശേഷത്തിനു പുറമേ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര കഥകള്‍ ഒരു ഗ്രന്ഥപ്പുരയിലും കാണില്ല. എന്നാല്‍ സുവിശേഷങ്ങളില്‍ യേശു സത്യമായിരുന്നുവെന്ന്‌ അനേക പരാമര്‍ശനങ്ങളുണ്ട്‌. അതുപോലെ യേശുവിന്റെ ജീവിതവുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കെട്ടുകഥകള്‍ക്കും രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. ചരിത്രത്തിലെ യേശുവിനെ ചിലര്‍ ഇതിഹാസങ്ങളാക്കുന്നു. ചിലര്‍ മനുഷ്യനായി ഗണിക്കാതെ അദ്ധ്യാത്മികതയുടെ പൂര്‍ണ്ണരൂപത്തില്‍ മാത്രം മനസിലാക്കുന്നു. യേശു വെറും ഭാവനാ സങ്കല്‍പ്പമായിരുന്നുവെന്നും അങ്ങനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിട്ടില്ലായെന്നും ചരിത്രത്തിലേക്ക്‌ നുഴഞ്ഞു കയറുന്നവര്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. യേശുവിന്റെ ജീവിത കഥകളുമായി താരതമ്യപ്പെടുത്തി അനേക പൌരാണിക ഡോക്കുമെന്റുകളും പുസ്‌തകങ്ങളുമുണ്ടെങ്കിലും വിവാദ നായകനായി കെട്ടു കഥകളില്‍ക്കൂടി യേശുവിനെ കാണാന്‍ യുക്തിവാദികള്‍ ശ്രമിക്കുന്നതും കാണാം. ക്രിസ്‌തുമതം സ്ഥാപിച്ചതു സംബന്ധിച്ച്‌ യേശുവിന്‌ യാതൊരു ബന്ധവുമില്ലെന്ന ഒരു നിഗമനവുമുണ്ട്‌. സുവിശേഷങ്ങളിലെ വചനങ്ങളുമായി യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ സാമ്യവുമില്ലെന്നും കരുതുന്നു. പുതിയ നിയമത്തിന്‌ ചരിത്രമൂല്യങ്ങളും കല്‍പ്പിച്ചിട്ടുമില്ല. ചിലരുടെ വിമര്‍ശനങ്ങളില്‍ പുതിയ നിയമത്തെ ഒരു താത്ത്വിക നോവലിനു തുല്യമായി കാണുന്നു. ബൈബിള്‍ പണ്ഡിതര്‍ കൃസ്‌തുവിന്റെ വരവിനു മുന്നോടിയായി സ്‌നാപകന്റെ വരവും യേശുവിന്‌ മാമ്മോദീസാ നല്‌കുന്നതും കുരിശുമരണവും ചരിത്ര സത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്‌. മരിക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന അനേക ദൈവങ്ങളുള്ള പേഗന്‍ ദൈവങ്ങളുടെ തുടര്‍ച്ചയാണ്‌ യേശുവെന്ന്‌ യുക്തി വാദികള്‍ പറയും. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്‌ത്യന്‍ പണ്ഡിതര്‍ ബഹുദൈവങ്ങളുള്ള പേഗന്‍ മതങ്ങളുമായി തുലനം ചെയ്യാന്‍ തയ്യാറാവുകയില്ല. കാരണം മരിക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന പേഗനീസത്തിന്റെ ദൈവങ്ങള്‍ െ്രെകസ്‌തവ മൂല്യങ്ങളുടെ വിശ്വാസത്തിന്‌ സമമായി കരുതാന്‍ ഒരിക്കലും സാധിക്കില്ല.

ചരിത്ര വിഷയങ്ങളുമായി കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാന്‍ പുതിയ നിയമത്തിലെ നാല്‌ സുവിശേഷങ്ങളെ മാത്രം ആശ്രയിക്കേണ്ടിയിരിക്കുന്നു. അതില്‍ പല വിവരങ്ങളും ക്രിസ്‌തുവിന്റെ മരണശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ കണ്ടെടുത്തിട്ടുള്ളതാണ്‌. അനേകമനേക കെട്ടുകഥകള്‍ ക്രിസ്‌തുവിന്റെ ജീവിതവുമായി ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും വിശ്വാസികള്‍ അത്തരം ഗഹനമായ വിഷയങ്ങള്‍ ചിന്തിക്കാന്‍ തയാറാവുകയില്ല. ചോദ്യങ്ങള്‍ ചോദിക്കുകയെന്നുള്ളതില്‍ മനുഷ്യ മനസുകള്‍ ജിജ്ഞാസുക്കളാണെങ്കിലും ബൈബിളിനെ സംബന്ധിച്ച വിഷയങ്ങളില്‍ ചോദ്യങ്ങളുമായി വിശ്വാസത്തെ പ്രശ്‌ന സങ്കീര്‍ണ്ണമാക്കാന്‍ ആരും താല്‍പര്യപ്പെടുകയില്ല. ഒരു പക്ഷെ അത്‌ അന്ധമായി വിശ്വസിക്കുന്ന ക്രിസ്‌ത്യാനികള്‍ക്കും വിമര്‍ശിക്കുന്ന ക്രിസ്‌ത്യനികള്‍ക്കും ഒരു പോലെ പ്രയോജനപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ മതവിശ്വാസവും പ്രായോഗിക ജ്ഞാനവും ഉള്‍പ്പെടുത്തി ചരിത്ര വസ്‌തുതകളുമായി തുലനം ചെയ്‌ത്‌ ചരിത്രത്തിന്‌ ഒരു അനുമാനത്തിലെത്താന്‍ സാധിക്കുമായിരുന്നു. ഇവിടെ എന്തെല്ലാം ചരിത്ര വസ്‌തുതകളുണ്ടെന്നും പരിശോധിക്കണം. മതത്തിന്റെ അടിസ്ഥാന വിശ്വാസം മാത്രം ഉള്‍പ്പെടുത്തിയ വചനങ്ങളെ വേര്‍പെടുത്തി ചരിത്രത്തിനുതകുന്ന വചനങ്ങളെ വിലയിരുത്താനും വിമര്‍ശകര്‍ക്ക്‌ സാധിക്കണം. യേശുവിന്റെ കഥ പൂര്‍ണ്ണമായും ഒരു കെട്ടുകഥയെന്ന്‌ ആര്‍ക്കും സ്ഥാപിക്കാന്‍ സാധിക്കില്ല. ബൈബിളിലെ വചനങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ മനുഷ്യനായ യേശുവും ദൈവമായ യേശുവും തമ്മിലുള്ള ആന്തരിക മൂല്യങ്ങളെ വേര്‍തിരിച്ചു തുലനം ചെയ്യാറുണ്ട്‌.

യേശുവിന്റെ പുല്‌ക്കുടിലിലെ ജനനം മുതല്‍ ഗാഗുല്‍ത്തായില്‍ ക്രൂശിതനാകുന്ന വരെയുള്ള രംഗങ്ങള്‍ ചരിത്രാവിഷ്‌ക്കരണമായി ചിത്രീകരിക്കാന്‍ ഏതു ക്രിസ്‌ത്യാനിയും ആഗ്രഹിക്കും. ജിജ്ഞാസുവുമായിരിക്കും. ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ള അന്വേഷണം ഒരു യുക്തിവാദിയുടെ ചിന്തയില്‍ മറ്റൊരു വിധത്തിലായിരിക്കാം. ആട്ടിടയരുടെ നടുവില്‍ ബദ്‌'ലഹേമിലെ കാലിത്തൊഴുത്തില്‍ കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ക്കു ദൃശ്യമായി വഴിയാത്രക്കാരായ ജോസഫിനും മേരിയ്‌ക്കും ഒരു ദിവ്യശിശു ജനിച്ച സന്ദേശം ചരിത്രത്തില്‍ ചികഞ്ഞാല്‍ കണ്ടെന്നിരിക്കില്ല. യേശുവിന്റെ ബാല്യവും യൌവനവും ബന്ധിപ്പിച്ച കണ്ണി കണ്ടുപിടിക്കാനും സാധിക്കില്ല. യേശുവിന്റെ ജനനം ആദികാല ക്രിസ്‌ത്യാനികളുടെ താല്‌പര്യങ്ങളനുസരിച്ച്‌ അന്നത്തെ സഭയുടെ തലപ്പത്തിരുന്നവര്‍ യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിലെ ഹീബ്രു വചനങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. രക്ഷകനെന്നര്‍ത്ഥ'ത്തില്‍ 'മിശിഹാ' യുടെ വരവെന്ന പ്രവചനവും ഏതോ താത്ത്വികന്റെ ബുദ്ധി വൈഭവത്തില്‍നിന്നും ഉടലെടുത്തു. അസാധാരണ ചിന്താമൂല്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ദിവ്യമായ ഒരു ജീവിതമായിരുന്നു യേശു എന്ന ദേവന്‍ ലോകത്തിനായി കാഴ്‌ച വെച്ചത്‌.

ജറൂമിയായുടെ പ്രവചനമനുസരിച്ച്‌ അവന്‍ ദാവീദു ഗോത്രത്തിലെ പുത്രനായി ജനിച്ചിരിക്കണം. ജനനവും ദാവീദിന്റെ പട്ടണത്തിലായിരിക്കണം. ദാവിദിന്റെ പട്ടണമായ ബതലഹേം അവന്റെ വരവിനായി കാത്തിരുന്നു. എന്നാല്‍ യേശുവിനെ അറിയുന്നത്‌ നസ്രായേല്‍ക്കാരനെന്നാണ്‌. ജറൂമിയായുടെ പ്രവചനം അവനില്‍ക്കൂടി നിറവേറാന്‍ യഹൂദജനം ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുള്ള യഹൂദരും ഫരീസിയരും യേശു നസ്രത്തില്‍ ജനിച്ചുവെന്നാണ്‌ .കരുതിയിരുന്നത്‌. യേശുവിന്റെ ആരംഭം മുതലുള്ള ജീവിതവും ജനങ്ങളില്‍ പ്രതിഫലിച്ചിരുന്നത്‌ നസ്രായക്കാരനെന്ന നിലയിലായിരുന്നു . ആദ്യ നൂറ്റാണ്ടിലുള്ള ക്രിസ്‌ത്യാനികള്‍ അതിനുത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു. യേശുവിന്റെ മാതാപിതാക്കള്‍ ബതലഹേമില്‍ ജനിച്ചതുകൊണ്ട്‌ യേശുവും ബതലഹേമില്‍ ജനിച്ചെന്നുള്ള അനുമാനവും കണ്ടെത്തി. .

യേശുവിന്റെ ജനനത്തിനു മുമ്പായി രാജ്യത്തിലെ പൌരന്മാര്‍ക്ക്‌ തങ്ങളുടെ ജനിച്ച സ്ഥലങ്ങളില്‍നിന്നും സെന്‍സസെടുക്കണമെന്ന്‌ അക്കാലത്ത്‌ റോമായിലെ സീസറിന്റെ കല്‌പ്പനയുണ്ടായിരുന്നു. ജോസഫിന്റെയും മേരിയുടെയും ജന്മം തന്ന സ്ഥലങ്ങള്‍ ബതലഹേമിലായിരുന്നതു കൊണ്ട്‌ സെന്‍സസ്‌ വിവരങ്ങള്‍ നല്‌കുവാന്‍ അവര്‍ക്ക്‌ നസറേത്തില്‍നിന്നും ബതലഹേമിലേക്ക്‌ ദുര്‍ഘടവും ദുരിത പൂര്‍ണ്ണവുമായ വഴികളില്‍ക്കൂടി യാത്ര പുറപ്പെടേണ്ടി വന്നു. സീസറിന്റെ നിയമങ്ങളെ ആര്‍ക്കും ധിക്കരിക്കാന്‍ സാധിച്ചിരുന്നില്ല. നസറെത്ത്‌ പട്ടണം കടന്നു ബതലഹേമിലെത്തിയപ്പോള്‍ മേരി അവശയും പരവശയുമായിരുന്നു. താമസിക്കാനോ വിശ്രമിക്കാനൊ ഇടമില്ലാതെ അവര്‍ വലഞ്ഞു. അവര്‍ക്കു മുമ്പില്‍ വഴിയമ്പലങ്ങളും സത്രങ്ങളും വാതിലുകളടച്ചു. ആടുമാടുകള്‍ മേഞ്ഞിരുന്ന മേച്ചില്‍ സ്ഥലങ്ങള്‍ക്ക്‌ സമീപമുള്ള പുല്‍ക്കൂട്ടിനുള്ളില്‍ മേരി യേശുവിനു ജന്മം നല്‌കി. അങ്ങനെ വാഗ്‌ദാന ഭൂമിയിലെ ജറൂമിയായുടെ പ്രവചനം അവിടെ പൂര്‍ത്തിയാക്കിക്കൊണ്ട്‌ ആദ്ധ്യാത്മികതയ്‌ക്ക്‌ മാറ്റുകൂട്ടി.

സഭയുടെ പാരമ്പര്യ വിശ്വാസമനുസരിച്ച്‌ യേശുവിനു ജന്മം നല്‌കിയ മേരി നിത്യ കന്യകയാണ്‌. ചരിത്രത്തിലെ മേരിയില്‍ നിത്യകന്യാകത്വം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്‌. മേരിയെ സഭ നിത്യ കന്യകയായി വാഴ്‌ത്തുന്നുണ്ടെങ്കിലും നിഷ്‌പക്ഷമായി ബൈബിള്‍ വായിക്കുന്നവര്‍ക്ക്‌ അത്‌ പൂര്‍ണ്ണമായും സമ്മതിക്കാന്‍ സാധിക്കില്ല. ചരിത്രത്തിലുള്ള യേശുവിന്‌ വലിയ ഒരു കുടുംബവും സഹോദരങ്ങളും സഹോദരികളുമുണ്ടായിരുന്നതായി വചനങ്ങളില്‍ കാണുന്നു. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്നപോലെ 'ജയിംസ്‌, ജോസഫ്‌, സൈമണ്‍ , ജൂദാസ്‌ (ഒറ്റുകാരനായ ജൂദായല്ല) എന്നിങ്ങനെ കുറഞ്ഞത്‌ നാലു സഹോദരന്മാര്‍ യേശുവിനുള്ളതായി പരാമര്‍ശനമുണ്ട്‌. ഇക്കാര്യം ബൈബിളില്‍ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്‌. പോളിന്റെ കത്തുകളിലും സുവിശേഷങ്ങളിലും യേശുവിന്റെ സഹോദരന്മാരെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്‌. അറിയപ്പെടാത്ത സഹോദരികളും സുവിശേഷത്തിലുണ്ട്‌.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച 'ജോസഫ്‌സെന്ന' യഹൂദ ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ 'യേശുവിന്റെ മരണശേഷം അവിടുത്തെ സഹോദരനായ ജയിംസ്‌ ആദിമ സഭയുടെ നേതൃത്വം വഹിച്ചിരുന്നുവെന്നാണ്‌. .

വചനത്തിലെ 'സഹോദരങ്ങളെന്ന' പ്രയോഗത്തില്‍ സഭയുടെ ദൈവ ശാസ്‌ത്രജ്ഞര്‍ക്ക്‌ വിഭിന്നങ്ങളായ അഭിപ്രായങ്ങളാണുള്ളത്‌. 'സഹോദരന്‍' എന്ന പദം ഗ്രീക്കു ഭാഷയില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമെന്നു വാദിക്കുന്നു. ഗ്രീക്കു ഭാഷയില്‍ 'അഡെല്‍ഫോസ്‌' (അറലഹുവീ)െ എന്ന വാക്കിന്‍റെയര്‍ത്ഥം കസ്യന്‍സെന്നാണ്‌. അര്‍ദ്ധ സഹോദരന്മാരെന്നും അര്‍ത്ഥമുണ്ട്‌. ക്രിസ്‌തുവിനൊപ്പം നടന്ന സഹോദരര്‍ ജോസഫിന്റെ മുന്‍'വിവാഹത്തില്‍ നിന്നുള്ള മക്കളുമാകാം. വ്യാഖ്യാനങ്ങളില്‍ ക്കൂടി വചനത്തിലെ വാക്കുകള്‍ക്ക്‌ വേറെ അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാമെങ്കിലും പുതിയ നിയമത്തില്‍ 'സഹോദരന്മാര്‍' എന്ന വാക്കിനു പകരമായി മറ്റൊരു വാക്ക്‌ ഒരു വചനത്തിലും കാണുന്നില്ല. യുക്തി പൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക്‌ യേശു ഏക ജാതനെന്നും കരുതാന്‍ പ്രയാസമാണ്‌.

കുരിശു മരണശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറയ്‌ക്കുള്ളില്‍ അടക്കുകയും ചെയ്‌തെന്ന്‌ സുവിശേഷം പറയുന്നു. അസാധാരണമായ ആ സംഭവം സത്യമെങ്കില്‍ അന്നത്തെ റോമന്‍ ഭരണാധികാരികളെ സഹാനുഭൂതിയുള്ളവരായി കണക്കാക്കണം. കുരിശു മരണമെന്നുള്ളത്‌ റോമിനെ സംബന്ധിച്ച്‌ വെറും വധശിക്ഷ മാത്രമായിരുന്നില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും പൊതുവേ ഭീക്ഷണിയാകുന്നവരെയാണ്‌ അക്കാലങ്ങളില്‍ പരസ്യമായി കുരിശില്‍ തറച്ചിരുന്നത്‌. കുറ്റവാളികളെ മരിച്ചു കഴിഞ്ഞാലും തൂക്കിയിടുകയാണ്‌ പതിവ്‌. കുരിശില്‍ തറയ്‌ക്കുന്നവരെ ഒരിക്കലും കുഴിച്ചിട്ടിരുന്നില്ല. കുരിശില്‍ മരിക്കുംവരെ പീഡിപ്പിക്കുക, നരകിപ്പിക്കുക എന്ന മുറകളായിരുന്നു ക്രിസ്‌തുവിന്റെ കാലങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. മരിച്ച ശരീരം പിന്നീട്‌ പട്ടികള്‍ക്കും കഴുകന്മാര്‍ക്കും എറിഞ്ഞു കൊടുക്കും. എല്ലുകള്‍ നിക്ഷേപിക്കാനുള്ള കൂമ്പാരങ്ങളുമുണ്ടായിരുന്നു. ഗോല്‌ഗോത്താ (ഗാഗുല്‍ത്താ) എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തലയോട്ടികളും എല്ലുകളും സംക്ഷേപിക്കുന്ന സ്ഥലമെന്നാണ്‌. യഹൂദ രാജ്യത്ത്‌ കുരിശില്‍ മരിച്ച യേശുവിനെ ഒരു ധനികന്റെ സംസ്‌ക്കാരാചാരങ്ങളോടെ കല്ലറയില്‍ ശവം മറവു ചെയ്‌തുവെന്നുള്ളതും അവിശ്വസിനീയമാണ്‌.

യേശുവിന്റെ ജീവിതവുമായുള്ള പഠനത്തില്‍ പന്ത്രണ്ടു ശിക്ഷ്യന്മാര്‍ ഉള്ളതായി നാം അറിയുന്നു. ശിക്ഷ്യന്മാര്‍ ആരോക്കെയെന്നുള്ളത്‌ ഒരു കെട്ടുകഥയുടെ രൂപത്തിലേ മനസിലാക്കാന്‍ സാധിക്കുള്ളൂ. പുതിയ നിയമം വായിക്കുകയാണെങ്കില്‍ സ്‌ത്രീ ജനങ്ങളും യേശുവിനെ പിന്തുടരുന്നതായി കാണാം. യേശുവിന്റെ സുവിശേഷം കേള്‍ക്കാന്‍ അനേകര്‍ വരുന്നു, സൌഖ്യം പ്രാപിക്കുന്നു, പട്ടണത്തില്‍ പ്രവേശിക്കുന്ന യേശുവിനെ ജനക്കൂട്ടം ഒന്നായി പിന്തുടരുന്നുവെന്നും പുതിയ നിയമത്തില്‍ വായിക്കാം. മറ്റൊരു കൂട്ടര്‍ കരകള്‍ തോറും അവനോടൊപ്പം പിന്തുടരുന്നതായും കാണാം. എഴുപതില്‍പ്പരം ജനങ്ങള്‍ യേശുവിനെ പിന്തുടരുന്നതായി ലൂക്കിന്റെ സുവിശേഷത്തിലുണ്ട്‌. അവരെല്ലാം യേശുവിന്റെ ശിക്ഷ്യന്മാരായും ഗണിക്കുന്നു. യേശുവിനെ പിന്തുടര്‍ന്ന പന്ത്രണ്ടു പേരെ അപ്പസ്‌തോലന്മാരായി കരുതുന്നു. അവര്‍ ശിക്ഷ്യന്മാര്‍ മാത്രമല്ല, യേശുവിനെ പിന്തുടരുകയും അതോടൊപ്പം മറ്റുള്ള പട്ടണങ്ങളില്‍ പോയി അവന്റെ വേദങ്ങള്‍ പ്രസംഗിക്കുകയും ചെയ്‌തിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കാന്‍ മറ്റാരുമുള്ളതായി വചനത്തിലില്ല. എന്തും സ്വതന്ത്രമായി അവന്റെ വചനങ്ങളെപ്പറ്റി ജനത്തോടു സംസാരിക്കാന്‍ അനുവാദവുമുണ്ടായിരുന്നു. യേശുവിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അവരായിരുന്നു പ്രധാന മിഷ്യനറിമാര്‍.

പുതിയ നിയമം വായിക്കുന്നൊരാള്‍ക്ക്‌ റോമ്മായുടെ ഗവര്‍ണ്ണരും ന്യായാധിപതിയുമായിരുന്ന പൊന്തിയോസ്‌ പീലാത്തൊസ്‌ വളരെ സത്യവാനായി തോന്നും. അതെ സമയം ദുര്‍ബലമായ മനസോടുകൂടിയ ഒരു വിധികര്‍ത്താവായും ചിത്രികരിച്ചിരിക്കുന്നു. യേശുവിനെ ശിക്ഷിക്കുന്ന സമയം കാര്യ നിര്‍വഹണങ്ങള്‍ വഹിച്ചിരുന്നത്‌ യഹൂദരായ അധികാരികളായിരുന്നു. നിഷ്‌കളങ്കനായ ഒരുവനെയാണ്‌ കുരിശില്‍ തറയ്‌ക്കുന്നതെന്നും പീലാത്തോസിനറിയാമായിരുന്നു. എന്നാല്‍ ചരിത്രത്തിലെ പീലാത്തോസിന്റെ കഥ മറ്റൊന്നാണ്‌. പീലാത്തോസുമായി അഭിപ്രായ ഭിന്നതയുള്ള യഹൂദരെ കൂട്ടക്കൊലകള്‍ നടത്തിയതായി പൌരാണിക കൃതികളില്‍ വിവരിക്കുന്നുണ്ട്‌.. അയാളുടെ പത്തു കൊല്ലത്തെ ഗവര്‍ണ്ണര്‍ ഭരണ കാലത്തില്‍ വിചാരണ കൂടാതെ ആയിരക്കണക്കിന്‌ യഹൂദ ജനങ്ങളെ കുരിശില്‍ തറച്ചതായും ചരിത്രമുണ്ട്‌. റോമ്മായില്‍നിന്ന്‌ യഹൂദര്‍ക്ക്‌ ഒരിക്കലും നീതി ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ യഹൂദര്‍ക്കെതിരെ വിപ്ലവം സൃഷ്ടിച്ച യേശുവിനെ വിധിക്കാന്‍ യഹൂദരോടൊപ്പം പീലാത്തൊസ്‌ പങ്കുചേര്‍ന്നുവെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്‌. യുക്തിക്ക്‌ നിരക്കുന്നതുമല്ല. യേശുവിന്റെ കുരിശു മരണം വെറും ഭാവനകളായി മാത്രമേ ചിന്തിക്കുന്നവര്‍ക്ക്‌ തോന്നുകയുള്ളൂ.

അദ്ധ്യാത്മികതയിലെ യേശു ലോക രക്ഷകനായി വന്ന്‌ പാപികള്‍ക്കായി മരിച്ചു. ചരിത്രത്തിലെ യേശുവിനെ യഹൂദ പുരോഹിതരും റോമന്‍ അധികാരികളും കൂടി വധിച്ചു. ചരിത്രപരമായ വീക്ഷണത്തില്‍ അവന്‍ ലോകത്തിന്റെ പാപവും പേറിക്കൊണ്ടല്ല മരിച്ചത്‌. മൌലികത തുളുമ്പുന്ന ഉപദേശിയുടെയും പുരോഹിതന്റെയും ഭാഷ ചരിത്രമായി കണക്കാക്കാന്‍ സാധിക്കില്ല. അവന്‍ മരിച്ചപ്പോള്‍ അവന്റെ അനുയായികള്‍ അവന്റെ മരണത്തില്‍ ഒരു അര്‍ത്ഥം കല്‌പ്പിച്ചു. അങ്ങനെയവന്‍ പ്രവാചകനായി, മിശിഹായായി, ദൈവ പുത്രനായി അറിയപ്പെട്ടു. ആദ്ധ്യാത്മികതയുടെ അദ്ധ്യായങ്ങളില്‍ അവന്റെ പേര്‌ വര്‍ണ്ണഭംഗികളോടെ കൂട്ടിച്ചേര്‍ത്തു. പൊന്നിന്‍ കുടത്തിന്‌ തിലകമെന്തിനെന്ന ചോദ്യംപോലെ യാതൊരു ഭൂഷണാലങ്കാരവുമില്ലാത്ത യേശുവിനെയാണ്‌ നല്ലവന്റെ ഹൃദയം കാക്കുന്ന മനുഷ്യ സംസ്‌ക്കാരത്തിന്റെ യേശുവായ്‌ ചരിത്രം കരുതുന്നത്‌.
അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
Johny Kutty 2014-12-03 10:53:24
നല്ല ഒരു ലേഖനം. യേശു 13 വയസ്സിനും 30 വയസ്സിനും ഇടയില്ൽ എവിടെ ആയിരുന്നു എന്നാണ് താങ്കള്ക് മനസ്സിലാക്കിയിരിക്കുന്നത് ? ബൈബിൾ ഒന്നും പറയുന്നില്ല അച്ഛന്മ്മാരും തിരുമേനിമാരും എന്തൊക്കെയോ പറയുന്നു കണ്ണ് പൊട്ടാൻ ആനയെക്കണ്ടാപോലെ. ചരിത്രം എന്താണ് എന്നറിയാൽ കൌതുകം ഉണ്ട്
Ninan Mathulla 2014-12-04 06:19:17
I do not question the sincerity of the writer. But it is misleading. Joseph Padannamakkal quotes Josephus the Jewish historian to prove his point. Why he left out the fact that the same Josephus, the official historian of the Roman Empire has clearly stated that Jesus was a historical figure. He described Jesus life in his book. The census that took place at Jesus birth is also described by Josephus. So it is misleading to say that there is no historical proof for Jesus outside Bible. If you like to learn more about these things please read, ‘The case for Christ’ by Lee Strobel.
Joseph Padannamakkel 2014-12-04 16:38:21
യേശു ചരിത്രപുരുഷനായിരുന്നുവെന്നാണ് ഞാനും വിശ്വസിക്കുന്നത്. അക്കാര്യം ചരിത്ര ആർക്കിയോളജിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. യേശു ജീവിച്ചിരുന്നുവെന്ന് ചരിത്രത്തിലെ 'സീസർ' തന്നെ തെളിവാണ്. പക്ഷെ ചരിത്രാന്വേഷികൾ അത്തരം തെളിവുകൾ നിരത്തിയാലൊന്നും തൃപ്തരാവുകയില്ല. യേശുവിലെ അദ്ധ്യാത്മികതയെന്ന ഇരുമ്പുചട്ട മാറ്റാതെ ചരിത്രത്തിലെ യേശുവിനെ കണ്ടുപിടിക്കാൻ പ്രയാസമാണെന്നും പണ്ഡിതർ വിശ്വസിക്കുന്നു. ആദ്യകാലത്തെ മിസ്റ്റിക്കുകൾ ചരിത്രത്തിലുള്ള യേശുവിനെ മറച്ചുവെച്ച് അമാനുഷിക കഥകളുണ്ടാക്കി അത്ഭുതങ്ങളിൽക്കൂടി പണമുണ്ടാക്കുന്ന ഒരു വ്യവസായമാക്കി വളർത്താൻ തുടങ്ങി. യേശുവിന്റെ എതിരാളികൾ എഴുതിയ ഡോക്കുമെന്റുകളിൾ രക്തവും മാംസവുമുണ്ടായിരുന്ന ചരിത്രപുരുഷനെപ്പറ്റി ഒന്നുമുള്ളതായി അറിവില്ല. യേശു മരിച്ചു കഴിഞ്ഞ് കുറെ വർഷങ്ങൾക്കു ശേഷം (എ.ഡി. 67-93 ) ജനിച്ച പ്ലേവിയാസ് ജോസഫസ് എന്ന ചരിത്രകാരന്റെ സാക്ഷ്യം യേശു ചരിത്ര പുരുഷനായിരുന്നുവെന്ന തെളിവാണ്. ജോസഫസ് എഴുതി, "യേശുവെന്ന വിശുദ്ധൻ ജീവിച്ചിരുന്നു. അദ്ദേഹം അനേകരെ സത്യത്തിന്റെ വഴിയെ സഞ്ചരിക്കാൻ പഠിപ്പിച്ചു. ഗ്രീക്കുകാരും യഹൂദരും ആ ദിവ്യനെ അനുഗമിച്ചിരുന്നു. അദ്ദേഹം മിശിഹാ (രക്ഷകൻ) ആയിരുന്നു" പക്ഷെ 'ജോസഫ്സ്' എന്ന എഴുത്തുകാരൻ ജീവിച്ചിരുന്നില്ലായെന്ന് അനേക ചരിത്രഗവേഷകരും യുക്തിവാദികളും വാദിക്കുന്നു. ക്രിസ്തു മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞ് അങ്ങനെയൊരാളിനെ ആദിമസഭ തിരുകി കയറ്റിയെന്നാണ് മറ്റൊരു ശക്തമായ വാദം. 2006-ൽ ചരിത്രത്തിൽ ഇല്ലാത്ത യേശുവിന്റെ കഥയുണ്ടാക്കി കബളിപ്പിച്ചുവെന്നു പറഞ്ഞ് 'ലൂജി കാസ്സി മോലി' എന്നൊരാൾ വത്തിക്കാനെതെരെ കേസ് കൊടുത്തിരുന്നു. എന്നാൽ ആ കേസ് തള്ളി പോവുകയാണുണ്ടായത്. വത്തിക്കാൻ തെളിവുകൾ അന്നു കോടതിയിൽ ഹാജരാക്കിയിരിക്കാം. യുക്തിവാദിയും തത്ത്വചിന്തകനുമായ ബർട്രാൻ റസ്സൽ ചരിത്രത്തിലെ യേശുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, "ചരിത്രപരമായി യേശു ജീവിച്ചിരുന്നുവെന്ന് സംശയകരമാണ്. യേശു ജീവിച്ചിരുന്നുവെങ്കിൽ തന്നെയും ജീവിച്ചിരുന്ന യേശുവിനെപ്പറ്റി നമുക്കൊന്നും അറിയത്തില്ല. അങ്ങനെയൊരു ചരിത്രം കണ്ടുപിടിക്കുകയും പ്രയാസമാണ്." വാദങ്ങളും എതിർ വാദങ്ങളും ചരിത്രത്തിന്റെ ഭാഗമായി അന്നും ഇന്നും തുടരുന്നു. യേശുവിന്റെ ചരിത്രം, ചരിത്രമാണെന്നും അല്ലെന്നും വെല്ലുവിളിക്കാനുള്ള കഴിവ് എനിക്കില്ല. ഞാനെഴുതിയ ലേഖനം സത്യമാണെന്ന് അവകാശപ്പെടുന്നുമില്ല. അതുപോലെ പള്ളിയിലും വേദപാഠത്തിലും പഠിപ്പിച്ച ചരിത്രവും സത്യമോ അസത്യമോ ആകാം.
Anthappan 2014-12-04 20:36:38
Some people have problem in accepting Jesus as a politician who sought to liberate the society from the clutches of injustice and oppression. And, such people took him out of the history, made up many stories, and made him son of God. They knew that he was assassinated and will never come back again. They made stories of miracles, raising dead people, and the story of him rising from the dead on the third day of his crucifixion. And, that was the beginning of Christianity, the money making corporations. They have big army of stupid and idiotic people and some of them show up in this page time to time. The traits which distinguished the Jesus movement in the social world of first-century Judaism were to a large extent rooted in the history of Israel itself. Indeed, the tension between Spirit and culture runs throughout the Old Testaments. Israel had begun as a charismatic movement under the leadership of Moses and was, at its inception, a group of outcasts-slaves in Egypt who were dispossessed and marginal, led into a new life by the grace and compassion of God. The great prophets of the Old Testament consistently challenged the dominant cultural consciousness of their day in the name of a more comprehensive vision, attacking their people’s reliance on arms and protesting against the treatment of the marginal. The spiritualization which we see in the Jesus movement is also known in Old Testaments; “The sacrifice acceptable to God is broken and contrite heart” That is the conflict between the Jesus movement and its contemporaries was not a conflict between two different religions, an old one and new one. It was a conflict within the tradition itself, between a version of the tradition which had hardened into conventional wisdom under the pressure of historical circumstances, and an alternative version which was freshly in touch with the spirit. The politics of compassion addressed the two central issues generated by the crisis in the Jewish social world: the growing internal division within Jewish society, and the deepening of the conflict with Rome. Jesus emphasis upon compassion as the ethos and politics of the people of God contravened the barriers created by Israel’s social world, made up of its blend of conventional wisdom, holiness, exclusivity, and patriarchy. Historically speaking, Jesus sought to transform his social world by creating an alternative community structured around compassion, with norms that moved in the direction of inclusiveness, acceptance, love, and peace. The alternative consciousness he taught as a sage generated a contrast society, an alternative community with an alternative consciousness grounded in the spirit. Thus saw the life of the spirit as incarnational, informing and transforming the life of culture. His mission, however, did not simply involve the creation of an alternative community. It also involved him in radical criticism of his culture’s present path, warning his people of the catastrophic historical direction in which they were headed. Hence I believe Jesus was a shrewd politician lived in history who didn't have anything to do with Christianity and its glorification of Jesus as God.
Ninan mathullah 2014-12-05 06:16:58
Thank you, Mr. Joseph Padannamakkal for clearing the misconceptions in your article. This shows your honesty. About Mr. Anthappan I do not have much hope. He has his own agenda to use this forum for propaganda. He is the best example of a person that closes his eyes and makes it dark. It is not possible to bring such people to light until they open their eyes to the light or truth. Some people prefer to believe lies than the truth as it suit them better to the life style they follow to believe lies. They mislead many others also. To mislead others they beat on the bush. They make opinions based on nothing. For example their assertion that miracles done by Jesus are just imaginations. What is the basis for such opinions? Is there any statement made by any contemporary of Jesus to that effect. Is there any historical evidence to support such opinions? Available historical evidence proves that Jesus did miracles. Anthappan and people like him do not want to accept this. They need proof recorded on rock. Looking for such proof is like a blind man looking for a cat in a dark room that is not there. Such people are doing great harm to the society by misleading people. They project out themselves as scholars. Ordinary people tend to believe such distortions. There is another group that does not want to accept Jesus as a historical figure- people of certain other religions. Their attitude is if the personalities in our religion are not historical figures then we do not give that credit to any religion. They create stories questioning the historicity of other religions, and feel good about it.
Anthappan 2014-12-05 08:27:38
Lee Strobel - LOL. He was an atheist who found out that becoming a pastor and loot the weak in society is better than working as a journalist or a lawyer. Journalism and a law degree with theological training are powerful combination to brain wash the weak and lambing in the society. Mr. Ninan Matthulla lacks quality of thinking because he is overpowered by the academic qualification of the people like Lee Strobel. Don’t be carried away because the priest or pastor used to be a scientist, Physician, or an educationalist or because you see them in the National TV very often. When you claim something to be true better that claim to be supported by evidence rather than quoting some books and justifying it. Jesus was a reformist and he wanted everyone to be in the kingdom he envisioned. Though it was started to reform the Israel, his doctrines spread across the world, defeated its purpose, manipulated and distorted by crooks like Lee Strobel, and became big corporations to feed the appetite of thousands of Bishops, Priests, and pastors for their comfortable life. I feel sorry for Mathilda who is victimized by them and beyond rehabilitation.
Ninan Mathullah 2014-12-05 08:50:48
Josephus was born in AD 37 though his works is dated AD 66.
Sudhir Panikkaveetil 2014-12-05 10:02:31
എന്തിനാണു മനുഷ്യര് ദൈവത്തിന്റെ പേരും പറഞ്ഞ് വെറുതെ വഴക്കടിക്കുന്നത്.  മനുഷ്യര് ദൈവത്തിനു വേണ്ടി പട വെട്ടിയപ്പോൾ, ചത്തൊടുങ്ങിയപ്പോൾ, പട്ടിണി കിടന്നപ്പോൾ
ഒന്നും അദ്ദേഹം പ്രത്യക്ഷപ്പെട്ടതായി എനിക്കരിവില്ലെന്നു കരുതി അങ്ങനെ അനുഭവം
ഉണ്ടായവരെ ഞാൻ എന്തിനു വെല്ലു വിളിക്കണം. സർവ്വ വ്യാപിയും, സർവ്വ ശക്തനുമെന്നു ഭാഗ്യവാന്മാർ വിളിക്കുന്ന ദൈവം മൂന്നു വയസ്സായ പെണ്‍കുട്ടിയെ നാല് മല്ലന്മാർ കൂടി ബലാല്സംഗം ചെയ്തു റെയിൽ വെ ട്രാക്കിൽ കൊണ്ടിടുന്നത് നോക്കിയിരുന്നത് എനിക്ക് അത്ഭുതമായി എന്ന് പറഞ്ഞപ്പോൾ ഒരു ഭാഗ്യവാൻ പറഞ്ഞത് അതൊക്കെ ദൈവം പിന്നീട് ചോധിക്കുമെന്നാണു.  കഷ്ടം!. ഹൃസ്വമായ ഈ ജീവിതം സന്തോഷത്തോടെ ജീവിക്കണം മനുഷ്യൻ.   പിന്നെ കണ്ടോളാം എന്ന് പറയുന്ന ഒരു ശക്തിയെ എന്തിനു വഴങ്ങണം. എനിക്ക് തോന്നുന്നത് എല്ലാം തികഞ്ഞവർ അവരുടെ സൗഭാഗ്യം നഷ്ടപ്പെടാതിരിക്കാൻ  സൃഷ്ടിച്ച ഒരു "സാധനം" ആയിരിക്കും ദൈവമെന്നാണു.  എന്റെ അഭിപ്രായമാണ്. ദൈവാനുഗ്രഹമുള്ളവർ കോപിക്കരുത്. അങ്ങനെ അവരെപോലെ  സൗഭാഗ്യം കിട്ടാൻ കുറെ മണ്ടന്മാരും പട്ടിണി കിടന്നും, കിടന്നുരുണ്ടും, തമ്മിൽ തല്ലിയും കൊന്നും ഈ ഭൂമി നരകമാക്കുന്നു.
Anil 2014-12-05 11:51:09
അല്ല, നിങ്ങളു ഈ ദൈവത്തെ അത്ര തള്ളിപ്പറഞ്ഞുകൂട സുധീരാ. സൂര്യൻ ഇല്ലാന്നു ചിന്തിച്ചേ... എന്താ സംഭവിക്കാ? ഇരുട്ടായി. തനിക്കു ജീവിക്കാനാവ്വോ പിന്നെ? ഇനി ഇരുട്ടു വേണ്ടാന്നു വെച്ചോ... പറ്റ്വൊ ഇങ്ങൾക്ക്? മഴയുണ്ടാവാതെ കൃഷി പറ്റ്വൊ?  അല്ല, വായൂ ഉണ്ടാവാതെ ശ്വസിക്കാനാവ്വോ? അപ്പൊ ഇതാര് ഇതൊക്കെ കൃത്യമായി അങ്ങട് തരുന്നേ? അല്ല, നിങ്ങളും ഞാനും ഒക്കെ എന്തിനാ അല്ലെങ്കിൽ ജീവിക്കുന്നെ? ഈ കോഴീം താറാവും പശും ആടും പട്ടീം പൂച്ചേം എന്താനാടോ നമ്മുടെ കൂടെ ഇങ്ങിനെ വസിക്കുന്നേ? ഈ  കാക്ക എന്തിനെ ഇങ്ങനെ പറന്നു മാറുന്നെ? ഈ കുരുവികള് എന്തിനിത്ര വിഷമിച്ചു തേൻ തന്നെ കുടിക്കണേ? ഈ പരുന്തു എന്തിനെ കൊഴീന്റെ കുഞ്ഞിനെ പൊക്കി അതിന്റെ കുഞ്ഞിനെ തീറ്റുന്നത്? ഗുരുവായൂരപ്പൻ ചിരിക്കണ് നിങ്ങള് പറഞ്ഞതു കേട്ടിട്ട്. കൃഷ്ണൻ ഗോപികമാരേം കൊണ്ടു കുളത്തിൽ പോയി കുളിക്കണു. ക്രിസ്തു അങ്ങനെ തന്നെ തൂങ്ങി നിൽക്കുന്നു. എന്തൊരു ദയ മുഖത്ത്! അല്ലാഹു ഒന്നും മിണ്ടണില്ല. കാണാനും പറ്റുന്നില്ല്യ. ദൈവം അല്ലെങ്കിൽ പിന്നെ ആരാ ഈ ഭൂമി ഇങ്ങനെയിട്ടു കറക്കുക? ഒരു കാര്യം മാത്രം എനിക്കു മനസ്സിലാവുന്നില്ലാ. ഞാനീ കളിയെല്ലാം  പഠിച്ചു, പിന്നെ എന്തിനു ഇനി ചത്തു പോണു? എന്തനു മരിക്കുന്നു ? അറിയ്യോ? വീണ്ടു പിറക്കാനോ? അപ്പൊ എങ്ങിനാ ദൈവം ഇല്ലാന്നു വിചാരിക്കാ? ഞാൻ എന്തിനു പഴകി വീക്കാവുന്നു? പാറപോലെ അങ്ങനെ ഇരുത്തിയാൽ പോരേ? എന്നെ എന്തിനു കൊല്ലുന്നു സ്വർഗ്ഗത്തിലോ നരകത്തിലോ കയറ്റാൻ?
Ninan Mathullah 2014-12-05 12:01:15
Instead of listening to the propaganda by Anthappan, let the readers read the book by Lee strobel and decide for themselves the evidence presented in the book. He presents the evidence as in a court of law. He received international acclaim for his book. Anthappan has nothing to say about the content of the book and then question the integrity of Lee Strobel with his personal attacks. Recently there was a meeting to recognize Mr. Strobel in Houston which was also attended by the Mayor of Houston, and many other eminent personalities. They all had good words for him. Anthappan continue to make irresponsible comments and personal attacks and mislead people and then continue to lead a normal life hiding somewhere in the crowd like a coward without the courage to come out into the light identifying himself.
ശ്രീബുദ്ധൻ 2014-12-05 12:09:58
ഒരുവൻ  അജ്ഞനാണ്, അവൻ അജ്ഞനാണെന്ന് അറിയുന്നിലെങ്കിൽ  അവൻ വിഡ്ഢിയാണ്, അവനെ ഉപേക്ഷിക്കുക 

ഒരുവൻ  അജ്ഞനാണ്, അവൻ അജ്ഞനാണെന്ന് അറിയുന്നെങ്കിൽ അവൻ ജിജ്ഞാസുവാണ്, അവനെ പഠിക്കുക 

ഒരുവൻ വിജ്ഞനാണ്, അവൻ വിജ്ഞനാണെന്ന് അറിയുന്നില്ലെങ്കിൽ അവൻ നിദ്രയിലാണ്, അവനെ ഉണർത്തുക 

ഒരുവൻ വിജ്ഞനാണ് , അവൻ വിജ്ഞാനാണെന്നു അറിയുന്നെങ്കിൽ അവൻ ഗുരുവാണ്, അവനെ അനുഗമിക്കുക 

വിദ്യാധരൻ 2014-12-05 12:33:47
'ചന്തമേറിയ പൂവിലും 
            ശബളാഭമാം  ശലഭത്തിലും 
സന്തതം കരതാരിയന്ന 
            ചിത്ര ചാതുരി കാട്ടിയും 
ഹന്ത കടാക്ഷ മാലകൾ 
                അർക്ക രശ്മിയിൽ നീട്ടിയും 
ചിന്തയാം മണി മന്ദിരത്തിൽ 
                വാഴും ഈശനെ വാഴ്ത്തുവിൻ'  (ആശാൻ )

സ്വന്ത ഹൃദയത്തിലുള്ള ദൈവത്തെ ഉപേക്ഷിച്ചു എന്തിനാ ഇങ്ങനെ അലയുന്നത്?.  അഹം ബ്രഹ്മാസമി എന്ന് ഹിന്ദു മതം പഠിപ്പിക്കുന്.  സ്വർഗ്ഗ രാജ്യം നിങ്ങളിൽ (നിങ്ങളുടെ ഇടയിൽ ) ഉണ്ടെന്നു യേശു പഠിപ്പിക്കുന്നു.  

Ninan Mathullah 2014-12-05 13:20:43
Only people who do not know the Truth will wander about. I know where I stand. Here I am trying to help people who wander about searching the truth.
Anthappan 2014-12-05 18:08:18
In order to win his argument and misguide the people,  Matthulla is dragging Houston Mayor into this discussion.  I don’t think readers have forgotten about Matthulla’s stand on Gays and Lesbians with respect to Christianity. (Jesus has nothing to do with it).  It is known to the world that Houston Mayor who is actually a Lesbian wanted all the preachers in Houston to submit their sermon,  before they deliver to the public, to the city officials for the verification and making sure  the rights of the Homosexuals are violated.  All the pastors in Houston protested it and it is an ongoing feud in Houston.   My question to you Is Mathulla, what kind of business Lee Strobel had with Houston Mayor? How you approve your hero, Lee Strobel to meet with the Mayor of Houston?  And how you and your faith fit into that setting?   All these problem starts because you are enslaved by people like Lee Stroel who is also trying to make compromise (He is good in that with his background) with the Mayor.   Jesus had one stand from the beginning to the end.  He wanted an inclusive society with Gays, Lesbians, thieves, people like me, you and everyone bound by love.   I know it is hard for you to understand what I am talking about and easy for you to spit the garbage on me which was pushed into you by your crooked religious Gurus.   You seek the truth as Jesus said and it will unshackle you from your confusion and see the light.  And,  I wish you all the best. 

vayanakaran 2014-12-05 18:58:37
അനിൽ എന്ന പെന്തകൊസ്തുകാരന്  സുവിശേഷം   പ്രസംഗിക്കാൻ
ഒരവസരം നല്കി സുധീരൻ. അപ്പുറത്ത് മാത്തുള്ള എന്ന ദൈവഭക്തനും കപട ഭക്തിക്കെതിരെ നില്ക്കുന്ന
അന്തപ്പനും തമ്മിൽ വാദപ്രതിവാദങ്ങൾ.
എന്തിനാണ് ഇതൊക്കെ, ദൈവം മനസ്സിലോ
കല്ലിലോ, കുരിസ്സിലോ ചന്ദ്രകലയിലോ
വിഹാറിലോ ഒക്കെ ആയിക്കോട്ടെ, മനുഷ്യര്
തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞാൽ പ്രശ്നമില്ല.   അയ്യപ്പനിൽ വിശ്വാസമുള്ള ഒരാള്ക്കും ആപത്ത് വരില്ലെന്ന് കേശവൻ നമ്പൂരി. കര്പൂര മലയിടിഞ്ഞും, വണ്ടി മറഞ്ഞും അയ്യപ്പ ഭക്തര മരിച്ചത് അവര്ക്ക് വിശ്വാസം പോരാഞ്ഞിട്ടയിരിക്കും. സുധീരൻ പറഞ്ഞ പോലെ മനുഷ്യര് ദൈവത്തിന്റെ പേരും പരഞ്ഞു വെറുതെ സമയം കളയുന്നു.
Anil 2014-12-05 21:01:25
നമ്മളാരും വായിക്കാത്തവരാന്നു കരുതിയാ, 'വായനക്കാരൻ' "മനുഷ്യര് തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞാൽ പ്രശ്നമില്ലെന്നു", പറഞ്ഞു തള്ളിക്കയറിയിരിക്കുണത്?   അല്ലാ, ദൈവത്തെപ്പറ്റി പറഞ്ഞാൽ സ്നേഹമില്ലാന്നോ? ദൈവത്തിന്റെ പേര് പറഞ്ഞ് മനുഷ്യര് സമയം കളയുവാന്നോ? 
Anthappan 2014-12-05 21:19:20
Dear Vayanakkaaran.

Jesus was a good person who wanted his fellow beings to enjoy the life on earth just like anyone else.  but people like Anil ,  Mathulla and the so called Christians tarnished his name by screwing up his teachings.   It is not a wastage of time challenging them and be a hurdle on their way.  
വിദ്യാധരൻ 2014-12-05 21:50:06
മനുഷ്യപുത്രൻ 
                              (വയലാർ ) 

മനുഷ്യൻ ദൈവത്തിനെ സൃഷ്ടിച്ചു മനസ്സിൻറെ 
മലർക്കുമ്പിളിനുള്ളിൽ തിരുമധുരവുമായി 

സർഗ്ഗകല്പ്പനയുടെ മുഗ്ദ്ധമാം ചിറകിന്മേൽ 
സത്യമന്വേഷിച്ചെങ്ങും നടന്ന കിനാവുകൾ 

വിശ്വസൗന്ദര്യത്തിന്റെ പൂക്കളും രത്നങ്ങളും 
വിസ്മയങ്ങളുംകൊണ്ട് വീടുകെട്ടിയ കാലം 

മനുഷ്യൻ ദൈവത്തിനെ വളർത്തി, ദാഹിക്കുന്ന 
മനസ്സിൽ മാതൃത്വത്തിൻ സ്നിഗ്ദ്ധ വാത്സല്യത്തോടെ 

കാലമാട്ടിയ കളിത്തൊട്ടിലിൽ മയങ്ങിയും 
കാഹളദ്ധ്വനികളിലുണർന്നും വളർന്നനാൾ 

ഒരിക്കൽ കാണാതായി കുഞ്ഞിനെ മനുഷ്യൻറെ 
നിറയും വാത്സല്യത്തിൻ കണ്‍പീലി നനഞ്ഞുപോയ് 

കടലോരത്തിൽ, ഗുഹാഗഹ്വ രങ്ങളിൽ , മല -
മുടിയിൽ, കൊടുങ്കാട്ടിൽ തേടുവാനിടമില്ല 

കണ്ടിടത്തെല്ലാം ഓമൽപ്പേർ ചൊല്ലി വിളിച്ചിട്ടും 
കണ്ടില്ല, വിളികേട്ടില്ല, എങ്ങുപോയി ദൈവം?

അന്ന്തൊട്ടിന്നേവരെതുടർന്നൂ, തുടരുന്നു 
മണ്ണിലെ മനുഷ്യന്റെ ദൈവാന്വേഷണ യജ്ഞം !

പോയ നഷ്ടത്തിൻ ഗർത്തം നികന്നിലതിൻ ശോക-
ച്ഛായയും മാഞ്ഞില്ലാകെ കിട്ടിയതിതുമാത്രം -

മതമെന്നൊരു ദുഷ്ടരാക്ഷസനതിൻ പിഞ്ചു -
ഹൃദയം പുലിനഖക്കൈകളാൽ മാന്തിക്കീറി 

അജ്ജഡം പ്രദർശിപ്പിച്ചതിന്റെ പിന്നിൽ നിന്നീ 
വിശ്വശക്തിയാം മന്ത്രപിഞ്ചിക ചുഴറ്റുന്നു 

മനുഷ്യപുത്രൻ കൊല്ലപ്പെട്ടുപോയ്, മതങ്ങൾക്ക് 
മരണം മഹാസത്യം; ജീവിതം വെറും മിഥ്യ !     

John Varghese 2014-12-06 08:57:34
Thank you Vidyadharan for posting that thought provoking poem of Vailaar.
വായനക്കാരൻ 2014-12-06 14:51:21
മാത്തുള്ളയും അന്തപ്പനും ഒരേ സ്ത്രീയെയാണ് സ്നേഹിച്ചിരുന്നതെങ്കിൽ തമ്മിൽത്തല്ലുന്നത് മനസ്സിലാക്കാം; ഒരേ ദൈവത്തെ സ്നേഹിക്കുന്ന നിങ്ങൾ പരസ്പരം സ്നേഹിക്കുകയല്ലേ വേണ്ടത്?
Ninan Mathullah 2014-12-06 19:05:25
In love there is discipline there. We love our children, and so we discipline them. I spent my time and energy here to take away ignorance from human minds.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക