Image

ബാര്‍ കോഴ ഒന്നാം പ്രതി ധനമന്ത്രി കെ.എം. മാണി രാജി വയ്‌ക്കേണ്ടിവരില്ല

എബി മക്കപ്പുഴ Published on 11 December, 2014
ബാര്‍ കോഴ ഒന്നാം പ്രതി ധനമന്ത്രി കെ.എം. മാണി രാജി വയ്‌ക്കേണ്ടിവരില്ല
തിരുവന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിയെ  പ്രതിയാക്കി പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‌സ്‌ന സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

മാണി കോഴ വാങ്ങിയെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്നാണ്  കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം  തിരുവനന്തപുരത്തെ വിജിലന്‌സ്‌ കോടതിയില്‍ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു ഇതുസംബന്ധിച്ച് റിപ്പോര്ട്ട്  കൈമാറുകയും ചെയ്തു.

50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് മാണി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. വിജിലന്‌സ്‌ എസ്.പി. എസ്. സുകേശനാണ് കേസിന്റെ അന്വേഷണ ചുമതല. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ ലൈസന്സ്‌ നല്കുന്നതിനായി മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. അഴിമതി ആരോപണം വന്ന് 45 ദിവസത്തിനകം കേസെടുത്ത് അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശമുള്ളതിനാല്‍ വിജിലന്‌സ് വളരെ വേഗത്തില്‍ വെരിഫിക്കേഷന്‍ നടത്തുകയും തുടര്‍ന്ന്  കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ബിജു രമേശിന്റെ ഡ്രൈവറുടെയും, അക്കൗണ്ടിന്റേയും ഉള്‌പ്പെ ടെ ഒമ്പതു പേരുടെ മൊഴിയാണ് ഈ കേസ്സില്‍  നിര്‍ണ്ണായകമായത്.

കേസ്സിന്റെ നിജസ്ഥിതി ബിജു രമേശിന്റെ ആരോപണത്തിനു അനുകൂലമായാല്‍ ദീര്‍ഘ നാള്‍ നിലനിര്‍ത്തിയിരുന്ന മന്ത്രി മാണിയുടെ   ക്ലീന്‍ ഇമേജു എന്നന്നേക്കുമായി അവസാനിക്കും.
Join WhatsApp News
S.Mathew 2014-12-11 06:56:47
Mani sarre oru karanavasalum raaji vekkalle. Sar illenkil nammude Keralam thanne illatahakum!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക