Image

ജഗതിയുടെ ഡ്രൈവര്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിച്ചു (ചില സിനിമാക്കാര്യങ്ങള്‍ -ആശാ എസ്. പണിക്കര്‍)

ആശാ എസ്. പണിക്കര്‍ Published on 09 December, 2014
ജഗതിയുടെ ഡ്രൈവര്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിച്ചു (ചില സിനിമാക്കാര്യങ്ങള്‍ -ആശാ എസ്. പണിക്കര്‍)
അപടകത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാറിന് 5 കോടി തൊണ്ണൂറ് ലക്ഷം രൂപ ലഭിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഡ്രൈവര്‍ പി.പി. അനില്‍കുമാറിന്റെ സ്ഥിതി ദയനീയാവസ്ഥയിലാണ്. അപകടത്തില്‍ നെഞ്ചിനും കാലിനും പരുക്കേറ്റു 2 വര്‍ഷത്തോളം ചികിത്സയിലായിരുന്ന അനില്‍കുമാറിന് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചിരിക്കുകയാണ്. പരുക്കില്‍ നിന്നു മോചിതനായെങ്കിലും ഇപ്പോഴും ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്.
ചികിത്സയ്ക്കു മാത്രം 2 രുലക്ഷത്തോളമായി. പത്തു ലക്ഷത്തോളം രൂപ കടമുണ്ട്്. ഇന്‍ഷുറന്‍സിനത്തില്‍ വണ്ടിക്കു കിട്ടിയതു രണ്ട് ലക്ഷം രൂപയാണ്. ചെലവു നാലു ലക്ഷത്തോളം വന്നു. വാഹനത്തിന്റെ ഉടമയും ഡ്രൈവറും ഒരാളായതു കെണ്ട്് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹനല്ലെന്നാണു കമ്പനി അറിയിച്ചത്- അനില്‍ പറയുന്നു. വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അനില്‍.
2012 മാര്‍ച്ച് പത്തിനു പുലര്‍ച്ചെ അഞ്ചു മണിക്കാണു നടന്‍ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ ജഗതിക്ക് 5.9 കോടി രൂപ തിരുവനന്തപുരം ലീഗല്‍ സര്‍വിസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചിരുന്നു. തുക ജഗതിയ്ക്ക് കൈമാറുകയും ചെയ്തു.

പ്രതിഷേധം;
കോട്ടയം നഗരസഭയില്‍ ഷൂട്ടിങ് തടഞ്ഞു
കോട്ടയം നഗരസഭാ ഓഫീസില്‍ നടന്ന സിനിമാ ചിത്രീകരണം തടഞ്ഞു. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിത്രീകരണം തടഞ്ഞത്.
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് തടസപ്പെട്ടത്. ഷൂട്ടിംഗ് മൂലം നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നുവെന്നാരോപിച്ചായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം.
ജയറാം, ഹണി റോസ് വിജയരാഘവന്‍ എന്നിവരടങ്ങുന്ന രംഗം നഗരസഭാ ചെയര്‍മാന്റെ മുറിയില്‍ ചിത്രീകരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ചെയര്‍മാന്റെ മുറിയടക്കം ഷൂട്ടിങിന് വിട്ടുകൊടുത്തതു മൂലം പല ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തിയ ജനം വലഞ്ഞ സാഹചര്യത്തിലായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധം തുടര്‍ന്നതോടെ ഷൂട്ടിംഗ് അവസാനിപ്പിച്ചു.
നഗരസഭാസെക്രട്ടറി ഷൂട്ടിംഗിന് വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നാണ് സിനിമാ അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം. എന്നാല്‍ രാവിലെ 7 മുതല്‍ 10 മണിവെരയാണ് ഷൂട്ടിങിന് അനുവദിച്ചിരുന്നതെന്നും ചിത്രീകരണം നീണ്ട്‌പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.

നടിയെ കണ്ടപ്പോള്‍ അധ്യാപകര്‍ക്ക് ഇളക്കം: ഒടുവില്‍ നടിയുടെ തല്ലു കിട്ടി മടക്കം
വിനോദയാത്രയ്ക്കു പോയ അധ്യാപകര്‍ക്ക് യാത്രയ്ക്കിടെ ഷൂട്ടിങ് സെറ്റില്‍ നടിയെ കണ്ടപ്പോള്‍ ചെറിയ തോതില്‍ മനസിനൊരു ചാഞ്ചാട്ടം. ഒടുവില്‍ നടിയുടെ കയ്യില്‍ നിന്നും നല്ല തല്ലു കിട്ടിയപ്പോള്‍ നാണം കെട്ടു മടക്കവും.
വാഗമണ്‍ മൊട്ടക്കുന്നില്‍ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ സ്‌കൂളില്‍നിന്നു വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ അംഗങ്ങളായിരുന്നു അധ്യാപകര്‍. ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനാണ് തമിഴ് നടി അധ്യാപകരുടെ കരണത്തടിച്ചത്. ഷൂട്ടിങ് സെറ്റിലുള്ളവര്‍ എതിര്‍പ്പുമായി എത്തിയതോടെ അധ്യാപകരെ വാഗമണ്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു താക്കീതുചെയ്തശേഷം വിട്ടയച്ചു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിന്റെ പേരില്‍ 2് അധ്യാപകര്‍ക്കെതിരെ കേസെടുത്തു.
വാഗമണ്ണിലെത്തിയ സംഘം ഇവിടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തി. ഈ സമയം നൃത്തരംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രമെടുക്കണമെന്നു സംഘത്തിലെ അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ നടി സമ്മതിച്ചു. ഇതിനിടെയായിരുന്നു അധ്യാപകരില്‍ ചിലര്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാരോപിച്ചു നടി കരണത്തടിച്ചത്. പ്രശ്‌നമുണ്ടാക്കിയ അധ്യാപകര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Join WhatsApp News
manju 2014-12-09 14:26:44
ജഗതിക്ക് കോടികൾ ,...പാവപ്പെട്ട എത്രയോ മാനുഷർ വണ്ടി ഇടിച്ചും ഇടിപ്പിച്ചും കേരളത്തിൽ മരിക്കുന്നു .ഇൻഷുറൻസ് ഉള്ളവനും മരിക്കുന്നു .ഇത്രയും തുക ഇതുവരെ ആര്ക്കും കിട്ടിക്കാണില്ല ...എന്തൊരു നിയമം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക