Image

രാജ്യാന്തര ചലച്ചിത്രമേള: റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ ഒമ്പത്‌ ചിത്രങ്ങള്‍ (ആശ എസ്‌. പണിക്കര്‍)

Published on 07 December, 2014
രാജ്യാന്തര ചലച്ചിത്രമേള: റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ ഒമ്പത്‌ ചിത്രങ്ങള്‍ (ആശ എസ്‌. പണിക്കര്‍)
ഇതിഹാസതുല്യരായ മുന്‍കാല ചലച്ചിത്ര പ്രതിഭകളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെട്രോസ്‌പക്‌ടീവ്‌ വിഭാഗത്തില്‍ ഇത്തവണ അമേരിക്കന്‍ നടനും സംവിധായകനുമായ ബസ്റ്റര്‍ കീറ്റന്റെയും ഹങ്കേറിയന്‍ സംവിധായകനുമായ മിക്കലോസ്‌ ജാന്‍സ്‌കോയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒമ്പത്‌ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തിലുണ്ടാകുക.

ബസ്റ്റര്‍ കീറ്റന്‍

പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത ച്രലച്ചിത്ര പ്രതിഭയാണ്‌ ബസ്റ്റര്‍ കീറ്റന്‍. വിഷാദമുഖവുമായി കാമറയ്‌ക്കുമുന്നിലെത്തുന്ന കീറ്റന്‍ വിഷാദത്തിലും ഹാസ്യമുണ്ടെന്ന്‌ തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു. 1895 ല്‍ അമേരിക്കയില്‍ ജനിച്ച അദ്ദേഹം 400 ലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. 70 ാം വയസ്സില്‍ അന്തരിച്ചു. ഷെര്‍ലോക്‌ ജൂനിയര്‍, സെവന്‍ ചാന്‍സസ്‌, ദി ജനറല്‍, എ ഫണ്ണി തിങ്‌ ഹാപ്പന്‍സ്‌ ഓണ്‍ ദി വേ ടു ദി ഫോറം എന്നീ ചിത്രങ്ങള്‍ ബസ്റ്റര്‍ കീറ്റന്റെതായി പ്രദര്‍ശിപ്പിക്കും.

ശാന്തനായ ഒരു സിനിമാ െ്രപാജക്ടര്‍ ഒാപ്പേററ്ററായാണ്‌ കീറ്റണ്‍ ഷെര്‍ലോക്‌ ജൂനിയര്‍ എന്ന ചിത്രത്തില്‍ ്രപത്യക്ഷെപ്പടുന്നത്‌. േജാലിക്കിടയില്‍, താന്‍ െഷര്‍ലക്‌ േഹാംസിെനേപ്പാെലാരു വിഖ്യാതനായ ഡിറ്റക്ടീവ്‌ ആയി മാറുന്നത്‌ സ്വപ്‌നം കാണുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ നര്‍മരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

ട്രെയിന്‍ എന്‍ജിനീയറായ ജോണിയായാണ്‌ `ദി ജനറല്‍' എന്ന ചിത്രത്തില്‍ കീറ്റന്‍ എത്തുന്നത്‌. കാമുകി അനബല്ലയുടെ ആഗ്രഹപ്രകാരം പട്ടാളത്തില്‍ ചേരാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നു. തുടര്‍ന്ന്‌ കാമുകി പിണങ്ങിപ്പോകുന്നു. ഒരു ചാരന്റെ പക്കല്‍ നിന്നും അയാള്‍ തയ്യാറാക്കിയ ഗൂഢാേലാചന േരഖകള്‍ േജാണി േമാഷ്ടിക്കുന്നു. പാലങ്ങള്‍ തകര്‍ത്ത്‌ കപ്പല്‍ച്ചാലുകള്‍ വിേച്ഛദിക്കുകയും അതുവഴി െതക്കന്‍ ഭാഗത്തു നിന്നുള്ള വിതരണശൃംഖല മുറിക്കുകയുമായിരുന്നു ശ്രതുക്കളുടെ പദ്ധതി. ഇൗ പദ്ധതി േജാണി എങ്ങെന തകര്‍ക്കുെമന്നും അയാളുെട ്രപണയം എങ്ങിെന തിരിച്ചുപിടിക്കുെമന്നാണ്‌ സിനിമ തുടര്‍ന്ന്‌ പറയുന്നത്‌.

1966 ല്‍ റിച്ചാര്‍ഡ്‌ ലെസ്റ്റര്‍ സംവിധാനം ചെയ്‌ത `എ ഫണ്ണി തിങ്‌ ഹാപ്പന്‍സ്‌ ഓണ്‍ ദി വേ ടു ദി ഫോറം' എന്ന ചിത്രത്തിലാണ്‌ ബസ്റ്റര്‍ കീറ്റന്‍ അവസാനമായി അഭിനയിച്ചത്‌. സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിക്കുന്ന അലസനായ സ്യൂഡോലസ്‌ യജമാനന്റെ പ്രണയം സാക്ഷാത്‌കരിക്കാന്‍ വേണ്ടി സ്വതന്ത്രനാക്കപ്പെടുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങുമാണ്‌ ഈ നര്‍മചിത്രത്തില്‍.

വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയം തുറന്നുപറയാന്‍ ജിമ്മിക്ക്‌ ഇതുവരെ ധൈര്യമുണ്ടായിട്ടില്ല. മുത്തച്ഛന്റെ കോടിക്കണക്കിനുള്ള സ്വത്ത്‌ കിട്ടാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം കഴിക്കണമെന്ന അവസ്ഥയില്‍ ധൈര്യം സംഭരിച്ച്‌ മേരിയോട്‌ തന്റെ പ്രണയം തുറന്നുപറയുന്നു. തുടര്‍ന്നുള്ള ഉേദ്വഗ്വഭരിതമാക്കുന്ന കഥയാണ്‌ സിനിമ.

മിക്കലോസ്‌ യാങ്‌ചോ

നിശബ്‌ദ ചിത്രങ്ങളില്‍ നിന്നും ശബ്‌ദചിത്രങ്ങളിലേക്കുള്ള ചലച്ചിത്രലോകത്തിന്റെ ചുവടുമാറ്റത്തിന്‌ ആക്കംകൂട്ടിയ ഹങ്കേറിയന്‍ പ്രതിഭയാണ്‌ മിക്കലോസ്‌ ജാന്‍സ്‌കോ. 1965 നും 1974 നും ഇടയില്‍ അദ്ദേഹം സംവിധാനം ചെയ്‌ത അഞ്ച്‌ ചിത്രങ്ങളാണ്‌ റിട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ധാര്‍മികശൂന്യതയും മനുഷ്യന്റെ ക്രൂരതയും പ്രമേയമാകുന്ന ചിത്രമാണ്‌ `ദി റൗണ്ട്‌ അപ്പ്‌'. സങ്കീര്‍ണമായ ക്യാമറ ചലനങ്ങളിലൂടെ ഒപ്പിയെടുക്കുന്ന ചിത്രം വൈകാരിക ശൂന്യതയും പ്രതീക്ഷാരാഹിത്യവും ഒറ്റപ്പെടലും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്ന തടവുകാരുടെ ജീവിത കഥ പറയുന്നു.

ആകര്‍ഷകവും ദൈര്‍ഘ്യമേറിയതുമായ ഷോട്ടുകളില്‍ കഥപറയുന്ന യാങ്‌ചോയുടെ ആഖ്യാനരീതിക്ക്‌ ഉദാഹരണമാണ്‌ `സൈലന്‍സ്‌ ആന്‍ഡ്‌ ക്രൈ'. ധാര്‍മികതയാണോ സ്വയരക്ഷയാണോ തിരത്തെടുക്കേണ്ടതെന്നറിയാതെ മനഃസംഘര്‍ഷത്തിലകപ്പെടുന്ന യുവ കമ്മ്യൂണിസ്റ്റ്‌ സൈനികനാണ്‌ ചിത്രത്തിലെ നായകന്‍.

1960 കളില്‍ ലോകമെമ്പാടും അരങ്ങേറിയ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും സമാന്തരമായി 1917 ല്‍ ഹങ്കേറിയയില്‍ ഉണ്ടായ സമാന സംഭവങ്ങളുടെ കഥ പറയുകയാണ്‌ `ദി കോണ്‍ഫെഡറേഷന്‍'. യാങ്‌ചോയുടെ ആദ്യ കളര്‍ ചിത്രമാണിത്‌. 30 ഷോട്ടുകള്‍ മാത്രമുള്ളതാണ്‌ ചിത്രം.

കാനില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം യാങ്‌ചോയ്‌ക്ക്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `റെഡ്‌ പ്‌സാം'. 19 ാം നൂറ്റാണ്ടിലെ കര്‍ഷകരുടെ ഉയര്‍പ്പിനെക്കുറിച്ചുള്ള ആവേശോജ്ജ്വലമായ കഥയുടെ 28 ഷോട്ടുകളാണ്‌ ഈ ചിത്രം. മേപോള്‍ നൃത്തങ്ങളുടെയും നാടന്‍ പാട്ടുകളുടെയും ജനകീയ ആചാരങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വ്യത്യസ്‌തമായ രീതിയില്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നു.

അച്ഛനെ കൊന്നതിന്‌ പ്രതികാരം ചെയ്യുമെന്ന്‌ ഇലക്‌ട്ര പ്രതിജ്ഞയെടുക്കുന്നു. നീതി നേടാന്‍ കെല്‍പ്പുള്ള തന്റെ സഹോദരന്റെ മടങ്ങിവരവിനായി അവള്‍ കാത്തിരിക്കുന്നു. മഹത്തായ പുരാവൃത്തത്തെ ഹങ്കേറിയന്‍ സമതലങ്ങളിലേക്ക്‌ പറിച്ചുനടുകയാണ്‌ `ഇലക്‌ട്ര'. ഹങ്കേറിയന്‍ ജനതയുടെയും അവരനുഭവിച്ച ചരിത്രപരമായ പീഡനങ്ങളുടെയും പ്രതിനിധാനമാണ്‌ ചിത്രം. യാങ്‌ചോ ശൈലിയുടെ ഭാഗമായ സംഗീതവും സമൂഹനൃത്തവും ചിത്രത്തിന്‌ മിഴിവേകുന്നു.


രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ്‌ പാസ്‌ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസുകള്‍ ഇന്നു (ഡിസംബര്‍ എട്ട്‌) മുതല്‍ ടാഗോര്‍ തിയേറ്ററില്‍ വിതരണം ചെയ്യും. രാവിലെ 10.30ന്‌ വനം-പരിസ്ഥിതി-സിനിമാ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. എം.എ. ബേബി എം.എല്‍.എ ആദ്യ ഡെലിഗേറ്റ്‌ കിറ്റ്‌ ഏറ്റുവാങ്ങും. പാസ്സ്‌ വിതരണം സുഗമമാക്കുന്നതിന്‌ ഇത്തവണ 10 കൗണ്ടറുകളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌ നാഥ്‌, സെക്രട്ടറി എസ്‌. രാജേന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യാന്തര ചലച്ചിത്രമേള: റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ ഒമ്പത്‌ ചിത്രങ്ങള്‍ (ആശ എസ്‌. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക