Image

അബുദാബി എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

Published on 15 December, 2011
അബുദാബി എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
അബൂദബി: പൊതുജനങ്ങളെ സേവിക്കുന്നതില്‍ മികവ്‌ കാട്ടുന്നത്‌ ഔദാര്യമല്ല മറിച്ച്‌ രാജ്യത്തോടും ജനങ്ങളോടും നിര്‍ബന്ധമായും ചെയ്യേണ്ട കടമയാണെന്ന്‌ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്‌റ്റനന്‍റ്‌ ജനറല്‍ ശൈഖ്‌ സെയ്‌ഫ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. ഭാവി തലമുറക്ക്‌ ഉപകാരപ്പെടുമെന്ന്‌ മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരില്‍ പൊതുജനത്തിനുള്ള വിശ്വാസം വര്‍ധിക്കാനും ഇത്‌ കാരണമാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ്‌ ഓഫിസേഴ്‌സ്‌ ക്‌ളബില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ എക്‌സ്ലന്‍സ്‌ അവാര്‍ഡ്‌ വിതരണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ശൈഖ്‌ സെയ്‌ഫ്‌. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഇടപാടുകാര്‍ക്കും കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നല്‍കി.
168 അവാര്‍ഡുകള്‍ ആണ്‌ വിതരണം ചെയ്‌തത്‌. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്‌റ്റനന്‍റ്‌ ജനറല്‍ സെയ്‌ഫ്‌ അല്‍ ഷഫര്‍, ആഭ്യന്തര മന്ത്രിയുടെ ഓഫിസിലെ സെക്രട്ടറി ജനറലും അവാര്‍ഡ്‌ ജനറല്‍ സൂപ്പര്‍വൈസറുമായ മേജര്‍ ജനറല്‍ നാസര്‍ സലീം ലഖ്‌റെബാനി അല്‍ നുഐമി, അബൂദബി പൊലീസ്‌ ഡപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ്‌ മേജര്‍ ജനറല്‍ ഉബൈദ്‌ അല്‍ ഹെയ്രി കെത്‌ബി, അവാര്‍ഡ്‌ ജനറല്‍ കോഓര്‍ഡിനേറ്റര്‍ മേജര്‍ ജനറല്‍ ഡോ. അബ്ദുല്‍ ഖുദൂസ്‌ അബ്ദുല്‍ റസാഖ്‌ അല്‍ ഉബൈദി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അബുദാബി എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക