Image

വിവാഹബന്ധം വേര്‍പെടുത്തി ലിസി സിനിമയിലേക്ക് മടങ്ങുന്നു

Published on 14 December, 2014
വിവാഹബന്ധം വേര്‍പെടുത്തി ലിസി സിനിമയിലേക്ക് മടങ്ങുന്നു

അടുത്തകാലത്ത് വിവാഹബന്ധം വേര്‍പെടുത്തി സിനിമയിലേക്ക് വീണ്ടുമെത്തിയ മുന്‍കാല നായികമാരുടെ പാതയില്‍ ലിസിയും. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ മുന്‍കാല നടി ലിസി വീണ്ടും സിനിമയിലേക്ക് മടങ്ങുന്നുവെന്ന് വ്യക്തമാക്കി. മൂന്ന് ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'തങ്ക മീങ്കള്‍' എന്ന തമിഴ് സിനിമയൊരുക്കിയ രാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള ലിസിയുടെ രണ്ടാംവരവ്. ചിത്രത്തില്‍ 45 വയസുള്ള മദ്ധ്യവയസ്‌കയുടെ വേഷത്തിലാണ് ലിസി എത്തുന്നത്.  കഥ വായിച്ചയുടന്‍ അഭിനയിക്കാന്‍ ലിസി സമ്മതം മൂളുകയായിരുന്നു.

ഇതോടൊപ്പം മറ്റ് നിരവധി സ്‌ക്രിപ്റ്റുകളും ലിസി വായിച്ചു നോക്കുന്നുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1994ല്‍ ചാണക്യ സൂത്രങ്ങള്‍ എന്ന സിനിമയിലാണ് ലിസി അവസാനം അഭിനയിച്ചത്. രണ്ടാഴ്ച മുന്പാണ്, പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചത്. 

അതേസമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ടീമിലുള്ള ഓഹരികള്‍ ലിസി വിറ്റിട്ടുണ്ട്. 18% ഓഹരികളാണ് ലിസി നടന്‍ രാജ്കുമാറിന് വിറ്റത്. പ്രശസ്ത നടന്‍ മോഹന്‍ലാലും തന്റെ 12 ശതമാനം ഓഹരികള്‍ വിറ്റിട്ടുണ്ട്. എന്നാല്‍ ടീമിന്റെ നോണ്‍പ്ലേയിംഗ് ക്യാപ്ടന്‍ എന്ന നിലയില്‍ ടീമിനൊപ്പം തുടരും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക