മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. ജനുവരി ഒരു ഓര്‍മ്മ, നാടുവാഴികള്‍, മാന്പഴക്കാലം, നരന്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ്, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ജോഷിമോഹന്ലാല് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച ദൃശ്യ വിരുന്നായിരുന്നു.
ജോഷിയുടെ ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം. ലൈലാ ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിലും നായകന് മോഹന്‍ലാലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഞ്ജന്‍ പ്രമോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. 2015 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രാജാധിരാജ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ എം.കെ നാസറാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജോഷിയുടെ പുതിയ ചിത്രത്തിന്റെ സെറ്റിലെത്തും.
ഷാജൂണ്‍ കരിയല്‍ സംവിധാനം ചെയ്യുന്ന സര് സിപി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ എം.കെ.നാസര്‍ ഇപ്പോള്‍ ആലപ്പുഴയിലെ ചിത്രീകരണ സ്ഥലത്താണുള്ളത്.