Image

സെലിബ്രിറ്റികളുടെ പട്ടികയില്‍ കത്രീനയെ പിന്തള്ളി ദീപിക മുന്നില്‍

Published on 13 December, 2014
സെലിബ്രിറ്റികളുടെ പട്ടികയില്‍ കത്രീനയെ പിന്തള്ളി ദീപിക മുന്നില്‍
ഫോബ്‌സ്‌ മാഗസിന്‍ തയാറാക്കിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ കത്രീനയെ പിന്തള്ളി ദീപിക പദുക്കോണ്‍ മുന്നിലെത്തി. പത്താംസ്ഥാനത്താണ്‌ ദീപിക. കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ക്രിക്കറ്റ്‌ ടീമിന്‍െറ മികവില്‍ പ്രീതി സിന്‍റ 14ാമതായി പട്ടികയില്‍ ഇടംപിടിച്ചു.

ബോളിവുഡ്‌ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ ആണ്‌ ഒന്നാം സ്ഥാനത്ത്‌. അമിതാബ്‌ ബച്ചനാണ്‌ രണ്ടാം സ്ഥാനത്ത്‌. ട്വിറ്ററില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ 12 ദശലക്ഷം ഫോളോവേഴ്‌സ്‌ ഉണ്ടെന്നതാണ്‌ 196.75 കോടി വരുമാനമുള്ള അമിതാബ്‌ ബച്ചനെ രണ്ടാം സ്ഥാനത്തത്തെിച്ചത്‌. മൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായി ബോളിവുഡിന്‍െറ പ്രണയ താരം ഷാറൂഖ്‌ ഖാന്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എന്നിരുന്നാലും, പരസ്യങ്ങളിലൂടെ ഏറ്റവും പണമുണ്ടാക്കിയത്‌ ഷാറൂഖ്‌ തന്നെയാണ്‌. 202 കോടി രൂപ.

ക്രിക്കറ്റിനോട്‌ വിടപറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പത്താം സ്ഥാനത്ത്‌ നില്‍ക്കുന്നു.
സെലിബ്രിറ്റികളുടെ പട്ടികയില്‍ കത്രീനയെ പിന്തള്ളി ദീപിക മുന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക