Image

പുതിയ ജെയിംസ് ബോണ്ട് സിനിമയുടെ തിരക്കഥ മോഷണം പോയി

Published on 14 December, 2014
പുതിയ ജെയിംസ് ബോണ്ട് സിനിമയുടെ തിരക്കഥ മോഷണം പോയി


ലോസാഞ്ജലസ്: ജെയിംസ് ബോണ്ട് സീരീസിലെ പുതിയ സിനിമയായ സ്‌പെക്ട്രറിന്രെ തിരക്കഥ മോഷണം പോയി. സോണി പിക്‌ചേഴ്‌സില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തിലാണ് തിരക്കഥ മോഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതെന്ന് സോണി സ്റ്റുഡിയോ അറിയിച്ചു. ഈ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ആക്രമണത്തെ തുടര്‍ന്ന് ഇതടക്കമുള്ള സിനിമകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായതായി സോണി വക്താവ് അറിയിച്ചു. 

ഡാനിയേല്‍ ക്രെയ്ഗ് നായകനാകുന്ന ചിത്രം 2015 നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കഥയുടെ നേരിയ ഭാഗം പോലും പുറത്തു വിടാന്‍ അണിയറക്കാര്‍ തയ്യാറാവാതിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

ഈ സീരിസില്‍ അവസാനം ഇറങ്ങിയ സ്‌കൈഫാള്‍ ലോകത്താകമാനം 1.1 ബില്യണ്‍ ഡോളറാണ് നേടിയത്. മറ്റേതൊരു ബോണ്ട് സിനിമയെക്കാളും കൂടുതലാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക