Image

വീണ്ടും വിവാദമായ രാജന്‍കേസ്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 05 December, 2014
വീണ്ടും വിവാദമായ രാജന്‍കേസ്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
നാല്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും വിവാദങ്ങള്‍ വിട്ടുമാറാത്തതുമായ കേസ്സാണ്‌ രാജന്‍ വധക്കേസ്‌. ഒരു പക്ഷെ കേരളക്കരയില്‍ ഇത്രയേറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു കേസ്‌ ഇതല്ലാതെ മറ്റൊന്നില്ലെന്നു തന്നെ പറയാം. ഒരു പിതാവ്‌ തന്റെ മകന്റെ തിരോധനത്തിന്റെ സത്യം കണ്ടെത്താന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ ചിലവഴിച്ചിട്ടും പണത്തിന്റെ മുക്കാല്‍ പങ്ക്‌ ചിലവഴിച്ചിട്ടും സത്യാവസ്ഥയെന്തെന്ന്‌ കണ്ടെത്താന്‍ കഴിയാതെ പോയിയെന്നതാണ്‌ സത്യം. കേരളത്തില്‍ ഹേബിയസ്സ്‌ കോര്‍പ്പസ്‌ ഫയല്‍ സ്വീകരിച്ചുകൊണ്ട്‌ കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസ്സാണ്‌ രാജന്‍ തിരോധാനം അല്ലെങ്കില്‍ രാജന്‍ വധക്കേസ്‌. രാജനെ കൊന്നുവെന്നതിന്‌ തെളിവുകളോ അതിന്റെ കുറ്റം വ്യക്തമായി ആരിലും ചുമത്താത്തതിനാലും അത്‌ ഒരു തിരോധാനമായും പലരും പറയുന്നുവെന്നതാണ്‌ സത്യം. രാജന്റെ തിരോധാനത്തെ കുറിച്ച്‌ അന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും അതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ്‌ ഒരു വസ്‌തുത. രാജനെ കൊല്ലുന്നതായി ആരെങ്കിലും കണ്ടതായി മൊഴി നല്‍കപ്പെട്ടിട്ടില്ല ഇതുവരെയും. രാജനെ അറസ്റ്റുചെയ്‌തതായും കക്കയം പോലീസ്‌ ക്യാമ്പില്‍ ഇട്ട്‌ അതിക്രൂരമായി പീഡിപ്പിച്ചുവെന്നുവരെയെ പുറംലോകത്തിനറിയൂ.

രാജന്‍ വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്‌ ഡ്രൈവര്‍ രംഗത്ത്‌  വന്നതാണ്‌ രാജന്‍ വധക്കേസ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും വരാന്‍ കാരണം. രാജനെ കൂത്താട്ടുകുളത്തെ ബേക്കണ്‍ ഫാക്‌ടറിയിലെ ഐസ്‌ ചേംബറില്‍ തള്ളിയെന്നും തുടര്‍ന്ന്‌ മൃതദേഹം കൊത്തിനുറുക്കി പന്നിക്ക്‌ ഇട്ടുകൊടുത്തുവെന്നുമാണ്‌ പോലീസ്‌ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. മൃതദേഹവുമായി എത്തിയപ്പോള്‍ ബേക്കണിലെ ഉദ്യോഗസ്ഥര്‍ ആദ്യം വിസമ്മതിക്കുകയും മന്ത്രിയുടെ ഉത്തരവാണെന്ന്‌ പറഞ്ഞപ്പോള്‍ സമ്മതിക്കുകയുമാണെന്നാണ്‌ ഡ്രൈവറുടെ മനസാക്ഷികുത്ത്‌ കാരണമാണെന്നാണ്‌ ഇയാള്‍ പറയുന്നത്‌. മുന്‍പോലീസ്‌ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ രാജന്‍വധക്കേസ്‌ മറ്റൊരുവഴിത്തിരിവുണ്ടാക്കുമെന്നാണ്‌ പറയപ്പെടുന്നത്‌.

പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനത്തില്‍ രാജന്‍ മരിച്ചുവെന്നും അതിനുശേഷം മൃതദേഹം പഞ്ചസാരയും പെട്രോളുമുപയോഗിച്ച്‌ കത്തിച്ചുയെന്നുമായിരുന്നു ഇതിനുമുന്‍പ്‌ കേട്ടിരുന്നത്‌. പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ്‌ പറയപ്പെടുന്നത്‌. എന്തായാലും രാജനെന്തു സംഭവിച്ചുയെന്നത്‌ ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നുയെന്നതാണ്‌ സത്യം. ഈ രണ്ട്‌ വെളിപ്പെടുത്തലുകളിലും ഏതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്നത്‌ അറിയാനാകാത്ത അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്‌.

ഇന്ത്യയുടെ കറുത്തദ്ധ്യായമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ നടുവില്‍ 1976 മാര്‍ച്ച്‌ ഒന്നിനാണ്‌ നക്‌സല്‍ബന്ധം ആരോപിച്ച്‌ കോഴിക്കോട്‌ റീജണല്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അറസ്റ്റ്‌ ചെയ്യുന്നത്‌. നക്‌സലൈറ്റുകള്‍ കേരളത്തില്‍ ശക്തിപ്രാപിച്ചുവരുന്ന സമയമായിരുന്നു ആ കാലം. കലാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നക്‌സലൈറ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നുയെന്ന ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട്‌ വന്നതിനെ തുടര്‍ന്ന്‌ പോലീസ്‌ നിരീക്ഷണത്തിലായിരു ന്നു അന്ന്‌ കേരളത്തിലെ കലാലയങ്ങള്‍ പ്രത്യേകിച്ച്‌ അടിയന്തരാവസ്ഥയുടെ സമയത്ത്‌. ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ പ്രഗല്‍ഭനും കരുത്തനുമായ പോലീസ്‌ സൂപ്രണ്ട്‌ ജയറാം പടിക്കലിനെ ചുമതലപ്പെടുത്തിയതോടെയാണ്‌ കേരളത്തിലെ കലാലയങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്‌. നക്‌സല്‍ബന്ധം ആരോപിച്ച്‌ പല വിദ്യാര്‍ത്ഥികളെയും അന്ന്‌ അറസ്റ്റ്‌ ചെയ്യുകയുണ്ടായി. അങ്ങനെയാണ്‌ രാജനെയും അറസ്റ്റുചെയ്യുന്നത്‌. കോളേജിലെ ഹോസ്റ്റലില്‍നിന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജീപ്പില്‍ കയറ്റിയതില്‍ പിന്നെ രാജനെ പുറംലോകം കണ്ടിട്ടില്ല. അറസ്റ്റ്‌ ചെയ്‌ത രാജനെ പോലീസ്‌ കസ്റ്റഡിമരണത്തിന്‌ കുപ്രസിദ്ധമായ കക്കയം പോലീസ്‌ ക്യാമ്പില്‍ കൊണ്ടുപോയിയെന്നാണ്‌ പറയപ്പെടുന്നത്‌. നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താനും അറസ്റ്റുചെയ്‌ത്‌ അതിക്രൂരമായി ശിക്ഷിക്കുന്നതിനായിരുന്നു അടിയന്തരാവസ്ഥ കാലത്ത്‌ കക്കയം ക്യാമ്പ്‌ എന്നാണ്‌ പറയപ്പെടുന്നത്‌.

കക്കയം പോലീസ്‌ ക്യാമ്പില്‍വച്ച്‌ അതിക്രൂരമായി രാജനെ മര്‍ദ്ദിച്ചതായി ഒപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട സി.എ. ചാലി വെളിപ്പെടുത്തുകയുണ്ടായി. നഗ്നനായി പലകയില്‍ കിടത്തി ഉലക്കകൊണ്ട്‌ ഉരുട്ടിയായിരുന്നത്രെ രാജനെ ചോദ്യം ചെയ്‌തത്‌ എന്നാണ്‌ വെളിപ്പെടുത്തിയതത്രെ. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഒരു പാത്രത്തില്‍ മൂത്രമൊഴിച്ച്‌ അതാണ്‌ പോലീസുകാര്‍ രാജന്‌ നല്‍കിയതെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെ അതിക്രൂരമായ രീതിയില്‍ മൂന്നാം മുറയും നാലാം മുറയും ഒക്കെ പ്രയോഗിച്ചായിരുന്നു രാജനെ ചോദ്യം ചെയ്‌തത്രെ. പോലീസ്‌ ചോദ്യം ചെയ്യലില്‍ ഉലക്കപ്രയോഗം തുടങ്ങുന്നത്‌ അന്നുമുതലായിരുന്നു. അങ്ങനെ രാജനെ അതിക്രൂരമായി പീഡിപ്പിക്കുകയും അതിനെ തുടര്‍ന്ന്‌ രാജന്‍ കൊല്ലപ്പെടുകയുമാണുണ്ടായതെന്നാണ്‌ പറയപ്പെടുന്നത്‌. മൃതശരീരം പിന്നീട്‌ പഞ്ചസാരയും പെട്രോളുപയോഗിച്ച്‌ കത്തിച്ചുകളഞ്ഞുവത്രെ. പഞ്ചസാര ഉപയോഗിച്ച്‌ കത്തിച്ചാല്‍ അസ്ഥിപോലും ചമ്പലാകുമെന്നതിനാലാണത്രെ പഞ്ചസാര ഉപയോഗിച്ച്‌ കത്തിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. യാതൊരു തെളിവും അവശേഷിക്കാതിരിക്കാനത്രെ ഇങ്ങനെ ചെയ്‌തത്‌. പോലീസ്‌ ക്യാമ്പില്‍ രാജനെന്തു സംഭവിച്ചുയെന്നതിന്‌ യാതൊരു ഔദ്യോഗിക വിശദീകരണവും ആരും നല്‍കിയില്ലായെന്നതാണ്‌ സത്യം.

തന്റെ മകനെന്തു സംഭവിച്ചുയെന്നതിനെകുറിച്ച്‌ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കാത്തതിനാല്‍ രാജന്റെ പിതാവ്‌ പ്രൊഫ. ഈച്ചരവാര്യര്‍ അന്ന ത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്‌ പരാതി നല്‍കി. പരാതി സ്വീകരിച്ച കരുണാകരന്‍ അന്വേഷണത്തിനുത്തരവിട്ടെങ്കിലും അതിലൊന്നും രാജനെന്തു സംഭവിച്ചുയെന്നതിനെ കുറിച്ച്‌ കണ്ടെത്താനായില്ല. തുടര്‍ന്ന്‌ പ്രൊഫ. ഈച്ചരവാര്യര്‍ തന്റെ മകനെ കണ്ടെത്തുന്നതിനായി ഹേബിയസ്‌ കോര്‍ പ്പസ്‌ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌തു. ഫയല്‍ സ്വീകരിച്ച ഹൈക്കോടതി കൂടുതല്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയുണ്ടായി. അതില്‍ രാജന്‍ പോലീസ്‌ ക്യാമ്പില്‍വച്ച്‌ കൊല്ലപ്പെട്ടുയെന്ന്‌ കണ്ടെത്തിയെങ്കിലും ജഡത്തിന്‌ എന്ത്‌ സംഭവിച്ചുയെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ അന്ന്‌ ക്രൈംബ്രാഞ്ച്‌ എസ്‌.പി.യായിരുന്ന ജയറാംപടിക്കലിനെതിരെയും സബ്‌ ഇന്‍ സ്‌പെക്‌ടറായിരുന്ന പുലിക്കോടന്‍ നാരായണനെതിരെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കീഴ്‌ക്കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിച്ചെങ്കിലും ജഡം കണ്ടെത്താനോ മതിയായ തെളിവ്‌ ഹാജരാക്കാനോ പ്രോസിക്യൂഷന്‌ സാധിച്ചില്ല.  അപ്പീലില്‍ ജയറാം പടിക്കലിനെയും പുലിക്കോടന്‍ നാരായണനെയും ഹൈക്കോടതി വെറുതെ വിട്ടു. ജയറാം പടിക്കല്‍ പിന്നീട്‌ ഡി.ജി.പിയാകുകയും പുലിക്കോടന്‍ നാരായണന്‍ പോലീസ്‌ സൂപ്രണ്ടാകുകയും ചെയ്‌തു.

അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു രാജന്‍വധക്കേസ്സ്‌. കരുണാകരനെ ജീവിതാവസാനം വരെ ഒരു നിഴല്‍പോലെ പിന്‍തുടര്‍ന്നതായിരുന്നു രാജന്‍വധക്കേസ്സ്‌. കരുണാകരന്റെ മുഖ്യമന്ത്രി കസേരയെപോലും തെറിപ്പിച്ച രാജന്‍വധക്കേസ്സ്‌ മുന്‍മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ പ്രതിച്ഛായയെപോലും കളങ്കപ്പെടുത്തുകയുണ്ടായിയെന്നതാണ്‌ സത്യം. അടിയന്തരാവസ്ഥ കാലത്ത്‌ നടന്ന ഈ സംഭവം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ അറിയുന്നത്‌ ഏറെ വൈകിയാണെന്നായിരുന്നു പറയപ്പെടുന്നത്‌. പോലീസും ആഭ്യന്തരവകുപ്പും അദ്ദേഹത്തില്‍ നിന്ന്‌ എല്ലാം മറച്ചുവെയ്‌ക്കുകയോ ചെയ്യുകയാണത്രെ.

അടിയന്തരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കരുണാകരന്‌ അധികകാലം ആ കസേരയിലിരിക്കാന്‍ കഴിയാതെപോയത്‌ രാജന്‍ വധക്കേസ്സില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുയെന്ന്‌ കോടതി വിമര്‍ശിച്ചതു കാരണമാണ്‌. അന്ന്‌ കരുണാകരന്‍ കോടതിയില്‍ പറഞ്ഞ ഒരു വാക്ക്‌ ഏറെ ഹൃദയസ്‌പര്‍ശിയുമായിരുന്നു. മകന്‍ നഷ്‌ടപ്പെട്ട പ്രൊഫ. ഈച്ചരവാര്യരുടെ വേദന എന്തെന്ന്‌ അച്ചനായ തനിക്കറിയാമെന്നായിരുന്നു. രാജന്റെ വധക്കേസ്സിനെകുറിച്ച്‌ മുഖ്യമന്ത്രിയെന്തു പറയുന്നുയെന്ന്‌ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇത്‌ പറഞ്ഞത്‌. രാജന്‍ വധക്കേസിനെ കുറിച്ച്‌ എന്ത്‌ പറയുന്നുയെന്ന്‌ ഒരിക്കല്‍ കരുണാകരനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന്‌ വന്ന മറുപടി ഇപ്രകാരമായിരുന്നു. വാര്യര്‍ മാഷ്‌ എന്റെ അദ്ധ്യാപകനായിരുന്നു. ആ മാഷിന്റെ മകനെ കൊല്ലാന്‍ ഞാന്‍ കൂട്ടുനിക്കുമോ. അദ്ദേഹത്തിന്റെ കണ്‌ഠം ഇടറുന്നതായിപോലും തോന്നിയിട്ടുണ്ട്‌. എന്നാല്‍ പലരും കരുണാകരന്‌ പ്രതിസ്ഥാനത്താക്കുകയാണുണ്ടായത്‌. കരുണാകരന്‌ പങ്കുണ്ടോ ഇല്ലെയോ എന്നത്‌ ആര്‍ക്കുമറിയില്ലെന്നുതന്നെ പറയാം.

എന്നാല്‍ അടിയന്തരാവസ്ഥയുടെ മറവില്‍ പലതും നടന്നു. നക്‌സലൈറ്റുകളെ ഉന്‍മൂലനം ചെയ്യാന്‍ കേരളപോലീസിനു കഴിഞ്ഞത്‌ അന്നാണെങ്കിലും അതിന്റെ പേരില്‍ ചില നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുയെന്നതാണ്‌ സത്യം. അതില്‍ ഒരാളായിരുന്നു രാജന്‍. ഏകമകനായ രാജനെ ഏറെ പ്രതീക്ഷയോട്‌ വളര്‍ ത്തിയ പ്രൊഫ. ഈച്ചരവാര്യര്‍ക്ക്‌ തന്റെ മകന്‍ നഷ്‌ടപ്പെടുക മാത്രമല്ല അതില്‍കൂടി വന്നത്‌. പ്രത്യാശയും പ്രതീക്ഷയുമാണ്‌ തകര്‍ന്നത്‌.

ഈ സംഭവത്തോട്‌ രാജന്റെ മാതാവ്‌ മാനസികമായി തകര്‍ന്നു. മകന്റെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കോടതികളുടെ വരാന്തയില്‍ തളര്‍ന്നുതകര്‍ന്ന മനസ്സുമായി ക്ഷീണിതനായി ഇരുന്ന ഈച്ചരവാര്യര്‍ക്ക്‌ ഒന്നെ പറയാനുണ്ടായിരുന്നൊള്ളൂ. തന്റെ മകനെന്തു സംഭവിച്ചു. അവനുവേണ്ടി കാത്തിരിക്കണമോ എന്നും സത്യം എന്തായാലും തന്നോട്‌ അത്‌ പറയാന്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അറിയിച്ചാല്‍ മാത്രം മതിയായി രുന്നു എന്ന്‌ ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.. ആരോടു പ കയും വിദ്വേഷവുമില്ല. അവന്‍ മരിച്ചെങ്കില്‍ അതറിഞ്ഞാല്‍ അവന്റെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ ശേഷക്രിയയെങ്കിലും ചെയ്യാമായിരുന്നുയെന്ന്‌ പറയുമ്പോള്‍ അത്‌ ഒരു തേങ്ങലല്ല ഒരു പൊട്ടിക്കരച്ചിലായിരുന്നു.

സംഭവിക്കാന്‍ പറ്റാത്തത്‌ സംഭവിച്ചു.  കൈ അബദ്ധം ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ഒരിക്കല്‍ പറഞ്ഞതങ്ങനെയായിരുന്നു. അതെ ഒരു കൈ അബദ്ധം അത്‌ തുറന്നു പറഞ്ഞാല്‍ ഒരു ജീവിതകാലം മുഴുവന്‍ മകനുവേണ്ടി കാത്തിരുന്ന വാര്യര്‍മാഷിനും ഭാര്യക്കും ആ കാത്തിരിപ്പ്‌ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ അത്‌ ആരുടെയും ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോഴത്തെ ഈ വെളിപ്പെടുത്തല്‍ സത്യം കണ്ടെത്താന്‍ സഹായിക്കുമോ സഹായിക്കുമെന്ന്‌ പ്രത്യാശിക്കാം. പക്ഷെ അതിനുവേണ്ടി വാദിക്കാന്‍ വാര്യര്‍മാഷ്‌ ഇന്ന്‌ ജീവിച്ചിരിപ്പില്ല. അതിനാരെങ്കിലും മുന്നോട്ടുവരുമോ. ഷാജി എന്‍ കരുണ്‍ പ്രേംജിയെ നായകനാക്കി രാജന്റെ സംഭവം പിറവി എന്ന പേരില്‍ സിനിമ ഇറക്കുകയുണ്ടായി. അതില്‍ പ്രേംജി അന്വര്‍ത്ഥമാക്കിയ വാര്യാര്‍മാഷിന്റെ ഭാഗത്തില്‍ എല്ലാം തകര്‍ന്നതിന്റെ വേദയില്‍ വിങ്ങിപ്പൊട്ടി കരയുന്ന രംഗം ഒരിക്കലും മായാ തെ കിടക്കുന്നു മനസ്സില്‍.

ബ്ലെസന്‍ ഹൂസ്റ്റണ്‍ :blessonhouston@gmail.com
വീണ്ടും വിവാദമായ രാജന്‍കേസ്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
Anthappan 2014-12-06 09:15:59
during the nationwide Emergency in India along with his fellow student Joseph Chaly who later suffered imprisonment for 9 months, for alleged Naxal association. As was later revealed owing to a petition in the High Court of Kerala, he was held in police custody and tortured as part of the interrogation. He died due to the torture of extreme kind,[4] especially due to something called uruttal (a practice of "rolling" a heavy wooden log over the body of the victim). His body was then disposed of by the police, and was never recovered. Rajan's father T. V. Eachara Warrier complained to the authorities about his missing son. The police finally confirmed that he died in custody upon a habeas corpus suit (the first such suit in the history of Kerala) filed by his father in the High Court of Kerala.[5] Rajan's mother had become insane by reason of these developments and she was hospitalised. His father T. V. Eachara Warrier lost all of his money but he did not know why his son was arrested, that he made enquiries to Police Officers, who, he felt, would be able to give him the details about his son's arrest and also about his whereabouts. He made representations to the authorities which produced no result. Somehow he came to know that Rajan was arrested under directions of the DIG of Police, Crime Branch, Trivandrum. And he started moving heaven and earth to get the whereabouts of the boy. He met the then Home Minister of the State Sri K. Karunakaran. He sent petitions to the Home Secretary to the Govt. of Kerala 3 times. To all these, there was not even a single reply or acknowledgment. The weeping eyes of the parents were asking where their son was. Mr. Warrier continued his efforts at getting some information about his son by similar representations made to the President of India and Home Minister to the Government of India with copies to all the Members of Parliament from Kerala. He made similar representations to the Prime Minister of India and others too all with no effect. He met several police officers and came to know that some of the students who had been arrested similarly were detainees in the Central Jail. He was vigorously searching in vain for his son in the three Central Jails and also in the various other police camps and other places. He met the then Chief Minister several times because the Chief Minister had personal knowledge of the arrest of his son and also of his detention. On the last occasion he met Sri. Achutha Menon the latter expressed his helplessness in the matter and said that the matter was being dealt with by Sri. Karunakaran, Minister for Home Affairs. He appealed to the general public in Kerala by expressing his grievance in a pamphlet distributed to the public. The Home Minister who was a candidate in the recent elections addressed several public meetings in Mala, Kalpetta and other constituencies of the State and in some of the meetings he made mention of the fact that his son Rajan was involved as an accused in a murder case and that was why he was kept in detention. But Rajan was never produced before a Magistrate. Rajan was originally taken into custody by the corrupted police for disrupting Karunakaran's meeting under the pretext of Naxalite attack. It is outrageous to note that Kerala built a sculpture of these crooked politician in his memory. Jayram Pdikals life came to an end at the age of 60 due to cancer and his son found dead in rented house in TVM at the age of 47.
Raman Nair 2014-12-06 13:08:30
Karunakaran knew from the very beginning the fate of Rajan. I was a student at EKM and participated in the student strike to bring out the truth about Rajan. Rajan’s family was completely destroyed by that incident. As Anthappan stated, one of the key player in that Uruttal was DIG Jayram Padikkal. And, see how he met with his destiny. Kerala politicians and their children are corrupted to the core then and now and in order to protect their illegally collected wealth they would do anything and go any extent.
John varughese 2014-12-08 17:15:44
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക