Image

19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്് തിരിതെളിഞ്ഞു

Published on 12 December, 2014
19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്് തിരിതെളിഞ്ഞു

തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്് തിരിതെളിഞ്ഞു. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഒരാഴ്ച നീളുന്ന തിരയുത്സവത്തിന് തുടക്കമായത്. മേളയുടെ മുഖ്യാതിഥിയായ സംവിധായകന്‍ മാര്‍ക്കോ ബെല്ളോച്ചിയോക്ക് ചടങ്ങില്‍വച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്മെന്‍്റ് പുരസ്കാരം സമ്മാനിച്ചു.

ഉദ്ഘാടന ചിത്രമായ 'ഡാന്‍സിങ് അറബ്സി'ലെ നടന്‍ തൗഫീഖ്് ബാറോമും ചടങ്ങിലത്തെിയിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലചിത്ര താരം നമിത പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

എറാന്‍ റിക്ളിസാണ് 'ഡാന്‍സിങ് അരബ്്സ്്' സംവിധാനം ചെയ്്തത്. നിശാഗന്ധിയിലും കൈരളി തിയറ്ററിലും ചിത്രം ഒരേസമയം പ്രദര്‍ശിപ്പിക്കും. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 37 രാജ്യങ്ങളില്‍നിന്ന് 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രോത്സവത്തിന് തിരശ്ശീലയുയരും മുമ്പേ പ്രതിഷേധത്തിന് കൊടിയേറി. കാണേണ്ട സിനിമകള്‍ തലേന്ന് റിസര്‍വ് ചെയ്യണമെന്ന നിര്‍ദേശമാണ് സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തുടക്കത്തിലേ പാളിയത്. മേളയുടെ പ്രധാന വേദിയായ കൈരളി തിയറ്ററിലെ ത്തിയ ഡെലിഗേറ്റുകള്‍ റിസര്‍വേഷന്‍ സംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലതവണ ബഹളം വെച്ചു.

മേളയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച പല പരിഷ്കാരങ്ങളും നേരത്തേ വിവാദമായിരുന്നു. ഓരോ തിയറ്ററിലും അഞ്ചു പ്രദര്‍ശനം ഉണ്ടായിരിക്കെ മൂന്നു സിനിമക്കു മാത്രമേ സിസര്‍വ് ചെയ്യാന്‍ പാടുള്ള എന്ന നിര്‍ദേശവും പ്രതിഷേധത്തിനിടയാക്കിയിരുന്നു. 11 തിയറ്ററുകളിലായി 55 സിനിമകള്‍ ദിവസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി മേളയില്‍ റിസര്‍വേഷന്‍ നിലവിലുണ്ട്. എന്നാല്‍ ഇക്കൊല്ലം ഇത് കര്‍ശനമാക്കാനാണ് സംഘാടകരുടെ തീരുമാനം. ചലച്ചിത്രമേളയുടെ വെബ്സൈറ്റിലും തിയറ്ററുകളില്‍ സജീകരിച്ച കിയോസ്കുകളിലും രാവിലെ 9 മണിമുതല്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്നു രാവിലെ മുതല്‍ ശ്രമിച്ചിട്ടും നാളത്തെ ചിത്രങ്ങള്‍ക്ക് റിസര്‍വ് ചെയ്യാന്‍ ഡെലിഗേറ്റുകള്‍ക്ക് സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. രാവിലെ മുതല്‍ അനേഷിക്കുന്നവരോട് ഉടന്‍ ശരിയാവുമെന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. വൈകുന്നേരത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക