അഞ്ചു വര്‍ഷത്തിനു ശേഷം സുരേഷ് ഗോപിയും കനിഹയും വീണ്ടും ഒന്നിക്കുന്നു. ഷിബു ഗംഗാധരന് സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന സിനിമയിലാണ് ഈ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയിലാണ് ഇതിനുമുന്‍പ് ഇരുവരും അഭിനയിച്ചത്. സുനില്‍ പരമേശ്വരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തില്‍ രുദ്രസിംഹന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഹൈമാവതിയെന്നകഥാപാത്രത്തെയാണ് കനിഹ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
അടുത്തവര്‍ഷം ജനുവരി അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒറ്റപ്പാലമാണ് പ്രധാന ലൊക്കേഷന്‍.