Image

രാഷ്‌ട്രീയത്തിലേക്കില്ല: സൊനാക്ഷി സിന്‍ഹ

Published on 12 December, 2014
രാഷ്‌ട്രീയത്തിലേക്കില്ല:  സൊനാക്ഷി സിന്‍ഹ
താന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്നും ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ്‌ എന്റെ ആഗ്രഹമെന്നും ബോളിവുഡ്‌ നടി സൊനാക്ഷി സിന്‍ഹ പറഞ്ഞു. ഞാനൊരിക്കലും രാഷ്ട്രീയക്കാരിയാകില്ല. ഭാവിയിലും രാഷ്ട്രീയത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷമാണ്‌ തനിക്ക്‌ രാഷ്ട്രീയത്തില്‍ താല്‌പര്യം തോന്നിയതെന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സൊനാക്ഷി സിന്‍ഹയുടെ പിതാവ്‌ ശത്രുഘന്‍ സിന്‍ഹ രാഷ്ട്രീയത്തില്‍ സജീവമാണ്‌. പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ സൊനാക്ഷിയും രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുമെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകളുണ്‌ടായിരുന്നു.

അജയ്‌ദേവ്‌ഗണിന്റെ നായികയായി അഭിനയിച്ച ആക്ഷന്‍ ജാക്‌സണ്‍ ആണ്‌ സൊനാക്ഷിയുടേതായി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം. രജനീകാന്തിന്റെ നായികയായി അഭിനയിച്ച ലിംഗയാണ്‌ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന ചിത്രം. അര്‍ജുന്‍കപൂറിന്റെ നായികയായി തേവര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്‌ടിരിക്കുകയാണ്‌ സൊനാക്ഷി ഇപ്പോള്‍.
രാഷ്‌ട്രീയത്തിലേക്കില്ല:  സൊനാക്ഷി സിന്‍ഹ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക