Image

ഇന്ത്യന്‍'സൂപ്പര്‍ ബോയ്‌സ്'ന്റെ കൈയില്‍ നിന്ന് ദാവൂദിനെ രക്ഷിച്ചത് ദുരൂഹ ഫോണ്‍ സന്ദേശം

Published on 13 December, 2014
ഇന്ത്യന്‍'സൂപ്പര്‍ ബോയ്‌സ്'ന്റെ കൈയില്‍ നിന്ന് ദാവൂദിനെ രക്ഷിച്ചത് ദുരൂഹ ഫോണ്‍ സന്ദേശം

ന്യൂഡല്‍ഹി: 1993ലെ മുംബയ് സ്‌ഫോടന കേസുകളില്‍ രാജ്യം തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കുന്നതിന് തൊട്ടരുകില്‍ ഇന്ത്യ എത്തിയെന്നും അവസാന നിമിഷം ആ ഓപ്പറേഷന്‍ റദ്ദാക്കിയെന്നും വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുന്പായിരുന്നു സൂപ്പര്‍ ബോയ്‌സ് എന്ന് പേരിട്ട ഒന്പതംഗ കമാന്‍ഡോ സംഘം പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറി ദാവൂദിനെ കണ്ടെത്തി വധിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ അവസാന നിമിഷം കമാന്‍ഡോകള്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തോടെ ആ ഓപ്പറേഷന്‍ ഉപേക്ഷിക്കുകയും ചെയ്തതായി വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് സി.എന്‍.എന്‍.ഐ.ബി.എന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

2013 സെപ്തംബര്‍ 13നായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റാ) തിരഞ്ഞെടുത്ത, മികച്ച പരിശീലനം ലഭിച്ച കമാന്‍ഡോ സംഘമാണ് ഓപ്പറേഷന് നിയോഗിക്കപ്പെട്ടത്. ഇവര്‍ക്ക് സുഡാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കുള്ള  പാസ്‌പോര്‍ട്ടും നല്‍കി.  ഓപ്പറേഷന് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ  മൊസദിന്റെ സജീവ പിന്തുണയും ഇന്ത്യ തേടി.

ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍  പാകിസ്ഥാന്റെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. കറാച്ചിയിലെ ക്‌ളിപ്ടണ്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് എന്നും രാവിലെ ദാവൂദ് യാത്ര ചെയ്യാറുണ്ടായിരുന്നു. ഇത് മനസിലാക്കിയ കമാന്‍ഡോ സംഘം, ആ വഴിയിലുള്ള ഒരു ദര്‍ഗയില്‍ വച്ച് ദാവൂദിനെ വധിക്കാന്‍ പദ്ധതിയിട്ടു. റോഡില്‍ അവര്‍ നിലയുറപ്പിക്കുകയും ചെയ്തു. ദാവൂദിന്റെ കാറിനെ കുറിച്ച് വിവരമൊന്നും കമാന്‍ഡോ സംഘത്തിന് ഇല്ലായിരുന്നു. എന്നാല്‍ ദാവൂദിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന ഒരു വീഡിയോ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടപ്പാക്കുന്നതിന് മുന്പ് ദുരൂഹ സാഹചര്യത്തില്‍ ഫോണ്‍ സന്ദേശം എത്തി. അതോടെ ഓപ്പറേഷന്‍ ഉപേക്ഷിക്കുകയായിരുന്നു വിശ്വസ്ത വൃത്തത്തെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണ പദ്ധതി  ഉപേക്ഷിച്ചത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് ചാനല്‍ റിപ്പോര്‍ട്ട്. 

മുംബയ് സ്‌ഫോടനങ്ങള്‍ക്ക്  ശേഷം പാകിസ്ഥാനിലേക്ക് കടന്ന ദാവൂദിനെ വിട്ടുകിട്ടാന്‍ ഇന്ത്യ നിരന്തര ശ്രമം നടത്തി വരികയാണ്.

Join WhatsApp News
പക്കാ പടക്കം 2014-12-13 22:16:19
ഇതൊന്നും വിശ്വസ്നീയമല്ല. മികച്ച പരിശീലനവും കമാന്ടോ കളിയുമൊക്കെ മനസ്സിലെ ആഗ്രഹങ്ങൾ. അമേരിക്ക കളിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ പാക്കിസ്ഥാനകത്ത് കടന്നു കഴിയുമ്പോൾ കാല്മുട്ടിടിക്കുന്ന കമാന്റോകളാണ്  നമുക്കുള്ളതെന്നു ആരോടും ചോദിക്കാതെ തന്നെ ഇവന്മാരെപ്പറ്റി അറിവുള്ള നമുക്കറിയാം. സുഖിമാന്മാർ. അവസാന നിമിഷം എന്തോ മെസ്സേജു വന്നത്രേ 'വേണ്ടാ തിരിച്ചു പോരെന്നും" പറഞ്ഞു! ഇതൊക്കെ ഇപ്പോൾ എന്തിനാ ഇളക്കി കൊണ്ടുവരുന്നെ? ആര്ക്ക് എന്ത് ഗുണം? തീറ്റീം തിന്നു കോട്ടും പൂട്ടീസും ഇട്ടു തൊപ്പീം വെച്ചു സര്ക്കാരിന്റെ സ്വത്തു നശിപ്പിക്കുന്നു. എന്നിട്ട്  ഇബ്രാഹിമിനെ പിടിചേച്ചു വിട്ടു എന്നൊരു കഥ!  അതെഴുതാൻ പത്രങ്ങളും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക