Image

റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍ നൈല നായിക

Published on 05 December, 2014
റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍ നൈല നായിക
റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ നായികയാകുന്നു. പൃഥ്വിരാജ്‌ ആണ്‌ നായകന്‍. പൃഥ്വിരാജിനോടൊപ്പം നൈല ഇതാദ്യമാണ്‌. ഏറെ ശ്രദ്ധിക്കപ്പെട്ട മുംബയ്‌ പൊലീസിനുശേഷം പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്‌ സഞ്‌ജയ്‌ ബോബി ടീമാണ്‌.

മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കടയിലും ഗ്യാംഗ്‌സ്റ്ററിലും ഫയര്‍മാനിലും നായികയായ നൈല ജയസൂര്യയോടൊപ്പം പുണ്യാളന്‍ അഗര്‍ബത്തീസില്‍ അഭിനയിച്ചിരുന്നു.

ജ്യോതിക നായികയായ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ്‌ റീമേക്കിന്റെ തിരക്കിലാണ്‌ റോഷന്‍ ഇപ്പോള്‍.
റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍ നൈല നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക