പ്രശസ്ത മലയാളം, തമിഴ് നടി മിത്രാ കുര്യന് വിവാഹിതയാകുന്നു. സിനിമാ സംഗീത
രംഗത്തുള്ള വില്യംസ് ആണ് വരന്. അടുത്തമാസം വിവാഹം നടത്താന്‍
തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ വില്യംസ് ഏകദേശം 200 സിനിമകളില്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്. `അഴലിന്റെ ആഴങ്ങളില്‍ ..', ''നാട്ടു വഴിയോരത്തെ
പൂമരക്കൊമ്പില്‍...'', `നിന്നോടെനിക്കുള്ള പ്രണയം... ' തുടങ്ങിയവയാണ് വില്യംസിന്റെ
ശ്രദ്ധേയമായ ഗാനങ്ങള്‍. 'മെമ്മറീസി'ലെ ടൈറ്റില്‍ സോംഗും വില്യംസിന്റേതാണ്.
'വിസ്മയത്തുമ്പത്തി'ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിത്രയ്ക്ക്
ശരിക്കും ബ്രേക്ക് ലഭിച്ചത് സിദ്ദിഖിന്റെ 'ബോഡി ഗാര്‍ഡ്' എന്ന
ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പ് 'കാവലന്' എന്ന പേരില്‍
ചിത്രീകരിച്ചപ്പോഴും മിത്രയ്ക്ക് അതില്‍ റോളുണ്ടായിരുന്നു. നിരവധി മലയാളം തമിഴ്
സിനിമകളില്‍ അഭിനയിച്ച മിത്രാ കുര്യന് ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം ' ഒരു
കൊറിയന്‍ പട'മാണ്.
രണ്ട് വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍
വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീടത്
പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരുടെയും സമ്മത്തോടെ
വിവാഹത്തിലേക്കെത്തുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും
ബേബിയുടെയും മകളാണ് മിത്രാ കുര്യന്. ഡല്‍മ കുര്യനെന്നാണ് യഥാര്‍ത്ഥ പേര്. ഡാനി
ഏക സഹോദരനാണ്. തൃശൂര്‍ സ്വദേശികളായ ഫ്രാന്‍സിസിന്റെയും മേഴ്സിയുടെയും മകനാണ്
വില്യംസ്.